Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെട്ടികുളങ്ങര 'അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ് ഭരണികാഴ്ചകൾ 2019 ഫ്‌ളയർ പുറത്തിറക്കി

ചെട്ടികുളങ്ങര 'അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ് ഭരണികാഴ്ചകൾ 2019 ഫ്‌ളയർ പുറത്തിറക്കി

മംഗഫ് : ചെട്ടികുളങ്ങര 'അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ് കുംഭഭരണി മഹോത്സവവുമായി ബന്ധപെട്ടു നടത്തുന്ന ഭരണികാഴ്ചകൾ 2019 ന്റെ ഫ്‌ളയർ പുറത്തിറക്കി.

2019 ഫെബ്രുവരി 8 വെള്ളി രാവിലെ 9 മണിക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ ആരംഭിക്കുന്ന മഹോത്സവം ഓണാട്ടുകരയുടെ ജയവിജയന്മാരായ പ്രദീപും പ്രമോദിനും ഒപ്പം ശ്രീ ഭദ്ര കുത്തിയോട്ട സമിതിയും ചേർന്ന് കുത്തിയോട്ട പാട്ടും ചുവടും,നാമ സങ്കീർത്തനത്തിന്റെ താരരാജാവ് പ്രശാന്ത് വർമ്മയും സംഘവും നയിക്കുന്ന 'മാനസജപലഹരി' , നൃത്താഞ്ജലി ,കഞ്ഞി സദ്യ ,താലപ്പൊലി, കേളി വാദ്യ കല പീഠത്തിന്റെ പ്രശസ്ത വാദ്യ കലാകാരന്മാർ അവതരിപ്പിക്കുന്ന പാണ്ടിമേളവും ശേഷം കെട്ടുകാഴ്ചയോടു കൂടി ഭരണികാഴ്ചകൾ 2019 സമാപിക്കും .

പ്രസിഡണ്ട് മുരളിധീരന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സംഘടനയുടെ രക്ഷാധികാരി ബിനോയ് ചന്ദ്രൻ , സ്റ്റെർലിങ് കമ്പനി സി ഇ ഓ ജയകൃഷ്ണൻ,ലെന്‌സ് ആൻഡ് ഫ്രെയിംസ് മാനേജർ സന്തോഷ്,എസ് ബി സി കൺസ്ട്രക്ഷൻ മാനേജർ സന്തോഷ് ടി നായർ,രക്ഷാധികാരി ജയപാലൻ നായർ, മുൻ ജനറൽ സെക്രട്ടറി ആനന്ദ് ഉദയൻ എന്നിവർ ആശംസകൾ നേർന്നു.

സ്റ്റെർലിങ് കമ്പനി സി ഇ ഓ ജയകൃഷ്ണൻ ,ഫ്‌ളയർ എസ് ബി സി കൺസ്ട്രക്ഷൻ മാനേജർ സന്തോഷ് ടി നായർക്ക് നൽകി പ്രകാശനം ചെയ്തു .റാഫിൾ കൂപ്പൺ ന്റെ പ്രകാശനം ലെന്‌സ് ആൻഡ് ഫ്രെയിംസ് മാനേജർ സന്തോഷ് CAPSS സാൽമിയ കോഓർഡിനേറ്റർ പ്രദീപിന് നൽകി പ്രകാശനം ചെയ്തു. റാഫിൾ കൂപ്പൺ ആദ്യ വില്പന പ്രസിഡണ്ട് മുരളിധീരൻ സാൽമിയ കോഓർഡിനേറ്റർ പ്രദീപിന് നൽകി. ഭരണികാഴ്ചകൾ 2019 പ്രോമോ വീഡിയോ പുറത്തിറക്കി.

പ്രളയത്തിൽ നാശ നഷ്ട്ടം സംഭവിച്ച സംഘടനയിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു . പുഷ്പകുമാർ, സൗമ്യ, സജിത്ത്,മഹേഷ് ,സുജിത് എന്നിവർക്ക് രക്ഷാധികാരി ബിനോയ് ചന്ദ്രൻ , അനൂപ് ,ജയപാലൻ നായർ , സംഘടനയുടെ വൈസ് പ്രസിഡന്റ് ബിനു കൃഷ്ണൻ ,ജോയിന്റ് ട്രഷറർ രഞ്ജിത് എന്നിവർ നൽകി.ജോയിന്റ് സെക്രട്ടറി കിഷോർ കമൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിന്റ് ട്രഷറർ രഞ്ജിത് ബാലൻ പിള്ള നന്ദിയും പറഞ്ഞു.

തുടർന്ന് ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ട പാട്ടും ചുവടും ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാരന്മാർ നടത്തുകയും. ഭക്ത ജനങ്ങൾക്ക് അമ്മയ്‌യുടെ കഞ്ഞി സദ്യ കഴിക്കുവാൻ അവസരമുണ്ടാകുകയും ചെയ്തു. ഇതോടു കൂടി യോഗത്തിനു പരിസമാപ്തി കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP