Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലശേരിയിൽ മൂന്നുനില കെട്ടിടത്തിൽ വൻതീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം; തീകെടുത്തിയത് വിവിധ അഗ്നിശമനസേനാ യൂണിറ്റുകളുടെ തീവ്രയത്‌നത്തിൽ

തലശേരിയിൽ മൂന്നുനില കെട്ടിടത്തിൽ വൻതീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം; തീകെടുത്തിയത് വിവിധ അഗ്നിശമനസേനാ യൂണിറ്റുകളുടെ തീവ്രയത്‌നത്തിൽ

രഞ്ജിത്ത് ബാബു

തലശ്ശേരി: തലശ്ശേരി എ.വി.കെ. നായർ റോഡിലെ മൂന്ന് നില കെട്ടിടത്തിൽ വൻ അഗ്‌നിബാധ. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് കെട്ടിടത്തിന്റെ പിൻഭാഗത്ത് തീ പടർന്നത്. കോർപ്പറേഷൻ ബാങ്ക് ശാഖയും എ.സി.വി. കേബിൾ വിഷനും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ പിൻഭാഗത്തു നിന്നും മാലിന്യത്തിന് തീ പിടിച്ചതാണ് കാരണമെന്ന് പറയുന്നു.

മൂന്ന് ജനറേറ്ററുകളും എ.സി.വി.യുടെ കേബിളുകളും സ്റ്റേഷനറി സ്ഥാപനത്തിന്റെ ഗോഡൗണിൽ സൂക്ഷിച്ച സാമഗ്രികളും കത്തി നശിച്ചതിൽ പെടുന്നു. തലശ്ശേരി, വടകര,കൂത്തുപറമ്പ്, പാനൂർ എന്നിവിടങ്ങളിൽ നിന്നും അഗ്‌നിശമന സേനയുടെ വിവിധ യൂണിറ്റുകൾ അക്ഷീണ പരിശ്രമം നടത്തിയതിനാലാണ് അഗ്‌നി പടരാതിരുന്നത്. കെട്ടിട നിർമ്മാണത്തിലെ അപാകതയും മാലിന്യം അശാസ്ത്രീയമായി നിക്ഷേപിച്ചതുമാണ് തീ പിടിക്കാൻ കാരണമായതെന്ന് പറയുന്നു. നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP