Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നഗരത്തിലെ പൊടി ശല്യം രൂക്ഷമായിട്ടും നടപടിയില്ല; പൊലീസിനേയും ഫയർ ഫോഴ്സിനേയും നാട്ടുകാരേയും മുൾമുനയിലാക്കി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഒടുവിൽ സാഹസികമായി ഫയർ ഫോഴ്സ് താഴെ ഇറക്കി

നഗരത്തിലെ പൊടി ശല്യം രൂക്ഷമായിട്ടും നടപടിയില്ല; പൊലീസിനേയും ഫയർ ഫോഴ്സിനേയും നാട്ടുകാരേയും മുൾമുനയിലാക്കി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഒടുവിൽ സാഹസികമായി ഫയർ ഫോഴ്സ് താഴെ ഇറക്കി

രഞ്ജിത്ത് ബാബു

തലശ്ശേരി: നഗരത്തിലെ നാല് നില കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പൊടി ശല്യം രൂക്ഷമായിട്ടും അധികാരികൾ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് യുവാവിന്റെ ആത്മഹത്യാ ഭീഷണി. സാമൂഹ്യ പ്രവർത്തകനും ഇറച്ചി വ്യാപാരി സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റുമായ സത്താർ മുരിക്കോളിയാണ് പൊലീസിനേയും ഫയർ ഫോഴ്സിനേയും നാട്ടുകാരേയും മുൾമുനയിൽ നിർത്തിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.

തലശ്ശേരിയിലെ നാല് നില കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു. ഫയർ ഫോഴ്സും പൊലീസും ചേർന്ന് ഒരു മണിക്കൂറോളമുള്ള കഠിന ശ്രമഫലമായാണ് യുവാവിനെ താഴെ ഇറക്കിയത്. തലശ്ശേരി സംഗമം ജംഗ്ഷനിലെ നാല് നില കെട്ടിടത്തിന്റെ മുകളിൽ ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് യുവാവ് കയറിയത്. മുകളിലെത്തിയ ശേഷം സത്താർ പൊടുന്നനവേ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. നഗരത്തിലെ ഹോട്ടലുകളിലെ പലഹാരങ്ങളിൽ പൊടിയും മണ്ണും കലരുകയാണെന്നും പൊട്ടി പൊളിഞ്ഞ റോഡുകളിലെ പൊടിപടലങ്ങളുയർന്നാണ് ഇതെന്നും ആരോപിച്ചായിരുന്നു സത്താറിന്റെ ആത്മഹത്യാ ഭീഷണി.

ഒ.വി. റോഡിലെ ഒരു ഹോട്ടലിൽ നിന്നും വാങ്ങിയ പഴം പൊരി ഉൾപ്പെടെയുള്ള പലഹാരങ്ങൾ ഇരുകൈകളിലും ഉയർത്തി പിടിച്ചായിരുന്നു ആത്മഹത്യാ ഭീഷണി ഉയർത്തിയത്. നേരത്തെ മേൽപ്പാലത്തിൽ രൂപപ്പെട്ട വലിയ കുഴികൾ അടക്കണമെന്നാവശ്യപ്പെട്ട് രാവിലെ മുതൽ ഉച്ചവരെ പൊരി വെയിലത്ത് ഇയാൾ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ആത്മഹത്യാ ഭീഷണിയെ തുടർന്ന് പൊലീസും ഫയർ ഫോഴ്സും എത്തിയതോടെ നാട്ടുകാരും ചുറ്റും കൂടി. അതോടെ ഗതാഗത സ്തംഭനവുമുണ്ടായി. സത്താറിനെതിരെ ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP