Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിൽ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി; കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികൾ ചേർന്നിട്ടില്ല; സംസ്ഥാന കമ്മിറ്റിയിൽ വിരലിൽ എണ്ണാവുന്നത്ര നേതാക്കൾ മാത്രമേ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നുള്ളൂ; ജനകീയ സമരങ്ങൾ ഏറ്റെടുക്കുന്നതിൽ പരാജയമെന്നും ബിജെപി കേന്ദ്ര നേതൃത്വം

ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിൽ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി;  കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികൾ ചേർന്നിട്ടില്ല; സംസ്ഥാന കമ്മിറ്റിയിൽ വിരലിൽ എണ്ണാവുന്നത്ര നേതാക്കൾ മാത്രമേ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നുള്ളൂ; ജനകീയ സമരങ്ങൾ ഏറ്റെടുക്കുന്നതിൽ പരാജയമെന്നും ബിജെപി കേന്ദ്ര നേതൃത്വം

അർജുൻ സി വനജ്

കൊച്ചി: ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങൾ ലോക്സഭ തെരെഞ്ഞെടുപ്പിനുള്ള ഒന്നാം ഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുമ്പോഴും കേരളത്തിൽ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിൽ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലേണ്ട ബൂത്ത് കമ്മിറ്റികൾ ഭൂരിഭാഗവും നിർജ്ജീവമാണെന്നും, കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികൾ ചേർന്നിട്ടില്ലെന്നും ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി. സംസ്ഥാന കമ്മിറ്റിയിൽ വിരലിൽ എണ്ണാവുന്നത്ര നേതാക്കൾ മാത്രമേ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നുള്ളു.

ജില്ലാ പ്രസിഡന്റുമാരിൽ എറണാകുളം അടക്കുള്ള ചില ജില്ല പ്രസിഡന്റുമാരുടെ പ്രവർത്തനം ശരാശരിയേക്കാൾ താഴെയാണെന്നും ദേശീയ നേത്യത്വം എണ്ണി എണ്ണി കുറ്റപ്പെടുത്തി. ജനകീയ സമരങ്ങൾ ഏറ്റെടുക്കുന്നതിലെ പരാജയമാണ് കീഴ്തട്ടിൽ സംഘടന വളരാത്തതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേ സമയം പ്രളയകാലത്തെ ബിജെപിയുടെ പ്രവർത്തനത്ത ദേശീയ നേതൃത്വം പ്രശംസിച്ചു.

പാർലിമെന്റ് തിരഞ്ഞെടുപ്പും മുന്നണി വിപുലീകരണവും പ്രധാന അജണ്ടയാക്കിയാണ് ബിജെപി നേതൃയോഗങ്ങൾ കൊച്ചിയിൽ ആരംഭിച്ചത്. പി.എസ്സ്. ശ്രീധരൻപിള്ള സംസ്ഥാന അക്ഷനായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ യോഗമാണ് കൊച്ചിയിൽ നടക്കുന്നത്. സംസ്ഥാന കോർ കമ്മിറ്റി യോഗം, സംസ്ഥാന ഭാരവാഹി യോഗം എന്നിവക്ക് ശേഷം നാളെയാണ് സംസ്ഥാന കൗൺസിൽ നടക്കുക .

ലോക്സഭ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗങ്ങളിലെ പ്രധാന അജണ്ട. മുന്നണി വിപുലികരണം, ന്യൂന പക്ഷ വിഭാഗങ്ങളെ ബിജെപിയിലേക്ക് ആകർഷിക്കുന്നതിന് അനുയോജ്യമായ കർമ്മ പദ്ധതിക്കും യോഗം രൂപം നൽകും. നാളെ നടക്കുന്ന സംസ്ഥാന കൗൺസിൽ കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ് ഉദ്്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന നേതൃയോഗങ്ങൾ ചേരാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും അധ്യക്ഷ പദവി ഒഴിഞ്ഞുകിടന്നതിനാൽ യോഗം ചേരാനായിരുന്നില്ല. താഴെ തട്ടിൽ സംഘടന സംവിധാനങ്ങൾ കാര്യക്ഷമമല്ലന്ന് ആണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ചേർന്ന ആർ.എസ്സ്. എസ്സ് നേതൃയോഗത്തിലും ബിജെപി നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP