Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിക്കുന്ന ദേവത പൊതുവേദിയിലെത്തിയപ്പോൾ അനുഗ്രഹം തേടി ആയിരങ്ങൾ ! നേപ്പാളിലെ ജീവിക്കുന്ന ദേവത തൃഷ്ണ ഷഖ്യ ജനങ്ങൾക്ക് മുന്നിലെത്തിയത് ഒരു വർഷത്തിന് ശേഷം; സമ്പൽ സമൃദ്ധിക്കായി എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഇന്ദ്രജത്ര ആഘോഷങ്ങളുമായി കാഠ്മണ്ഠു നിവാസികൾ

ജീവിക്കുന്ന ദേവത പൊതുവേദിയിലെത്തിയപ്പോൾ അനുഗ്രഹം തേടി ആയിരങ്ങൾ ! നേപ്പാളിലെ ജീവിക്കുന്ന ദേവത തൃഷ്ണ ഷഖ്യ ജനങ്ങൾക്ക് മുന്നിലെത്തിയത് ഒരു വർഷത്തിന് ശേഷം; സമ്പൽ സമൃദ്ധിക്കായി എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഇന്ദ്രജത്ര ആഘോഷങ്ങളുമായി കാഠ്മണ്ഠു നിവാസികൾ

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഠു: ജീവിക്കുന്ന ദേവതയെ നേരിൽ കണ്ടപ്പോൾ ആയിരങ്ങളാണ് ഭക്തി പൂർവ്വം തൊഴു കൈകളോടെ നിന്നത്. നേപ്പാളിലെ ജീവിക്കുന്ന ദേവതയായ തൃഷ്ണ ഷഖ്യയാണ് ആദ്യമായി പൊതു വേദിയിലെത്തിയത്. 2017 സെപ്റ്റംബറിലാണ് തൃഷ്ണ സഖ്യയെ ദേവതാ സ്ഥാനം നൽകിയത്. ഇതിന് ശേഷം ഒരു വർഷത്തോളം തൃഷ്ണയെ പൊതു വേദിയിൽ എത്തിച്ചിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ദിവസം തൃഷ്ണയെ നേരിൽ കാണാനുള്ള തിരക്കായിരുന്നു കാഠ്മണ്ഠുവിൽ ഉണ്ടായിരുന്നത്. പരമ്പരാഗത ആഘോഷമായ ഇന്ദ്രജത്ര ആഘോഷത്തിന് തിങ്കളാഴ്ചയാണ് അവർ ജനങ്ങൾക്ക് മുന്നിൽ എത്തിയത്.

മഴയുടെയും സമ്പൽ സമൃദ്ധിയുടെയും ദേവനായ ദേവരാജ് ഇന്ദ്രയുടെ അനുഗ്രഹം തേടിയുള്ള ആഘോഷമാണിത്. യുണെസ്‌കൊ ഹരിറ്റേജ് സൈറ്റായ ബസന്തപൂർ ദർബാറിലുള്ള കുമാരി ഖർ എന്ന വീട്ടിൽ നിന്നുമാണ് തൃഷ്ണ ഷഖ്യ പുറത്തെത്തിയത്.ദേവതയെ കാണാനായി വൻ ജനക്കൂട്ടമാണ് തടിച്ചു കൂടിയിരുന്നത്. വീട്ടിൽ നിന്നും പുറത്തിറക്കിയ ശേഷം തേരിൽ നഗരം മുഴുവൻ ചുറ്റിച്ചു. ഈ സമയം പ്രദേശത്തെ പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറി. പരമ്പരാഗത നൃത്തങ്ങൾ അരങ്ങേറി. ഒരു കൂട്ടം യുവാക്കളായിരുന്നു ഇത് അവതരിപ്പിച്ചത്.നാളുകളായി തന്റെ ആന്റി ഈ പാരമ്പര്യം തുടർന്ന് പോരുകയാണ്. ഇത്തരം പാരമ്പര്യ ആചാരങ്ങളുടെ ഭാഗമാകുവാൻ തങ്ങളും തയ്യാറാണ്.

കുട്ടിക്കാലം മുതൽ ഇത്തരം ആചാരങ്ങൾ തങ്ങളും തുടർന്ന് പോരുന്നുവെന്നും ആചാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ഒരാൾ പറഞ്ഞു.കാഠ്മണ്ഠു താഴ്‌വരകളിലെ സമ്പൽ സമൃദ്ധിക്ക് വേണ്ടിയാണ് ഇന്ദ്രജത്ര ആചാരം സംഘടിപ്പിക്കുന്നത്. എട്ട് ദിവസം നീണ്ട് നിൽക്കുന്നതാണ് ആഘോഷം. ശത്രുക്കളെ തോൽപ്പിച്ച ശേഷമുള്ള ആഘോഷമായും ഇന്ദ്രജത്ര ആചാരങ്ങളെയും ആഘോഷങ്ങളെയും കണക്കാക്കുന്നുണ്ട്. മാത്രമല്ല ഇന്ദ്ര ഭഗവാൻ ഇതിനുള്ള ശക്തി തരുമെന്നും വിശ്വാസമുണ്ട്.കാഠ്മണ്ഠു താഴ്‌വരകളിലെ നേവാർ കമ്യൂണിറ്റിയിലെ ഒരു പെൺകുട്ടിയെ ഇത്തരത്തിലെ ആചാരങ്ങൾക്ക് ദൈവമായി തിരഞ്ഞെടുക്കുന്നു. മതപരമായ പല ടെസ്റ്റുകൾക്കും ശേഷമാണ് ഇത്തരത്തിൽ പെൺകുട്ടിയെ തിരഞ്ഞെടുക്കുന്നത്. ആർത്തവത്തിന് ശേഷമാണ് പെൺകുട്ടിയെ തിരഞ്ഞെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP