Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മരണകാരണമാകും വിധം അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയത് മരട് സ്വദേശി സഹൽ; 30 പ്രതികളുള്ള കേസിൽ നേരിട്ട് പങ്കാളികളായ 16 പേർക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം; ഒളിവിൽ പോയ സഹൽ അടക്കം എട്ടുപേർക്കെതിരെ ലുക്കഔട്ട് നോട്ടീസ്; കുറ്റപത്രം സമർപ്പിച്ചത് സംഭവം നടന്ന് 85 ദിവസങ്ങൾക്ക് ശേഷം

മരണകാരണമാകും വിധം അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയത് മരട് സ്വദേശി സഹൽ; 30 പ്രതികളുള്ള കേസിൽ നേരിട്ട് പങ്കാളികളായ 16 പേർക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം; ഒളിവിൽ പോയ സഹൽ അടക്കം എട്ടുപേർക്കെതിരെ ലുക്കഔട്ട് നോട്ടീസ്; കുറ്റപത്രം സമർപ്പിച്ചത് സംഭവം നടന്ന് 85 ദിവസങ്ങൾക്ക് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതക കേസിൽ അന്വേഷണസംഘം ആദ്യ കുറ്റപത്രം സമർപ്പിച്ചു. അഭിമന്യുവിനെ കുത്തിയത് മരട് നെട്ടൂർ മസ്ജിദ് റോഡിൽ മേക്കാട്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനായ സഹൽ (21) ആണെന്ന് വ്യക്തമാക്കുന്നു. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്

മൊഴികളും ശാസ്ത്രീയ രേഖകളുമടക്കം 1500 പേജുകൾ വരുന്നതാണ് എറണാകുളം ജുഡീഷ്യൽ ഫാസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ടി എസ് സുരേഷ്‌കുമാർ സമർപ്പിച്ച ആദ്യ കുറ്റപത്രം. കൃത്യത്തിൽ പങ്കെടുത്തവരും സംഭവ സമയം മഹാരാജാസ് കോളജ് പരിസരത്തുണ്ടായിരുന്നവരുമായ 16 പ്രതികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സഹൽ മരണകാരണമാകും വിധം അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയെന്ന് കുറ്റപത്രം പറയുന്നു. ഈ ആക്രമണത്തിനിടയിലാണ് അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന അർജുനും പരിക്കേറ്റത്.

ഒന്നാം പ്രതി കാമ്പസ് ഫ്രണ്ട കോളേജ് യൂണിറ്റ് സെക്രട്ടറിയായ ജെ.ഐ. മുഹമ്മദും രണ്ടാംപ്രതി കാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരിഫ് ബിൻ സലിമുമാണ്. ഒളിവിൽ കഴിയുന്ന സഹൽ അടക്കം എട്ടു പേർക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 30 പ്രതികളാണ് കേസിലുള്ളത്. മറ്റു പ്രതികൾ പിടിയിലാകുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം നൽകും. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അക്രമത്തിൽ നേരിട്ടു പങ്കെടുത്ത പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കും. അതിനാലാണ് പിടിയിലായവർക്കെതിരെ വേഗത്തിൽ കുറ്റപത്രം നൽകിയത്. കൊച്ചി സിറ്റി പൊലീസ് കൺട്രോൾ റൂം അസി. കമ്മിഷണർ എസ്.ടി. സുരേഷ് കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

മറ്റ് പ്രതികൾ: സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീൻ, അനസ്, കാമ്പസ് ഫ്രണ്ട് കൊച്ചി മേഖല ട്രഷറർ റെജീബ്, അബ്ദുൾ റഷീദ്, സനീഷ്, ആരിഫ് ബിൻ സലിമിന്റെ സഹോദരനും ജില്ലാ കമ്മിറ്റി അംഗവുമായ ആദിൽ ബിൻ സലിം, ബിലാൽ, റിയാസ് ഹുസൈൻ, പള്ളുരുത്തിയിലെ കില്ലർ ഗ്രൂപ്പ് അംഗം സനീഷ് പത്തനംതിട്ട സ്വദേശിയും കോളേജിൽ ഒന്നാം വർഷം പ്രവേശനം നേടിയ ഫറൂഖ് അമാനി, പോപ്പുലർ ഫ്രണ്ടുകാരായ അബ്ദുൾ നാസർ, അനൂപ

ജൂലായ് രണ്ടിന് രാത്രി 12.45നാണ മഹാരാജാസ് കോളേജിന്റെ പിൻവശത്തുള്ള ടി.ഡി റോഡിൽ അഭിമന്യുവിനെ കുത്തി വീഴത്തിയത്എസ്.എഫഐ പ്രവർത്തകരായ അർജുൻ, വിനീത് എന്നിവർക്കും കുത്തേറ്റു. ചുവരിൽ പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

നിലവിൽ 26 പേരെയാണ് എഫ്‌ഐ ആറിൽ പ്രതിചേർത്തിരിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കും. കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘംചേരൽ, ആയുധം ഉപയോഗിക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP