Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്‌കൂൾ വിട്ടു കഴിഞ്ഞപ്പോൾ ആറ്റിൽ കുളിക്കാൻ മോഹം; അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടത് മൂന്നു വിദ്യാർത്ഥികൾ: രണ്ടു പേർ രക്ഷപെട്ടു ; മൂന്നാമന് ദാരുണാന്ത്യം

സ്‌കൂൾ വിട്ടു കഴിഞ്ഞപ്പോൾ ആറ്റിൽ കുളിക്കാൻ മോഹം; അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടത് മൂന്നു വിദ്യാർത്ഥികൾ: രണ്ടു പേർ രക്ഷപെട്ടു ; മൂന്നാമന് ദാരുണാന്ത്യം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്‌കൂൾ വിട്ടു വരും വഴി അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്നു ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. പന്തളം എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി മങ്ങാരം മുത്തൂണിയിൽ വടക്കേതിൽ ഷാജഹാൻ - ഫെമിന ദമ്പതികളുടെ മകൻ ഷംനാദ് (17) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.

സ്‌കൂളിൽ നിന്ന് രണ്ടു സുഹൃത്തുക്കളോടൊപ്പം എത്തിയ ഷംനാദ് അച്ചൻകോവിലാറ്റിൽ കുളനട കൈപ്പുഴ കടവിലാണ് കുളിക്കാനിറങ്ങിയത്. ആറ്റിൽ വെള്ളം നന്നേ കുറവാണ്. പക്ഷേ, ഇവർ ഇറങ്ങിയത് കയം ഉള്ള ഭാഗത്താണ്. കയത്തിൽപ്പെട്ട മൂവരും രക്ഷപ്പെടാൻ ശ്രമിച്ചു. മറ്റ് രണ്ടു പേരും നീന്തി രക്ഷപ്പെടുകയായിരുന്നു. ഷംനാദ് നിലയില്ലാക്കയത്തിൽ ആണ്ടു പോയി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഷംനാദിനെ പുറത്തെടുത്തത്. മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം മങ്ങാരം മുസ്ലിം ജമാ-അത്തിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP