Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഷപ്പ് ഫ്രാങ്കോ ഇനി പാലാ സബ് ജയിലിലെ 5968 നമ്പർ തടവുപുള്ളി! മെത്രാനെ പാർപ്പിച്ചത് മൂന്നാം നമ്പർ സെല്ലിൽ കഞ്ചാവ്, മോഷണക്കേസ് പ്രതികൾക്കൊപ്പം; മീൻകറിയും അവിയലും അച്ചാറും കൂട്ടി ജയിൽ ഭക്ഷണം കഴിച്ച് വിശപ്പടക്കി; പ്ലേറ്റും ഗ്ലാസും കമ്പളിപ്പുതപ്പും നൽകി സെല്ലിൽ പ്രവേശിപ്പിച്ച ബലാത്സംഗ കേസ് പ്രതിക്ക് പ്രത്യേകം ജയിൽ വസ്ത്രം നൽകിയില്ല; ബെൽറ്റ് അഴിച്ചുവാങ്ങി ജയിൽ അധികൃതർ

ബിഷപ്പ് ഫ്രാങ്കോ ഇനി പാലാ സബ് ജയിലിലെ 5968 നമ്പർ തടവുപുള്ളി! മെത്രാനെ പാർപ്പിച്ചത് മൂന്നാം നമ്പർ സെല്ലിൽ കഞ്ചാവ്, മോഷണക്കേസ് പ്രതികൾക്കൊപ്പം; മീൻകറിയും അവിയലും അച്ചാറും കൂട്ടി ജയിൽ ഭക്ഷണം കഴിച്ച് വിശപ്പടക്കി; പ്ലേറ്റും ഗ്ലാസും കമ്പളിപ്പുതപ്പും നൽകി സെല്ലിൽ പ്രവേശിപ്പിച്ച ബലാത്സംഗ കേസ് പ്രതിക്ക് പ്രത്യേകം ജയിൽ വസ്ത്രം നൽകിയില്ല; ബെൽറ്റ് അഴിച്ചുവാങ്ങി ജയിൽ അധികൃതർ

അർജുൻ സി വനജ്

പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇനി പാലാ സബ് ജയിലിലെ 5968 നമ്പർ തടവുപുള്ളി! പാല മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത മെത്രാനെ ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ജയിലിൽ പ്രവേശിപ്പിച്ചത്. ചാനൽ ക്യാമറകൾക്കും ജനക്കൂട്ടത്തിനും നടുവിലൂടെയാണ് ബിഷപ്പിനെയും കൊണ്ടുള്ള പൊലീസ് വാഹനം എത്തിത്. ജയിലിന്റെ പ്രധാന കവാടത്തിൽ നിന്നും സാധാരണ ദേഹപരിശോധന നടത്തിയാണ് അദ്ദേഹം ഉള്ളിൽ കടന്നത്.

ജയിൽ സൂപ്രണ്ടിന്റെ മുറിയിലേക്കാണ് മെത്രാനെ കൊണ്ടുപോയത്. അവിടെ നിന്നും മറ്റു നടപടികൾ പൂർത്തിയാക്കി ശേഷം രണ്ടാം നമ്പർ സെല്ലിലേക്ക് മാറ്റി. ഏഴു സെല്ലുകളാണ് പാല സബ് ജയിലിൽ ഉണ്ടായിരുന്നത്. ചെറിയ കുറ്റങ്ങൾ ചെയ്ത ഏഴ് പ്രതികളെ പാർപ്പിച്ച ഈ സെല്ലിൽ നിന്നും പിന്നീട് മൂന്നാം നമ്പർ സെല്ലിലേക്ക് മാറ്റി. ഈ സെല്ലിൽ ഒരു മോഷണ കേസ് പ്രതിയും ഒരു കഞ്ചാവ് കേസ് പ്രതിയുമാണ് ബിഷപ്പിനൊപ്പം മൂന്നാം നമ്പർ സെല്ലിലുള്ളത്.

രാവിലെ കോട്ടയം പൊലീസ് ക്ലബ്ബിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചിറങ്ങിയ ബിഷപ്പിന് ഉച്ചയ്ക്ക് ഊണു കഴിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കോട്ടയം സബ് ജയിലിൽ എത്തിയപ്പോൾ പൊലീസുകാർ ബിഷപ്പിന് അവിടെ വെച്ച് ഭക്ഷണം നൽകി. ചോറും മീൻകറിയും അവിയലും അച്ചാറും അടങ്ങിയ ഭക്ഷണമാണ് ബിഷപ്പ് കഴിച്ചത്. ഇതിന് ശേഷമാണ് അദ്ദേഹത്തെ സെല്ലിലേക്ക് മാറ്റിയത്.

സുരക്ഷാ പ്രാധാന്യം അർഹിക്കുന്ന പ്രതി ആയതിനാൽ വലിയ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത പ്രതികൾക്കൊപ്പമാണ് അദ്ദേഹത്തെ പാർപ്പിക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചത്. ഇതേ തുടർന്നാണ് അദ്ദേഹത്തെ രണ്ട്‌ പ്രതികൾക്കൊപ്പം മാത്രം മൂന്നാം നമ്പർ സെല്ലിൽ പ്രവേശിപ്പിച്ചത്. സെല്ലിലേക്ക് പ്ലേറ്റും ഗ്ലാസും കമ്പിളി പുതപ്പും പായയും ബിഷപ്പിനായി നൽകിയിട്ടുണ്ട്. ബിഷപ്പ് ധരിച്ചിരുന്ന ബെൽറ്റ് അതേസമയം അഴിച്ചു വാങ്ങിയിട്ടുണ്ട്. അതേസമയം ജയിൽ വസ്ത്രം അധികൃതർ നൽകിയില്ല. ജുബ്ബയും പാന്റും തന്നെ ധരിക്കാൻ അനുമതി നൽകുകയാണ് ജയിൽ അധികൃതർ ചെയ്തത്.

കപ്പയും രസവും ചോറുമാണ് ഇന്ന് വൈകീട്ടുള്ള ജയിൽ മെനു. അതുകൊണ്ട് ബിഷപ്പിന് ജയിലിലെ ഈ ഭക്ഷണവും രാത്രിയോടെ കഴിക്കാം. നാളെ രാവിലെ ഉപ്പുമാവും പഴവുമാണ് പ്രഭാത ഭക്ഷണത്തിന്റെ മെനു. നിസ്സഹകരിക്കാതെ തന്നെ ബിഷപ്പ് ഭക്ഷണം കഴിച്ച്് കഴിച്ചുകൂട്ടുമെന്നാണ് ജയിൽ അധികൃതർ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്‌ച്ചയാണ് ഹൈക്കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതുവരെ അദ്ദേഹത്തിന് ഈ ഭക്ഷണവുമായി പൊരുത്തപ്പെടേണ്ടി വരും.

വിലങ്ങു വെക്കാൻ പൊലീസ് തയ്യാറാകാത്തതു കൊണ്ട് കൂളായാണ് ബിഷപ്പ് ജയിലിൽ പ്രവേശിച്ചത്. ജീപ്പിൽ പൊലീസുകാർക്ക് നടുവിലേക്കാണ് ബിഷപ്പ് വന്നിറങ്ങിയത്. നീല ജുബ്ബയും പാന്റുമായിരുന്നു വേഷം. ജയിൽ പരിസരത്ത് കൂടി നിന്ന ചാനൽ കാമറകളെയും ജനക്കൂട്ടത്തിന്റെ കൂക്കുവിളികളെയും വകവെക്കാതെയാണ് ബിഷപ്പ് പൊലീസുകാർക്കൊപ്പം ജയിലിന് ഉള്ളിലേക്ക് കയറിയത്. അൾത്താരയിൽ മെത്രാനായി വിശുദ്ധ കർമ്മങ്ങൾ ചെയ്തിരുന്ന ബിഷപ്പ് ഇതോടെ ജയിലിനുള്ളിൽ അടക്കപ്പെടുന്ന ആദ്യത്തെ ബിഷപ്പായി മാറി ഫ്രാങ്കോ.

ബിഷപ്പ്ഹൗസിലെ ആഡംബരങ്ങളിൽ നിന്നും പഞ്ച നക്ഷത്ര ഹോട്ടൽ വാസവും പതിവാക്കിയ ബിഷപ്പാണ് ഇന്ന ജയിൽ സെല്ലിൽ പായവിരിച്ച് ഉറങ്ങുന്നത്. മുന്തിയ കട്ടിലിലായിരുന്നു അദ്ദേഹം ഉറങ്ങി ശീലിച്ചത്. എസിയും നിർബന്ധമായിരുന്നു. എന്നാൽ ഇതൊന്നുമില്ലാതെ കൊതുകു കടിയും കൊണ്ട് മറ്റ് പ്രതികൾക്കൊപ്പം ബിഷപ്പ് ഇന്ന് അന്തിയുറങ്ങേണ്ടി വരും.

ഫ്രാങ്കോ മുളയ്ക്കൽ പൊലീസ് കസ്റ്റഡിയിലായിരുന്ന വേളയിൽ ദോശയും ഉപ്പുമാവും പഴവുമൊക്കെയാണ് കഴിച്ചിരുന്നത്. ഉപരിപഠനത്തിനായി ഏറെക്കാലം ഇറ്റലിയിലും വത്തിക്കാനിലുമായി ചിലവഴിച്ച ഫ്രാങ്കോ ഇറ്റാലിയൻ ഭക്ഷണത്തിന്റെ രുചി ശീലിച്ചുപോയിരുന്നു. ഇറച്ചി ഏറെ ചേർന്ന ഇറ്റാലിയൻ ഭക്ഷണമില്ലാതെ കഴിയുക അസാധ്യമായിരുന്നു. ജലന്ധറിൽ തനത് പഞ്ചാബി, കേരളീയ ഭക്ഷണവും രുചിച്ചായിരുന്നു ജീവിതം. എന്തായാലും വിശ്വാസികളോട് സഹനത്തിന്റെ മാർഗ്ഗത്തെ കുറിച്ച് പ്രസംഗിക്കുന്ന ബിഷപ്പ് ജയിലിൽ എങ്കിലും ആ പാതയിൽ തന്നെയാകും എന്നത് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP