Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മാഭിമാനം പണയപ്പെടുത്തി ജീവിക്കേണ്ട സാഹചര്യം ഉണ്ടായാൽ, ബന്ധം പിരിയുന്നത് തന്നെയാണ് നല്ലത്; വിവാഹത്തകർച്ച ഡിപ്രഷനിൽ എത്തിച്ചപ്പോൾ താങ്ങായത് സിനിമ; എല്ലാം വിധി..ആരോടും ഒന്നിനോടും പരിഭവമില്ല; ശാന്തികൃഷ്ണ മറുനാടനോട് മനസ് തുറക്കുന്നു

ആത്മാഭിമാനം പണയപ്പെടുത്തി ജീവിക്കേണ്ട സാഹചര്യം ഉണ്ടായാൽ, ബന്ധം പിരിയുന്നത് തന്നെയാണ് നല്ലത്; വിവാഹത്തകർച്ച ഡിപ്രഷനിൽ എത്തിച്ചപ്പോൾ താങ്ങായത് സിനിമ; എല്ലാം വിധി..ആരോടും ഒന്നിനോടും പരിഭവമില്ല; ശാന്തികൃഷ്ണ മറുനാടനോട് മനസ് തുറക്കുന്നു

ദേവിക

ശാന്തികൃഷ്ണ എന്ന പേര് കേട്ടാൽ ആദ്യം മനസിലേക്ക് എത്തുക, ആ ചുരുണ്ടതലമുടിയും, അൽപം കുറുമ്പ് തോന്നിക്കുന്ന ആ നോട്ടവുമാണ്. വർഷങ്ങൾക്ക് ശേഷംഇപ്പോഴും മലയാളത്തിന്റെ പ്രിയ നായികയ്ക്ക് ഒരു മാറ്റവും വന്നില്ല. പ്രായംനൽകിയ പക്വതയും അനുഭവങ്ങൾ നൽകിയ കരുത്തും ശാന്തി കൃഷ്ണയെ കൂടുതൽസുന്ദരിയും ആക്കുന്നു.

ചോ : വളരെ സ്‌പെഷ്യൽ ആയ പേരാണ് ശാന്തികൃഷ്ണ. പക്ഷേ ജീവിതത്തിൽഅശാന്തിയും?

: അത് ചിലർക്ക് അങ്ങനെയാണ്. പിന്നെ, പേരിന്റെ കാര്യം, എന്റെ അച്ഛനാണ് ഈപേരിട്ടത്. മൂന്ന് ആൺമക്കൾക്ക് ശേഷം ഉണ്ടായ പെൺകുട്ടിയാണ് ഞാൻ. അച്ഛൻഒരു പെൺകുട്ടി ഉണ്ടായാൽ ഇടാൻ കരുതി വെച്ചിരുന്ന പേര് കൂടിയാണ്. പിന്നെഅശാന്തിയുടെ കാര്യം, അത് ഓരോരുത്തരുടെ ജീവിതത്തിലും ഓരോ രീതിയിലല്ലേ...ഇടയ്ക്ക് എപ്പൊഴോ ഞാനും ഈ പേര് ഒന്ന് മാറ്റിയാലോ എന്ന് ആലോചിച്ചിരുന്നു.അപ്പോഴാണ് അച്ഛൻ എന്നെങ്കിലും പെൺകുട്ടി ജനിച്ചാൽ ഇടാൻ വേണ്ടി കരുതിവെച്ചിരുന്ന പേരാണിതെന്ന് അമ്മ പറഞ്ഞ് അറിയുന്നത്. അന്ന് ഞാൻ തീരുമാനിച്ചു,എനിക്ക് മരണം വരെ ഈ പേര് തന്നെ മതിയെന്ന്...

ചോ : 'മാംഗല്യം തന്തുനാനേനാ' പുതിയ സിനിമയെക്കുറിച്ച്...

: എന്നെ സംബന്ധിച്ച് കുറേ സ്‌പെഷ്യാലിറ്റി ഉള്ള ഒരു ചിത്രമാണിത്. ആദ്യമായി ഒരുവനിതാ സംവിധായകയോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു. പിന്നെസ്‌ക്രിപ്റ്റ്‌വൈസും കുറേ പുതുമകൾ ഉണ്ട്. പ്രധാനമായും കൃസ്ത്യൻ കഥയാണ് ഈസിനിമയുടെ പ്രമേയം. പിന്നെ, ചാക്കോച്ചനുമൊത്തുള്ള രണ്ടാമത്തെ പടം. വളരെപ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ചിത്രം തന്നെയാണ് 'മാംഗല്യംതന്തുനാനേനാ'.

ചോ : സിനിമയിലേക്കുള്ള മൂന്നാം വരവിൽ കൈ നിറയെ ചിത്രങ്ങൾ. കുറച്ചുകൂടി നേരത്തെ വരാമായിരുന്നു എന്ന് തോന്നുന്നുണ്ടോ?

: ഒരിക്കലും ഇല്ല. കാരണം, ഒരിക്കലും ഞാൻ എന്റെ കരിയർ സിനിമ ആക്കണമെന്ന്ആ ഗ്രഹിച്ചിരുന്ന ഒരാളല്ല. എല്ലാവരാലും എത്തിപ്പെടുകയാ യിരുന്നു. അന്നും,ഇന്നും, എന്നും. അതുകൊണ്ട് തന്നെ, നിരാശ എന്നൊന്നില്ല. കഴിഞ്ഞ '22' വർഷംസിനിമയിൽ നിന്ന് മാറി നിന്നപ്പോഴും എനിക്ക് ലേശം പോലും നിരാശതോന്നിയിരുന്നില്ല. ആ സമയത്ത് ഞാൻ കുടുംബം, ഭാര്യ, അമ്മ എന്നീ ലേബലുകൾആസ്വദിക്കുകയായിരുന്നു. സിനിമ ഒരിക്കലും, ഒരു പ്രായത്തിലും എന്നെഭ്രമിപ്പിച്ചിരുന്നില്ല എന്നു പറയുന്നതാണ് കൂടുതൽ ശെരി. സിനിമ എനിക്കെന്നുംതാങ്ങായി നിന്ന ഒന്നായിരുന്നു.

ചോ : സിനിമയിൽ നിന്ന് മാറി നിന്ന ആ 22 വർഷങ്ങൾ ഒന്ന് ഓർത്തെടുക്കാമോ?

ഉ : ഓർത്തെടുക്കാൻ, ഓർമ്മയിൽ നിന്ന് പോയിട്ടില്ല, ആ കാലമൊന്നും. ഒരു
സാധാരണ വീട്ടമ്മ എങ്ങനെയാണോ, അങ്ങനെ തന്നെ ആയിരുന്നു ഞാനും. ഭർത്താവുംകുട്ടികളുമൊത്ത് അമേരിക്കയിലായിരുന്നു താമസം. കുട്ടികളെ സ്‌കൂളിൽ വിടുക,അവർക്ക് ഭക്ഷണം ഉണ്ടാക്കുക, അവർക്ക് വേണ്ടി ഷോപ്പിങ് ചെയ്യുക, അങ്ങനെഅങ്ങനെ...

ചോ : പക്ഷേ, ആ ദാമ്പത്യ ജീവിതത്തിൽ വീണ്ടും താളപ്പിഴകൾ?
: അത് അങ്ങനെയാണ്. രണ്ട് വ്യക്തികൾ, അവരുടെ കാഴ്ചപ്പാടുകൾ തന്നെ വിഭിന്നം.ചിലർ ഒത്തൊരുമയോടെ പോകും. ചിലർക്ക് അതിന് സാധിക്കില്ല. പക്ഷേ, ഒന്നുണ്ട്.നാം ആരുടെ കൂടെ ജീവിച്ചാലും, ആത്മാഭിമാനം പണയപ്പെടുത്തി ജീവിക്കേണ്ടസാഹചര്യം ഉണ്ടായാൽ, അപ്പോൾ ആ ബന്ധം പിരിയുന്നത് തന്നെയാണ് നല്ലത്. ഇത്എന്റെ രണ്ടാം വിവാഹം കൊണ്ട് ഞാൻ മനസിലാക്കിയ കാര്യമാണ്.

ചോ : ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും നേട്ടവും?

: നേട്ടം... എന്റെ മക്കൾ, എന്റെ ഫാമിലി... എന്നും എന്റെ മക്കൾ എന്നോടൊപ്പംഉണ്ടായിരുന്നു. അതുപോലെ എന്റെ ഫാമിലിയും. അമേരിക്കയിൽ നിന്ന്ബാംഗ്ലൂരേക്ക് ഷിഫ്റ്റ് ചെയ്ത ശേഷം ജീവിതത്തോട് തന്നെ വിരക്തി തോന്നിയസമയങ്ങളായിരുന്നു. അപ്പോൾ എന്റെ മക്കളാണ്, അമ്മ ഒരിക്കലും ഇങ്ങനെ ഇരുന്ന്‌സമയം പാഴാക്കരുത്, വീണ്ടും സിനിമയിൽ സജീവമാകണം എന്ന് പറഞ്ഞ് എനിക്ക്‌പ്രോത്സാഹനം തന്നത്. പിന്നെ എന്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാം...

ചോ : ഇതേ സപ്പോർട്ടീവായ ഫാമിലിയെ പത്തൊൻപതാമത്തെ വയസിൽ തന്റെ ദുശ്ശാഠ്യം കൊണ്ട് വേദനിപ്പിക്കേണ്ടി വന്നതിൽ ഇപ്പോൾദുഃഖിക്കുന്നുണ്ടല്ലോ...

: തീർച്ചയായും. അത് അന്നത്തെ പ്രായം. 19 വയസല്ലേ ഉണ്ടായിരുന്നുള്ളൂ.തിരിച്ചറിവ് എനിക്ക് നന്നേ കുറവായിരുന്നു. ഞാൻ ഒരു ഫാന്റസിയിൽ ആയിരുന്നുജീവിച്ചിരുന്നത് എപ്പോഴും. ശ്രീനാഥുമായുള്ള എന്റെ വിവാഹവും അത്തരത്തിൽഒന്നായിരുന്നു.

ചോ : 12 വർഷത്തെ ദാമ്പത്യ ജീവിതം ശ്രീനാഥുമായി. പെട്ടെന്ന് എന്റെകാഴ്ചപ്പാടിന് അനുസരിച്ചുള്ള ഭാര്യയല്ല നീ എന്ന ശ്രീനാഥിന്റെ വാക്കുകൾ...എത്രത്തോളം മുറിവേൽപിച്ചു ആ വാക്കുകൾ?

ഉ : തീർച്ചയായും മുറിവേൽപ്പിച്ചു, ടീനേജ് കാലഘട്ടത്തിൽ സ്വപനലോകത്ത്
മാത്രം സഞ്ചരിക്കുന്ന ഒരു സമയത്ത്. അന്നുവരെ ഞാൻ വളർന്ന സാഹചര്യങ്ങളിൽനിന്നൊക്കെ വിഭിന്നമായിരുന്നു വിവാഹശേഷം ഞാൻ ജീവിച്ച സ്ഥലവും വീടുംഎല്ലാം തന്നെ. പക്ഷേ, അതൊന്നും എനിക്ക് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നിട്ടില്ല.എല്ലാം സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. വിവാഹ ജീവിതം എന്നത്,എനിക്കെന്തോ നിധി കിട്ടിയതുപോലെയാണ് ഞാൻ കണ്ടിരുന്നത്. വിവാഹത്തകർച്ചഎന്നെ ഡിപ്രഷനിൽ വരെ എത്തിച്ചു. അപ്പോഴും എനിക്ക് രക്ഷക്കെത്തിയത സിനിമ ആയിരുന്നു. 'നയം വ്യക്തമാക്കുന്നു' എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെസിനിമയിലേക്കുള്ള എന്റെ രണ്ടാം വരവ്. പിന്നെ എല്ലാം ഓരോരുത്തരുടെയുംവിധിയല്ലേ. എനിക്ക് ആരോടും ഒന്നിനോടും പരിഭവമില്ല.

ചോ : ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച ആൾ?

: എന്റെ അമ്മ. എന്നും എന്റെ സുഹൃത്തും ഉപദേശകയും എല്ലാം എന്റെ അമ്മതന്നെ

ചോ : സിനിമയിലെ സൗഹൃദങ്ങൾ?
:അങ്ങനെ ഒരു സമയത്തും എനിക്ക് സിനിമയിൽ നിന്ന് സൗഹൃദങ്ങൾ
കൂടുതലൊന്നും ഉണ്ടായിട്ടില്ല. പണ്ട് ജലജയുമായി സൗഹൃദം സൂക്ഷിച്ചിരുന്നു.പിന്നീട് കൂട് വിട്ട് കൂട് മാറിയുള്ള ഓട്ടത്തിനിടയിൽ അവരൊക്കെ എങ്ങോ പോയി.ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ പഴയ സൗഹൃദങ്ങൾ പുതുക്കുന്നുണ്ട്.

ചോ : നൃത്തം?
ഉ : നൃത്തം എപ്പോഴും എന്റെ കൂടെയുണ്ട്. കുറച്ചുകൂടി നൃത്തത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണം. ചിലയിടങ്ങളിൽ നൃത്ത പരിപാടികൾ ചെയ്യാറുണ്ട്. മാരാരിക്കുളംമഹാദേവ ക്ഷേത്രത്തിൽ ഈയിടെ നൃത്തം അവതരിപ്പിച്ചിരുന്നു.

ചോ : ഇപ്പോഴും സുന്ദരി തന്നെ... എന്താണ് സൗന്ദര്യ രഹസ്യം?

ഉ : സൗന്ദര്യത്തിനുവേണ്ടി ഒന്നും ചെയ്യാറില്ല. സന്തോഷവതിയായിരിക്കാൻശ്രമിക്കും. മനസ്സിന് എനർജി നൽകുന്ന കാര്യങ്ങൾ ചെയ്യുക, ഭൂതകാലത്തെപ്പറ്റിചിന്തിച്ച് ആകുലപ്പെടാതിരിക്കുക, ആത്മവിശ്വാസത്തോടെ ജീവിക്കുക, അത്രതന്നെ.മലയാളികളുടെ എക്കാലത്തെയും പ്രിയ നായിക ശാന്തികൃഷ്ണനിശ്ചയദാർഢ്യത്തോടെ പറയുന്നു.

നമ്മൾക്ക് ഓരോരുത്തർക്കും പ്രാവർത്തികമാക്കാവുന്ന ഒന്നാണ്ശാന്തികൃഷ്ണ ഒടുവിൽ പറഞ്ഞ് നിർത്തിയത്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP