Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂന്നോ നാലോ ബൈക്കുകൾ കാണും..മത്സരിച്ച് വരികയായിരുന്നെന്നാണ് തോന്നുന്നത്; വളഞ്ഞും പുളഞ്ഞുമൊക്കെയാണ് അകലെ നിന്നും വന്നത്; ബൈക്കുകളിൽ ഒന്ന് ബസ്സിന്റെ മുന്നിൽ ഇടിച്ചെന്ന് മനസ്സിലായി; യാത്രക്കാരെ മുഴുവൻ പുറത്തിറക്കി നിമിഷങ്ങൾക്കുള്ളിൽ ബസ്സ് ചാമ്പലായി; മൂവാററുപുഴ മാറാടിയിൽ കെഎസ്ആർടിസി ബസിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച സംഭവം ബൈക്ക് റെയിസിങ്ങെന്ന് സംശയിച്ച് കണ്ടക്ടർ ട്വിൻസൺ

മൂന്നോ നാലോ ബൈക്കുകൾ കാണും..മത്സരിച്ച് വരികയായിരുന്നെന്നാണ് തോന്നുന്നത്; വളഞ്ഞും പുളഞ്ഞുമൊക്കെയാണ് അകലെ നിന്നും വന്നത്; ബൈക്കുകളിൽ ഒന്ന് ബസ്സിന്റെ മുന്നിൽ ഇടിച്ചെന്ന് മനസ്സിലായി; യാത്രക്കാരെ മുഴുവൻ പുറത്തിറക്കി നിമിഷങ്ങൾക്കുള്ളിൽ ബസ്സ് ചാമ്പലായി; മൂവാററുപുഴ മാറാടിയിൽ കെഎസ്ആർടിസി ബസിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച സംഭവം ബൈക്ക് റെയിസിങ്ങെന്ന് സംശയിച്ച് കണ്ടക്ടർ ട്വിൻസൺ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: മാറാടിയിൽ അമിത വേഗതയിലെത്തിയ ബൈക്ക് ബൈക്ക് കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് പാഞ്ഞു കയറി ബസ് കത്തി നശിച്ച സംഭവം ബൈക്ക് റെയ്‌സിങ്ങ് എന്ന് സംശയം. ഒന്നിലധികം ബൈക്കുകൾ നിരന്നെത്തിയപ്പോൾ ബസ് വരുന്നത് കണ്ട് വശത്തേക്ക് വെട്ടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ ബസിനടിയിലേക്ക് വീഴുകയായിരുന്നു. .വൈകിട്ട് 3.45 -ഓടെയായിരുന്നു അപകടം. അപകടം നടന്ന ഈസ്റ്റ് മാറാടിയിലെ ഈ ഭാഗത്ത് ഒരു ചെറിയ വളവാണ്. അതിനാൽ അമിത വേഗതയിലെത്തിയ ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ബസിന്റെ മുൻ ഭാഗത്ത് ഇടിച്ച ബൈക്ക് എഞ്ചിൻ ഭാഗത്ത് കുടുങ്ങുകയും മുന്നോട്ട് നിരങ്ങി നീങ്ങിയ ബസിന്റെയും റോഡിന്റെയും ഇടയിൽപെട്ട് ഉരഞ്ഞ് തീ പിടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും ചോർന്ന പെട്രോളിൽ തീ പടരുകയായിരുന്നു. അപകടം നടന്നയുടൻ യാത്രക്കാരെല്ലാം വേഗം ഇറങ്ങി. ബസിനടിയിൽപെട്ട യാത്രക്കാരനെ പുറത്തേക്ക് വലിച്ചു മാറ്റുന്നതിനിടെ ബൈക്കിൽ നിന്നുള്ള തീ ബസിന്റെ മുൻഭാഗത്തെ ഡീസൽ പൈപ്പിൽ പടർന്നു പിടിച്ചു. വേഗം തന്നെ തീ ആളിപടരുകയായിരുന്നു.

തൃശ്ശൂർ ഡിപ്പോയിലെ കണ്ടക്ടർ ട്വിൻസന്റെ വിവരണം ഇങ്ങനെ:

'മൂന്നോ നാലോ ബൈക്കുകൾ കാണും. മത്സരിച്ച് വരികയായിരുന്നെന്നാണ് തോന്നുന്നത്. വളഞ്ഞും പുളഞ്ഞുമൊക്കെയായിരുന്നു അകലെ നിന്നും വന്നത്. ബൈക്കുകളിൽ ഒന്ന് ബസ്സിന്റെ മുന്നിൽ ഇടിച്ചെന്ന് മനസ്സിലായി. ഉടൻ മുൻവശത്തുനിന്നും പുക ഉയർന്നു. പിന്നാലെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. നിമിഷങ്ങൾക്കുള്ളിൽ ബസ്സ് ചാമ്പലായി.' എതിർ ദിശയിൽ വരികയായിരുന്ന ബൈക്ക് ഇടിച്ചതിനേത്തുടർന്ന് ബസ്സിനടിൽപെട്ടു. പെട്രോൾ റോഡിലേക്ക് ഒഴുകുകയും ചെയ്തിരുന്നു.റോഡിൽ ബൈക്കിന്റെ ലോഹഭാഗം ഉരഞ്ഞ് തീപ്പൊരി ഉണ്ടാവുകയും പെട്രോളിന് തീപിടിക്കുകയുമായിരുന്നെന്നാണ് കണ്ടക്ടറുടെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്.

മുൻഭാഗത്ത് പടർന്ന തീ ബസിന്റെ സീറ്റുകളിലേക്ക് പടർന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ എത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കൂത്താട്ടുകുളം മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. ഏറെ നേരത്തെ പരിശ്രമത്തെ തുടർന്നാണ് തീ കെടുത്താനായത്. അപ്പോഴേക്കും ബസ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. തീ ആളിപ്പടർന്നെങ്കിലും ഡീസൽ ടാങ്കിലേക്ക് തീ പിടിക്കാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.

തൃശൂരിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപെട്ടത്. കൊട്ടാരക്കരയിൽ നിന്നും പെരുമ്പാവൂരിലേക്ക വരികയായിരുന്നു ബൈക്ക് യാത്രക്കാരൻ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊട്ടാരക്കര വെള്ളിക്കുന്നം സ്വദേശി അലക്സിന്റെ മകൻ അനൂപ്(19) കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ആദ്യം മൂവാററുപുഴ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും നില ഗുരുതരമായതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അനൂപ് സഞ്ചരിച്ച ബൈക്ക് ഏതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അനൂപിന്റെ പിതാവ് അലക്സ് പെരുമ്പാവൂരിലാണ് ജോലിചെയ്യുന്നതെന്നും അനൂപ് ഇവിടേയ്ക്ക് എത്തിയതാവാമെന്നുമാണ് പൊലീസ് അനുമാനം.

സൂപ്പർ ബൈക്ക് വിഭാഗത്തിൽപെട്ട ബൈക്കാണെന്നാണ് പ്രാഥമിക വിവരം. മൂവാറ്റുപുഴ പൊലീസ് അപകടത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. ബസ്സിൽ 44 യാത്രക്കാരുണ്ടായിരുന്നു. ആർക്കും ഒരു പോറൽ പോലും എൽക്കാതെ രക്ഷിക്കാൻ കഴിഞ്ഞത് ബസ്സ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണെന്നാണ് നാട്ടുകാർ പറയുന്നത്. അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ മൂവാറ്റുപുഴ പൊലീസും ഫയർഫോഴ്സംഘവും സ്ഥലത്തെത്തി. വേഗത്തിൽ തീയണക്കാനായതിനാൽ ഡീസൽ ടാങ്കും മറ്റും പൊട്ടിത്തെറിച്ചില്ല. ബസ്സ് ഏറെക്കുറേ പൂർണ്ണമായി കത്തി നശിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP