Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെട്ടെന്നാണ് ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായത്; വലിയ പാറകൾ ഉരുണ്ട് താഴേക്ക് വീണു; വാഹനഗതാഗതം തടസ്സപ്പെട്ടതോടെ കാറിൽ കുടുങ്ങിയത് മണിക്കൂറുകളോളും; കുളു- മണാലിയിലെ മഴക്കെടുതിയിൽ കുടുങ്ങിയ ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ നടൻ കാർത്തിയുടെ കുറിപ്പിങ്ങനെ; 140 ഓളം അണിയറപ്രവർത്തകർ ഇപ്പോഴും മലമുകളിലെ ലൊക്കേഷനിൽ കുടുങ്ങികിടക്കുന്നു

പെട്ടെന്നാണ് ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായത്; വലിയ പാറകൾ ഉരുണ്ട് താഴേക്ക് വീണു; വാഹനഗതാഗതം തടസ്സപ്പെട്ടതോടെ കാറിൽ കുടുങ്ങിയത് മണിക്കൂറുകളോളും; കുളു- മണാലിയിലെ മഴക്കെടുതിയിൽ കുടുങ്ങിയ ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ നടൻ കാർത്തിയുടെ കുറിപ്പിങ്ങനെ; 140 ഓളം അണിയറപ്രവർത്തകർ ഇപ്പോഴും മലമുകളിലെ ലൊക്കേഷനിൽ കുടുങ്ങികിടക്കുന്നു

നത്ത മഴയിൽ കുളു-മണാലിയിൽ കുടുങ്ങിയവരിൽ തമിഴ് നടൻ കാർത്തിയും. ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായാണ് കാർത്തിയും സംഘവും മണാലിയിലേക്ക് എത്തിയത്. റോഡ് ഗതാഗതം താറുമാറായതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ കാർത്തി തിങ്കളാഴ്‌ച്ച രാത്രിയോടെ ചെന്നൈയിൽ എത്തിയ ശേഷം താൻ സുരക്ഷിതനാണെന്നും വഴിയിൽ അകപ്പെട്ടതിനെക്കുറിച്ചും ട്വിറ്ററിലൂടെ പങ്ക് വച്ചു.

ആറ് ദിവസം മുൻപാണ് ദേവ് സിനിമയുടെ അണിയറ പ്രവർത്തകർ മണാലിയിലെത്തിയത്. മൂന്ന് ദിവസം മുൻപ് കാർത്തിയും മണാലിയിൽ എത്തിയിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ മണയും മണ്ണിടിച്ചിലും കാരണം റോഡ് ഗതാഗതം തടസപ്പെട്ടതോടെ മണിക്കൂറുകളോളം താരം റോഡിൽ കുടുങ്ങി കിടന്നു. റോഡുകളും പാലങ്ങളും തകർന്ന് ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടത് കാരണം താരം ലൊക്കേഷനിലേക്കു പോവാനാവാത ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു. അഞ്ചു മണിക്കൂറോളം കാർത്തി റോഡിൽ കുടുങ്ങി കിടന്നു.

മഴയുടെയും മഞ്ഞുവീഴ്ചയുടെയും പശ്ചാത്തലത്തിൽ ചില സീനുകൾ എടുക്കണമായിരുന്നു. അവിടെ ഞങ്ങൾ എത്തുമ്പോൾ അതിനു പറ്റിയ ശാന്തമായ കാലാവസ്ഥയുമായിരുന്നു. പെട്ടെന്നാണ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുന്നത്. വലിയ പാറകൾ ഉരുണ്ട് താഴേക്ക് വീഴുന്നുണ്ടായിരുന്നു. വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.< 4-5 മണിക്കൂറുകളോളം കാറിൽ കുടുങ്ങി. ശേഷം സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി അടുത്തുള്ള ഗ്രാമത്തിൽ തങ്ങാൻ നിർബന്ധിതനാകുകയായിരുന്നു.' കാർത്തി പറയുന്നു.

ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകരടക്കം 140 പേർ മലമുകളിൽ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. റോഡുകൾ യാത്രായോഗ്യമല്ലാത്തതാണ് കാരണം. റോഡുകൾ യാത്രയോഗ്യമാവുന്നതിന് ചുരുങ്ങിയത് 28 മണിക്കുർ സമയം വേണ്ടിവരും.തങ്ങൾ സുരക്ഷിതരാണെന്നും എന്നാൽ വിവരങ്ങൾ കൈമാറുന്നതിന് ആവശ്യമയാ നെറ്റ് വർക്കില്ലെന്നും സംവിധായകൻ രജത് രവിശങ്കർ അറിയിച്ചിരുന്നു..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP