Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടിക്കൂട്ടിൽ സ്വർണത്തിളക്കം സൃഷ്ടിക്കാൻ മറ്റൊരു 'മേരി കോം' കൂടി രംഗത്തേക്ക്; പോളണ്ടിൽ നടന്ന സൈലേഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണം നേടി 16കാരി സന്ദീപ് കൗർ; ഇല്ലായ്മക്കിടയിലും മകളുടെ സ്വപ്‌നത്തിനായി പണം സ്വരുക്കൂട്ടി ഓട്ടോ ഡ്രൈവറായ പിതാവിന്റെ കഷ്ടപ്പാട്

ഇടിക്കൂട്ടിൽ സ്വർണത്തിളക്കം സൃഷ്ടിക്കാൻ മറ്റൊരു 'മേരി കോം' കൂടി രംഗത്തേക്ക്; പോളണ്ടിൽ നടന്ന സൈലേഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണം നേടി 16കാരി സന്ദീപ് കൗർ; ഇല്ലായ്മക്കിടയിലും മകളുടെ സ്വപ്‌നത്തിനായി പണം സ്വരുക്കൂട്ടി ഓട്ടോ ഡ്രൈവറായ പിതാവിന്റെ കഷ്ടപ്പാട്

മറുനാടൻ ഡെസ്‌ക്‌

ഛണ്ഡിഗഡ്: ബോക്‌സിങ് റിംഗിൽ പോരാട്ട വീര്യത്തിന്റെ പര്യായമായി മാറിയ മേരി കോം നമുക്കേവർക്കും എന്നും പ്രചോദനവും അഭിമാനവുമാണ്. രണ്ടാം മേരി കോം എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനവുമായി 16കാരി ഇന്ത്യൻ ജനതയുടെ മനസിലേക്ക് കയറുകയാണ്. പോളണ്ടിൽ നടന്ന സൈലേഷ്യൻ വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ സന്ദീപ് കൗറാണ് ഇപ്പോൾ താരം. ഓട്ടോ ഡ്രൈവറുടെ മകളായി ജനിച്ച സന്ദീപ് കഷ്ടപ്പാടുകളേയും വേദനകളേയും മുന്നേറാനുള്ള വളമാക്കി മാറ്റിയാണ് വിജയത്തിളക്കത്തിൽ എത്തിയത്. 52 കിലോ വിഭാഗത്തിലാണ് സന്ദീപ് കൗറിന്റെ തങ്ക നേട്ടം.

എതിർ മത്സരാർത്ഥിയായിരുന്ന പോളണ്ടിന്റെ കരോളിന അമ്പുഷ്‌കയെ 5-0ന് തോൽപ്പിച്ചാണ് സന്ദീപ് കൗർ സ്വർണം നേടിയത്.ഛണ്ഡിഗഡിലുള്ള പാട്യാലയിലെ ഹസൻപുർ ഗ്രാമ നിവാസിയാണ് 16കാരിയായ സന്ദീപ് കൗർ. വിജയം ഒരിക്കലും എളുപ്പത്തിൽ സാധ്യമാവില്ല എന്നതിന് തെളിവാണ് സന്ദീപ് കൗറിന്റെ ജീവിതം. ജീവിതത്തോട് പടവെട്ടി നേടിയ വിജയമാണിതെന്ന് തന്നെയാണ് അവളുടെ സുഹൃത്തുക്കൾ പറയുന്നത്. കൊച്ചു ഗ്രാമത്തിൽ ശരിയായ രീതിയിൽ അവൾക്ക് പരിശീലനം നേടിക്കൊടുക്കാനുള്ള സാമ്പത്തികം സന്ദീപ് കൗറിന്റെ പിതാവ് സർദാർ ജസ്വീർ സിംഗിനുണ്ടായിരുന്നില്ല.

ഓട്ടോ ഡ്രൈവറായ അദ്ദേഹം എന്നിട്ടും മകൾക്കുള്ള പണം സ്വരുക്കൂട്ടി.കുടുംബത്തിലെ പട്ടിണി മാറ്റുന്നതിനും ചാമ്പ്യൻഷിപ്പിൽ മകളെ പങ്കെടുപ്പിക്കുന്നതിനുമായി അദ്ദേഹം നല്ലരീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ട്.കുട്ടിക്കാലത്ത് അമ്മാവനൊപ്പം ഗ്രാമത്തിന് സമീപമുള്ള ബോക്സിങ് അക്കാദമിയിൽ പോയിരുന്നു. തുടർന്നാണ് തനിക്ക് ബോക്സിംഗിൽ കമ്പം കയറിയത്. ഒരുപാട് യുവാക്കളും യുവതികളും ബോക്സിങ് പരിശീലിക്കുന്നത് താൻ കണ്ടിട്ടുണ്ട്. ഇതോടെ താനും ബോക്സിംഗിന് അടിമയായി.-സന്ദീപ് കൗർ പറയുന്നു. ആദ്യമായി എട്ടാം വയസിലാണ് താൻ ബോക്സിങ് ഗ്ലൗസ് അണിയുന്നതും ട്രെയിനിംഗിന് പോയി തുടങ്ങുന്നതെന്നും സന്ദീപ് കൗർ വ്യക്തമാക്കി. അക്കാദമിയിൽ സുനിൽ കുമാർ എന്നയാളുടെ കീഴിലാണ് സന്ദീപ് കൗർ പരിശീലനം നേടിയത്.

മകൾക്കായി രാപകലില്ലാതെ കഷ്ടപ്പെട്ട് പിതാവ്

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സന്ദീപിന്റെ പിതാവ് ഏറെ കഷ്ടപ്പെടുകയാണ് ഇപ്പോഴും. രാപകലില്ലാതെ പാട്യാലയിലെ ഇടവഴികളിലൂടെയെല്ലാം ഓട്ടോ ഓടിച്ചാലും വീട്ടിലെ പട്ടിണി മാറ്റാൻ കഴിയാറില്ല. എന്നിരുന്നാലും ബോക്സിംഗിൽ നിന്നും വിട്ടുകൊടുക്കാതെ മകൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ പ്രതിസന്ധികളോട് അദ്ദേഹം പൊരുതി. അമ്മാവൻ സിമ്രാൻജിത്ത് സിംഗിൽ നിന്നുമാണ് സന്ദീപിന് ഇടിക്കൂടിനോട് കമ്പം തുടങ്ങിയത്.

ഗ്രാമത്തിലെ അക്കാദമി റിംഗിലെ പതിവ് സാന്നിദ്ധ്യമായിരുന്ന അമ്മാവനൊപ്പം കുട്ടിയായിരുന്ന കാലം മുതൽ പതിവായി സന്ദീപും ഇവിടെ എത്തിയിരുന്നു.അക്കാദമിയിലെ യുവതാരങ്ങളുടെ പ്രകടനം കണ്ടുകണ്ടാണ് സന്ദീപ് കൗറിനും ബോക്സിംഗിൽ കമ്പം കയറിയത്. എട്ടാം വയസ്സിൽ ബോക്സിങ് ഗ്ലൗസ് അണിഞ്ഞ സന്ദീപ് കൗർ അക്കാദമിയിലെ പരിശീലകനായ സുനിൽ കുമാറിന്റെ ശിക്ഷണത്തിൽ താരത്തിലേക്ക് ഉയർന്നു. ഗ്രാമീണരിൽ നിന്നുള്ള കനത്ത എതിർപ്പുകളെ അതിജീവിച്ചാണ് സന്ദീപിനെ ഇന്ത്യൻ താരമാക്കി കുടുംബം ഉയർത്തിയെടുത്തത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP