Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സഭാ മേധാവിമാരുടെ അധികാര ഹുങ്കിന് മേൽ വെന്നിക്കൊടി നാട്ടി വിശ്വാസികൾ..! ഫ്രാങ്കോക്കെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസിക്കെതിരായ നടപടിയിൽ ഇളകി മറിച്ച് കാരക്കാമല ഇടവകക്കാർ; പള്ളിവികാരി സ്റ്റീഫൻ കോട്ടയ്ക്കലിന്റെ നേതൃത്വത്തിൽ നടന്ന പാരിഷ് കൗൺസിൽ യോഗത്തിലേക്ക് ഇരച്ചുകയറി വിശ്വാസികളുടെ പ്രതിഷേധം; നടപടി പിൻവലിച്ച് തടിരക്ഷിച്ച് വികാരിയും കൂട്ടരും; കന്യാസ്ത്രീകൾ തെരുവിൽ കൊളുത്തിയ തീനാളം കത്തോലിക്കാ സഭയിൽ കത്തിപ്പടരുന്നു

സഭാ മേധാവിമാരുടെ അധികാര ഹുങ്കിന് മേൽ വെന്നിക്കൊടി നാട്ടി വിശ്വാസികൾ..! ഫ്രാങ്കോക്കെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസിക്കെതിരായ നടപടിയിൽ ഇളകി മറിച്ച് കാരക്കാമല ഇടവകക്കാർ; പള്ളിവികാരി സ്റ്റീഫൻ കോട്ടയ്ക്കലിന്റെ നേതൃത്വത്തിൽ നടന്ന പാരിഷ് കൗൺസിൽ യോഗത്തിലേക്ക് ഇരച്ചുകയറി വിശ്വാസികളുടെ പ്രതിഷേധം; നടപടി പിൻവലിച്ച് തടിരക്ഷിച്ച് വികാരിയും കൂട്ടരും; കന്യാസ്ത്രീകൾ തെരുവിൽ കൊളുത്തിയ തീനാളം കത്തോലിക്കാ സഭയിൽ കത്തിപ്പടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: പൗരോഹിത്യത്തിന്റെ അധികാര ഗർവ്വിന് മേൽ വെന്നിക്കൊടി പാറിച്ച് വിശ്വാസികൾ. ബലാത്സംഗ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ സഭയ്ക്കുള്ളിൽ നിന്നും നടപടി നേരിട്ട സിസ്റ്റർ ലൂസിക്ക് വേണ്ടി ഇടവകക്കാർ തെരുവിൽ ഇറങ്ങി. ഇതോടെ വിശ്വാസികളുടെ വികാരം എതിരാകുമെന്ന് ഭയന്ന് എല്ലാ നടപടികളും പിൻവലിച്ച് ഇടവക വികാരിയും കൂട്ടരും തടിയൂരി. കാരക്കാമല ഇടവക പള്ളിയിലാണ് ഇന്ന് അസാധാരണ സംഭവ വികാസങ്ങൾ അരങ്ങേറിയത്. മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള ഇടവകയാണ് കാരിക്കാമല.

സിസ്റ്റർ ലൂസിക്കെതിരെ നടപടി എടുത്തത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിൽ പ്രതിഷേധവുമായി ഇടവകക്കാർ തന്നെ എത്തിയതോടെ യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് 5 മണിക്കായിരുന്നു യോഗം. 4 മണിക്ക് തന്നെ വിശ്വാസികൾ ഇടവക വികാരി സ്റ്റീഫൻ കോട്ടയ്ക്കലിന്റെ മുറിയിലേക്ക് ഇരച്ചുകയറി. അഞ്ചുമണിയോടെ യോഗം ആരംഭിച്ചു. ഇത് നീണ്ടുപോയപ്പോഴാണ് പുറത്തുകാത്തിരുന്ന വിശ്വാസികൾ ഹാളിലേക്ക് ഇരച്ചുകയറിയത്. ലൂസിക്കെതിരായ നടപടി പിൻവലിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഈ ആവശ്യം അംഗീകരിക്കണമെന്ന് വിശ്വാസികൾ വാശിപിടിച്ചു.

സംഭവം കൂടുതൽ വിവാദമാകുന്ന ഘട്ടത്തിൽ സിസ്റ്റർ ലൂസിക്കെതിരായ നടപടി കാരക്കാമല ഇടവക വികാരി പിൻവലിക്കുകയിരുന്നു. വിശ്വാസികളുടെ പ്രതിഷേധത്തെത്തുടർന്നാണ് നടപടി പിൻവലിച്ചത്. പാരിഷ് കൗൺസിൽ യോഗത്തിലേക്ക് വിശ്വാസികൾ തള്ളിക്കയറി. സിസ്റ്റർ ലൂസിയെ പുറത്താക്കി ചുമതലകളിൽ നിന്നൊഴിവാക്കിയ പള്ളിയാണിത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ എഫ്സിസി സന്യാസമൂഹം മദർ സുപ്പീരിയർ നടപടിയെടുത്തിരുന്നു. പ്രാർത്ഥന, ആരാധന, കുർബാന എന്നീ ചുമതലകളിൽനിന്നാണ് സിസ്റ്റർ ലൂസിക്ക് വിലക്കേർപ്പെടുത്തിയത്. 

ഇടവക സമൂഹത്തോട് നന്ദി പറഞ്ഞ സിസ്റ്റർ ലൂസി തനിക്കെതിരെയുള്ള നടപടി പിൻവലിച്ചതിൽ വലിയ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. സഭയിലെ കൊള്ളരുതായ്മക്കെതിരെ ഇനിയും പോരാടുമെന്നും ഒരു തരത്തിലുള്ള വീട്ടുവീഴ്ചക്കും തയ്യാറല്ലെന്നും സിസ്റ്റർ പറഞ്ഞു. 

സമൂഹമാധ്യമങ്ങളിൽ സഭാവിരുദ്ധ പോസ്റ്റുകളിട്ടു, വായ്പയെടുത്ത് കാറുവാങ്ങി, സഭാവസ്ത്രം ധരിക്കാതെ പൊതുപരിപാടിയിലെത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണു നടപടി. മൂന്നു മാസം മുൻപു മാനന്തവാടി രൂപത സിസ്റ്റർ ലൂസിക്കെതിരെ നടപടിക്കു ശുപാർശ ചെയ്തിരുന്നുവെന്നാണ് എഫ്സിസി സന്യാസമൂഹം അധികൃതരുടെ വിശദീകരണം. സിസ്റ്റർ ലൂസിക്കെതിരെ കാരക്കാമല പള്ളിവികാരി അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. പള്ളിയിൽ എത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അപ്രഖ്യാപിത വിലക്കിനെതിരെ മാധ്യമങ്ങളിലൂടെ സിസ്റ്റർ ലൂസി തന്നെ രംഗത്ത് വന്നപ്പോൾ സഭ പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു. എന്നാൽ സംഭവം വൻ ചർച്ചയായതോടെ എല്ലാം വിശ്വാസികളുടെ തലയിലിട്ട് രക്ഷപ്പെടാനാണ് ശ്രമം.

ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിലെ വിശദീകരണം ഇത് വെളിവാക്കുന്നതാണ്. സിസ്റ്റർക്ക് വിലക്കേർപ്പെടുത്താൻ കാരണം വിശ്വാസികളാണെന്നാണ് കാരക്കാമല പള്ളിവികാരി ഫാ. സ്റ്റീഫൻ കോട്ടക്കൽ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസിക്കെതിരെ പ്രതികാര നടപടി എടുത്തിട്ടില്ലെന്നാണ് വിശദീകരണം. എന്നാൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിലെ എഴുത്തിലൂടെയും മറ്റ് മാധ്യമങ്ങളിൽ സന്നിഹിതയായും സിസ്റ്റർ നടത്തിയ പരാമർശങ്ങൾ ഇടവകയിലെ വിശ്വാസ സമൂഹത്തിനും ആത്മീയ ദർശനത്തിനും പൊരുത്തപ്പെടുന്നതല്ലെന്ന് ആരോപിച്ചാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിവാദങ്ങൾ ഒഴിവാക്കാൻ കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തതിനാണ് വിലക്ക് എർപ്പെടുത്തിയതെന്നത് ഒഴിവാക്കിയെങ്കിലും സിസ്റ്റർ ലൂസി ഇതിനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതോടെ രൂപതയുടെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നു.

ഒരു കത്തോലിക്ക വിശ്വാസി എന്ന നിലയിലും സന്യാസിനി എന്ന നിലയിലും സഭാപരമായ യാതൊരു വിലക്കുകളും സിസ്റ്റർക്ക് ഏർപ്പെടുത്തിയിട്ടില്ല എന്ന് വാർത്താ കുറിപ്പിൽ പറയുമ്പോഴും വേദപാഠം വിശുദ്ധ കുർബാന എന്നിവ നൽകുന്നതിൽ നിന്നും തനിക്ക് വിലക്കേർപ്പെടുത്തിയെന്ന സിസ്റ്ററുടെ ആരോപണം സഭ നിഷേധിച്ചിട്ടുമില്ല. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേദപാഛം ക്ലാസ് നൽകിയിരുന്ന സിസ്റ്ററെ അതിൽ നിന്നും വിലക്കുകയാണ് ചെയ്തത്. തന്നെ ചുമതലയിൽ നിന്നും നീക്കം ചെയ്തതായി ഇടവക വികാരിയണ് ഈ വിവരം ധരിപ്പിക്കാൻ മദർ സുപ്പീരിയറിനെ ചുമതലപ്പെടുത്തിയതെന്നും സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നത് തന്നെയാണ് പത്രക്കുറിപ്പും.

'പള്ളിയിൽ അസാധാരണ ശ്രുശ്രൂഷകരെ നിയമിക്കുന്നതും വിശ്വാസ പരിശീലനം നൽകേണ്ടവരെ നിയമിക്കേണ്ടതും ഇടവകയിലെ വികാരിയച്ചനാണ്. കുർബാന നൽകുന്നതിനും വിശ്വാസ പരിശീലനം നൽകുന്നതിനും നിയോഗിക്കപ്പെടുന്നവർ ഇടവകാ സമൂഹത്തിന് സമ്മതരും തിരുസഭയുടെ നടപടിക്രമങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നവരും ആയിരിക്കണമെന്നാണ് സഭാനിയമപ്രകാരം നിർബന്ധമുള്ള കാര്യമാണ്.'

'എന്നാൽ, അടുത്തിടെയായി സാമൂഹ്യ മാധ്യമങ്ങളിലെ എഴുത്തിലൂടെയും മറ്റ് മാധ്യമങ്ങളിൽ സന്നിഹിതയായും സിസ്റ്റർ ലൂസി നടത്തിയ പരാമർശങ്ങൾ ഇടവകയിലെ വിശ്വാസ സമൂഹത്തിനും ആത്മീയ ദർശനത്തിനും പൊരുത്തപ്പെടുന്നതല്ലെന്ന് പറഞ്ഞ് ഇടവക ജനങ്ങളിൽ പലരും ഇത് തന്നെ ഫോണിലൂടെ അറിയിച്ചിരുന്നു. തുടർന്ന് ഇവകയിലെ വിശ്വാസികൾക്ക് സിസ്റ്റർ ലൂസി വിശ്വാസ പരിശീലനം നൽകുന്നതിലും കുർബാന കൊടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടെന്ന് ഇടവക ആലോചന സമിതിയിൽ ചർച്ചയായി. ഇക്കാര്യം മദർ സുപ്പീരിയറുടെ ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നും' വാർത്താക്കുറിപ്പിൽ സ്റ്റീഫൻ കോട്ടക്കൽ പറയുന്നു.

സിസ്റ്ററിനെ വിലക്കിയെന്ന വാർത്ത നിഷേധിക്കുന്ന വികാരി നടപടികൾ സ്വീകരിക്കാൻ വികാരിയായ തനിക്ക് അധികാരമില്ലെന്നും വാർത്താ കുറിപ്പിൽ പറയുന്നു. ഇടവകയിൽ രൂപപ്പെട്ടിരിക്കുന്ന പൊതുവികാരത്തെ മാനിച്ചാണ് വിവരം മദർ സുപ്പീരിയറെ അറിയിച്ചതെന്നും എല്ലാം വിശ്വാസികളുടെ തലയിലിട്ടുകൊണ്ടുള്ളവാർത്താ കുറിപ്പിൽ ഫാ. സ്റ്റീഫൻ കോട്ടക്കൽ വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP