Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

94കാരിയായ അമ്മൂമ്മയുടെ യാതന സഹിക്കാനായില്ല; യുകെയിലെ എസെക്സിലെ നഴ്സിങ് ഹോമിലെത്തിയ യുവാവ് വലിയമ്മയെ കഴുത്ത് മുറിച്ച് കൊന്നു; വിചാരണക്കോടതിയിലും കൂസൽ ഇല്ലാതെ യുവാവ്

94കാരിയായ അമ്മൂമ്മയുടെ യാതന സഹിക്കാനായില്ല; യുകെയിലെ എസെക്സിലെ നഴ്സിങ് ഹോമിലെത്തിയ യുവാവ് വലിയമ്മയെ കഴുത്ത് മുറിച്ച് കൊന്നു; വിചാരണക്കോടതിയിലും കൂസൽ ഇല്ലാതെ യുവാവ്

സെക്സിലെ ബക്ക്ഹേസ്റ്റ് ഹില്ലിലുള്ള ഫോറസ്റ്റ് പ്ലേസ് നഴ്സിങ് ഹോമിൽ വച്ച് 94 കാരിയായ അന്തേവാസി റുബി വിൽസനെ ചെറുമകൻ കഴുത്ത് മുറിച്ച് കൊന്നതിന്റെ വിചാരണ ആരംഭിച്ചു. കഴിഞ്ഞ വർഷം നവംബർ 29ന് പകൽ സമയത്തായിരുന്നു 33 കാരനായ ആന്റണി ജെന്നിൻഗ്സ് 20 സെന്റീമീറ്റർ നീളമുള്ള ബ്ലെയിഡ് കൊണ്ട് തന്റെ അമ്മൂമ്മയുടെ കഴുത്ത് മുറിച്ച് കൊന്നത്. വാർധക്യസഹജമായ അസ്വസ്ഥതകളാൽ തന്റെ അമ്മൂമ്മ അനുഭവിക്കുന്ന യാതന കണ്ട് സഹിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് താൻ ഈ കടുംകൈ ചെയ്തിരിക്കുന്നെതന്നാണ് ആന്റണി വിശദീകരണം നൽകിയിരിക്കുന്നത്. കേസിന്റെ വിചാരണക്കായി ചെസ്ഫോഡ് ക്രൗൺ കോടതിയിലെത്തിയപ്പോഴും ഈ യുവാവിന് താൻ എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന യാതൊരു കൂസലുമുണ്ടായിരുന്നില്ല.

ഡിമെൻഷ്യ ബാധിതയായ വൃദ്ധയ്ക്ക് അന്ന് തന്റെ ചെറുമകനെ കണ്ട് ഏറെ സന്തോഷമായിരുന്നുവെന്നാണ് കെയർ ഹോം ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നത്. തുടർന്ന് അമ്മൂമ്മയ്ക്കൊപ്പം ഒരു ചായ കുടിച്ച് യുവാവ് വൃദ്ധയെ കൊല്ലുകയായിരുന്നു. ' സോറി ഞാൻ അമ്മൂമ്മയെ കൊന്നു' എന്ന് ഒരു നഴ്സിന്റെ കൈ പിടിച്ച് തുടർന്ന് യുവാവ് വെളിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.തുടർന്ന് കെയർ ഹോമിലെ അലാറം മുഴങ്ങുകയും പൊലീസ് ഓഫീസർമാർ ഇവിടേക്കെത്തി രക്തപുരണ കൈകളോടെ നിൽക്കുന്ന യുവാവിനെ സംഭവസ്ഥലത്ത് വച്ച് തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അമ്മൂമ്മ ആരെയും തിരിച്ചറിയാതെ ഓർമയില്ലാതെ കഷ്ടപ്പെടുന്നത് കണ്ട് നിൽക്കാനാവാത്തതിനാലാണ് താൻ ജീവനെടുത്തതെന്നായിരുന്നു ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡുകാരനായ യുവാവിന്റെ വിശദീകരണം. യുവാവിന് മാനസികരോഗ പ്രശ്നങ്ങളുണ്ടെന്ന് പിന്നീട് നടന്ന സൈക്യാട്രിക് പരിശോധനകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. കോടതിയിലെത്തിയ യുവാവ് കൊലപാതകക്കുറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. പ്രോസിക്യൂട്ടർ സ്റ്റീഫൻ റോസ് കേസ് ഓപ്പൺ ചെയ്യുമ്പോൾ ഒരു ബ്ലൂ ട്രാക്ക് സ്യൂട്ട് ധരിച്ച് ഗ്ലാസ് ഡോക്കിന് പുറകിൽ യുവാവ് ഒന്നും സംഭവിക്കാത്തത് പോലെയായിരുന്നു നിലകൊണ്ടിരുന്നത്.

താൻ റൂബിവിൽസനെ കൊന്നുവെന്ന കാര്യം ആന്റണി സമ്മതിച്ചിരുന്നുവെന്നാണ് പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ തർക്കമില്ലെങ്കിലും താൻ തെറ്റ് ചെയ്തുവെന്ന് സമ്മതിക്കുന്നതിനാണ് ആന്റണി തയ്യാറാവാത്തതെന്നും പ്രോസിക്യൂട്ടർ പറയുന്നു. 2017 നവംബർ 29ന് ഉച്ചയ്ക്ക് 1.20ന് കെയർഹോമിലെ സ്റ്റാഫ് 999 നമ്പറിൽ വിളിച്ചതിനെ തുടർന്നാണ് പൊലീസ് കെയർ ഹോമിലെത്തിയതെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വിശദീകരിച്ചിരുന്നു.

കൊല്ലപ്പെട്ട വൃദ്ധയ്ക്ക് നല്ല കെയർ ലഭിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ ഇടക്കിടെ ഇവരെ സന്ദർശിച്ചിരുന്നുവെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്റെ കക്ഷിക്ക് മാസങ്ങളായി മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതാണ് ഇയാളെ കൊണ്ട് ഈ കൃത്യം ചെയ്യിപ്പിച്ചതെന്നുമായിരുന്നു ആന്റണിയുടെ അഭിഭാഷകനായ ഡോറിയാൻ ലോവെൽ പാങ്ക് വാദിച്ചത്. കേസിന്റെ വിചാരണ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP