Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമാധാന യാത്ര എന്നാൽ ഇങ്ങനെ വേണം! വഴിയരികിലുള്ളതെല്ലാം വലിച്ചുകീറി മടപ്പള്ളി കോളേജിലേക്ക് യുഡിഎഫിന്റെ സമാധാന സന്ദേശ യാത്ര; ഡിവൈഎഫ്‌ഐ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു; സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ്; രംഗം ശാന്തമായത് പൊലീസ് ലാത്തി വീശിയതോടെ; പാറക്കൽ അബ്ദുല്ല എംഎൽഎയും പൊലീസും തമ്മിൽ സിനിമാ സ്റ്റെലിൽ സംഘർഷം

സമാധാന യാത്ര എന്നാൽ ഇങ്ങനെ വേണം! വഴിയരികിലുള്ളതെല്ലാം വലിച്ചുകീറി മടപ്പള്ളി കോളേജിലേക്ക് യുഡിഎഫിന്റെ സമാധാന സന്ദേശ യാത്ര; ഡിവൈഎഫ്‌ഐ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു; സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ്; രംഗം ശാന്തമായത് പൊലീസ് ലാത്തി വീശിയതോടെ; പാറക്കൽ അബ്ദുല്ല എംഎൽഎയും പൊലീസും തമ്മിൽ സിനിമാ സ്റ്റെലിൽ സംഘർഷം

ജാസിം മൊയ്‌ദീൻ, ടി.പി.ഹബീബ്‌

കോഴിക്കോട്: എസ്എഫ്‌ഐ അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റി മടപ്പള്ളി കോളേജിലേക്ക് നടത്തിയ സമാധാന സന്ദേശ യാത്ര ഫലത്തിൽ ഒരു ഗ്രാമത്തിന്റെ സമാധാനം കെടുത്തി. ഇവിടെ വ്യാപക അക്രമവും കല്ലേറുമാണ് ഉണ്ടായത്. മാർച്ചിനെത്തിയവർ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. മാർച്ച് കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന യൂത്ത് ലീഗ് പ്രവർത്തകർ സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കല്ലെറിഞ്ഞത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്്ടിച്ചു.ഒടുവിൽ, പൊലീസെത്തി ലാത്തിച്ചാർജ് നടത്തിയാണ് രംഗം ശാന്തമാക്കിയത്. മാർച്ചിൽ പങ്കെടുത്ത് വടകരയിലേക്ക് പോയി തിരിച്ചു വരികയായിരുന്ന പാറക്കൽ അബ്ദുല്ല എംഎ‍ൽഎ.യും പൊലീസും തമ്മിൽ സിനിമാ സ്റ്റൈലിൽ കൈനാട്ടി ജംഗ്ഷനിൽ ഏറെ സമയം സംഘർഷമുണ്ടായി.

എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികളെ ജനാധിപത്യ രീതിയിൽ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ്.തിങ്കളാഴ്ച കോളേജിലേക്ക് മാർച്ച് നടത്തിയത്. മുന്മന്ത്രി എം.കെ.മുനീർ മാർച്ച് ഉദ്ഘാടനം ചെയ്തത്. പെൺകുട്ടികളെ അടക്കം കോളേജ് ബാത്ത് റൂമുകളിൽ കയറി അക്രമിച്ച എസ്എഫ്‌ഐ.യുടെ കാടത്ത സംസ്‌കാരത്തിനതിരെ പ്രതികരിക്കുക എന്നതായിരുന്നു മാർച്ചിലെ പ്രധാന ആവശ്യം. സമാധാനത്തിന്റെ വെള്ളരി പ്രാവുകളായ യുഡിഎഫിന്റെ വിദ്യാർത്ഥി കൂട്ടങ്ങളെ കണ്ട് പഠിക്കണമെന്ന് നേതാക്കൾ പ്രസംഗിച്ചതിന് പിന്നാലെയാണ് മാർച്ച് കഴിഞ്ഞ് തിരിച്ച് തിരിച്ച് പോകുന്ന ഒരു വിഭാഗം പ്രവർത്തകർ വ്യാപക അക്രമം നടത്തിയത്

ഇന്ന് രാവിലെ നാദാപുരം റോഡിൽ നിന്നാണ് യുഡിഎഫ് വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിന് മുമ്പിൽ വനിതാ പ്രവർത്തകരെ നിർത്തിയാണ് അക്രമങ്ങൾ അഴിച്ചുവിട്ടത്.

അക്രമത്തിനിരയായെന്ന് പറയപ്പെടുന്ന എംഎസ്എഫ് പ്രവർത്തകരായ പെൺകുട്ടികളെയും അണിനിരത്തിയായിരുന്നു മാർച്ച്. മാർച്ചിൽ പങ്കെടുക്കാനായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യൂത്ത് ലീഗ് പ്രവർത്തകർ വടകരയിലെത്തിയിരുന്നു. ഇതിനു പുറമെ മാഹിയിൽ നിന്നുള്ള പ്രവർത്തകരുമുണ്ടായിരുന്നു. രാവിലെ 10 മണിക്ക് മാർച്ച് തുടങ്ങിയതുമുതൽ വ്യാപകമായ അക്രമങ്ങളാണ് വടകര ടൗണിലും മാർച്ച് കടന്ന് പോയ മടപ്പള്ളി കോളേജിന്റെ കവാടം വരെയുള്ള വഴികളിലും യൂത്ത് ലീഗ് പ്രവർത്തകർ അഴിച്ചുവിട്ടത്. യുഡിഎഫ് മണ്ഡലം കമ്മറ്റിയാണ് മാർച്ച് നടത്തിയിരുന്നതെങ്കിലും കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യം വളരെ കുറവായിരുന്നു.

മാർച്ചിൽ പങ്കെടുത്ത് വടകരയിലേക്ക് പോയി തിരിച്ചു വരികയായിരുന്ന പാറക്കൽ അബ്ദുല്ല എംഎ‍ൽഎ.യും പൊലീസും തമ്മിൽ കൈനാട്ടി ജംഗ്ഷനിൽ ഏറെ സമയം സംഘർഷമുണ്ടായി. ചോര ഒലിപ്പിച്ച നിലയിൽ വിദ്യാർത്ഥികളെ കണ്ടതോടെ എംഎ‍ൽഎ.യും സംഘവും വണ്ടിയിൽ നിന്നിറങ്ങി പൊലീസ്വാഹനത്തിലേക്ക് ചീറിയടക്കുകയായിരുന്നു.
.പൊലീസുമായി ഏറെ സമയം തർക്കം തുടരുന്നതിനിടയിൽ കൂടെയുള്ള പൊലീസ് വാഹനം സ്ഥലത്ത് നിന്നും ഓടിച്ചു പോയി എംഎ‍ൽഎ.പൊലീസ് വാഹനം തടയുന്നതും പൊലീസുമായി കയർക്കുന്നതും ദ്യശ്യങ്ങളിൽ ദ്യശ്യങ്ങളിൽ വ്യക്തമാണ്. എംഎ‍ൽഎ.യും പൊലീസും തമ്മിലുള്ള സംഘർഷം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

വടകരയിൽ പുതുതായി ചാർജ്ജെടുത്ത ഡി.വൈ.എസ്‌പി.ചന്ദ്രൻ ഭരണ കക്ഷിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് കുട്ടികളെ മടപ്പള്ളി കോളേജിൽ നിന്നും കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വെച്ച് തല്ലിചതച്ചതെന്നാണ് എംഎ‍ൽഎ. വിശദീകരിക്കുന്നത്. എന്നാൽ സിപിഎം.ഓഫീസ് അക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഘർഷാവസ്ഥ കണക്കിലെടുത്ത് മടപ്പള്ളി കോളേജിന് ഇന്ന് പ്രിൻസിപ്പൽ അവധി പ്രഖ്യാപിച്ചിരുന്നു. ഇതേ വിഷയത്തിൽ ഇന്ന് വെൽഫയർ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഫ്രട്ടേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലയിൽ വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ പതിവുപോലെ പ്രവർത്തിച്ചു.

വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ വിദ്യാർത്ഥി സംഘർഷങ്ങളാണ് ഇപ്പോൾ കോളേജിന് പുറത്തേക്ക് വ്യാപിച്ചിരിക്കുന്നത്. മടപ്പള്ളി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരം നടന്ന മൂന്ന് സീറ്റിലേക്കും എംഎസ്എഫ്-ഫ്രട്ടേണിറ്റി സംഖ്യത്തെ തോൽപിച്ച് എസ്എഫ്ഐ വിജയിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷങ്ങളാണ് ഇപ്പോൾ തെരവിലേക്ക് നീങ്ങിയിരിക്കുന്നത്.മടപ്പള്ളി ഗവ.കോളേജിൽ കഴിഞ്ഞാഴ്ച നടന്ന അക്രമങ്ങളിൽഎസ്.എഫ്.ഐ പ്രതിരോധത്തിലായിരുന്നു.

ഹൈന്ദവ ഫാസിസത്തിനെതിരെ കേരളത്തിന് പുറത്ത് സടകുടഞ്ഞെഴുനേൽക്കുന്ന എസ്.എഫ്.ഐ.മടപ്പള്ളി കോളേജിൽ തനി രാഷ്ട്രീയ ഫാസിസം നടപ്പിലാക്കുന്നുവെന്നായിരുന്നു വലതുപക്ഷ സോഷ്യൽ മീഡിയ വാക്താക്കളുടെ പ്രധാനആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP