Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അപകടങ്ങളുടെ ചിത്രം പകർത്തുന്നവർക്കും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നവർക്കും മുന്നറിയിപ്പുമായി അബുദബി പൊലീസ്; നിയമം ലംഘിക്കുന്നവർക്ക് ഒന്നരലക്ഷം ദിർഹം വരെ പിഴ

അപകടങ്ങളുടെ ചിത്രം പകർത്തുന്നവർക്കും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നവർക്കും മുന്നറിയിപ്പുമായി അബുദബി പൊലീസ്; നിയമം ലംഘിക്കുന്നവർക്ക് ഒന്നരലക്ഷം ദിർഹം വരെ പിഴ

യു.എ.ഇയിൽ വാഹനാപകടങ്ങളുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നവർ സൂക്ഷിക്കുക. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്. അബൂദബി പൊലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അപകടത്തിന്റെ ചിത്രം പകർത്തുന്ന പ്രവണത തടയാൻ പൊലീസ് പ്രചാരണ പരിപാടിയും ആരംഭിക്കുന്നുണ്ട്.

ഇത്തരം പ്രവർത്തി ചെയ്യുന്നവർ 150,000 ദിർഹം (ഏതാണ്ട് 30 ലക്ഷത്തോളം രൂപ) പിഴ നൽകേണ്ടിവരുമെന്നും തടവുശിക്ഷ ലഭിക്കുമെന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിൽ ചിത്രം പകർത്തുന്നത് രക്ഷാപ്രവർത്തനങ്ങളെയും അപകടത്തിൽ ഇരയാകുന്നവരുടെ സ്വകാര്യതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.

അപകടം നടന്ന സ്ഥലങ്ങളിൽ ചിത്രങ്ങൾ പകർത്തുന്നതും ഗുരുതരമായ തെറ്റാണ്. പൊലീസിനും ആംബുലൻസിനും മറ്റും അപകടസ്ഥലത്തേക്ക് പാഞ്ഞെത്താൻ പോലും പലപ്പോഴും ഇത് തടസമാകുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP