Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രാ ഉപമുഖ്യന്റെ അഴിമതി തുറന്ന് കാട്ടിയ ചേരി നിവാസികളുടെ പ്രിയങ്കരി; പൂനയിലെ തോൽവിയോടെ കോൺഗ്രസിനേയും വിട്ട് സ്വന്തം കാലിൽ നിന്നു; ഭൂമാതാ ബ്രിഗേഡുമായി ലിംഗ സമത്വത്തിനായി വാദിച്ചു; കോലപൂർ ക്ഷേത്രത്തിലും ഹാജി അലി ദർഗയിലും സ്ത്രീ പ്രവേശന സാധ്യമാക്കി; വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചയാളെ ചെരുപ്പൂരി അടിച്ച താരം; ശബരിമലയിൽ പോരാട്ടത്തിനെത്തിയത് താനും വിശ്വാസിയെന്ന് പ്രഖ്യാപിച്ച്; 'ഹാപ്പി ടു ബ്ലീഡുമായി' ചരിത്രം രചിച്ച തൃപ്തി ദേശായിയുടെ കഥ

മഹാരാഷ്ട്രാ ഉപമുഖ്യന്റെ അഴിമതി തുറന്ന് കാട്ടിയ ചേരി നിവാസികളുടെ പ്രിയങ്കരി; പൂനയിലെ തോൽവിയോടെ കോൺഗ്രസിനേയും വിട്ട് സ്വന്തം കാലിൽ നിന്നു; ഭൂമാതാ ബ്രിഗേഡുമായി ലിംഗ സമത്വത്തിനായി വാദിച്ചു; കോലപൂർ ക്ഷേത്രത്തിലും ഹാജി അലി ദർഗയിലും സ്ത്രീ പ്രവേശന സാധ്യമാക്കി; വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചയാളെ ചെരുപ്പൂരി അടിച്ച താരം; ശബരിമലയിൽ പോരാട്ടത്തിനെത്തിയത് താനും വിശ്വാസിയെന്ന് പ്രഖ്യാപിച്ച്; 'ഹാപ്പി ടു ബ്ലീഡുമായി' ചരിത്രം രചിച്ച തൃപ്തി ദേശായിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഞാനും വിശ്വാസിയാണ്, എന്നാൽ അന്ധമായ വിശ്വാസമല്ല എനിക്കുള്ളതെന്ന് പറയുന്ന തൃപ്തി ദേശായി. ഈ സ്ത്രീ വിമോചകയുടെ വിജയമാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയിൽ നിഴലിക്കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനൊപ്പം സ്ത്രീ സമത്വത്തിന് വേണ്ടി ഏതറ്റം വരേയും പോകുന്ന തൃപ്തിയാണ് ശബരിമലിയിലെ ലിംഗ വിവേചനം ദേശീയ തലത്തിൽ ചർച്ചയാക്കിയത്. ലിംഗ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാക്കി ശബരിമലയെ ഉയർത്തിക്കാട്ടി. ഈ വാദങ്ങളാണ് സുപ്രീംകോടതിയും ശരിവയ്ക്കുന്നത്. ഇതോടെ ശബരിമലയിൽ ദർശനത്തിന് കൂടിയുള്ള അവകാശമാണ് തൃപ്തി നേടിയെടുക്കുന്നത്.

വിധി സന്തോഷവും ആശ്വാസകരവുമാണെന്നും വിധി സ്ത്രീകളുടെ വിജയമാണെന്നും തൃപ്തി ദേശായി പറയുന്നു. തിയതി പ്രഖ്യാപിച്ച് ഉടൻ തന്നെ ശബരിമലയിൽ കയറുമെന്നും തൃപ്തി ദേശായി പറഞ്ഞു. സ്ത്രീകളുടെ ശബരിമല പ്രവേശനത്തിൽ ഏറ്റവും സന്തോഷിക്കുക അയ്യപ്പസ്വാമിയായിരിക്കും. കേരളത്തിൽത്തന്നെ ഒരു പാട് അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നും ആരാധനയ്ക്കായി കടന്നുചെല്ലാൻ സ്ത്രീകൾക്ക് പ്രായനിയന്ത്രണമില്ല. മാസമുറ പ്രകൃതി നിയമമാണ്. അതിന്റെ പേരിലെങ്ങനെയാണ് സ്ത്രീ അശുദ്ധയാകുന്നതെന്നും തൃപ്തി ചോദിച്ചു. എല്ലാ മതങ്ങളിലെയും ലിംഗവിവേചനത്തിനെതിരെ സ്ത്രീകൾ മുന്നോട്ടുവരണം. പോരാട്ടം ഒരു മതത്തിനും ഒരു ദൈവത്തിനും എതിരല്ല. ഇതിൽ ഹിന്ദു മുസ്ലിം വ്യത്യാസമില്ല. ദൈവത്തിനുമുന്നിൽ ആണും പെണ്ണും തുല്യരാണ്. തെറ്റായപാരമ്പര്യങ്ങൾ തിരുത്തണം. തുല്യ അവകാശം നൽകുന്ന വിധിയാണ് ഇതെന്നും തൃപ്തി ദേശായി പറഞ്ഞു.

ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവർത്തകയും ഭൂമാത റാൻ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന പ്രസ്ഥാനത്തിന്റെ സ്ഥപകയുമാണ് തൃപ്തി ദേശായി. 2012-ൽ പൂന മുനിസിപ്പൽ കോർപ്പറേഷൻ തെരെഞ്ഞെടുപ്പിൽ തൃപ്തി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തൃപ്തിയുടെ പ്രസ്ഥാനത്തിനോ തൃപ്തിക്കോ മറ്റ് രാഷ്ട്രീയബന്ധങ്ങളൊന്നും നിലവിലില്ല. കർണ്ണാടകയിലെ നിപാനിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കൻ മഹാരാഷ്ട്രയിലെ ആൾദൈവം ഗഗൻഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് ആശ്രമത്തിലെത്തിയപ്പോൾ അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പമായി തൃപ്തി. പൂനൈയിലെ ശ്രീമതി നതിബാൽ ദാമോദർ താക്കർസേ വുമൻസ് സർവ്വകലാശാലയിൽ ഹോംസയൻസിൽ ബിരുദപഠനത്തിന് ചേർന്നെങ്കിലും കുടുംബത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഭർത്താവ് പ്രശാന്ത് ദേശായ്, ആറ് വയസ്സുള്ള മകനുമുണ്ട്.

2003ൽ ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ക്രാന്തിവീർ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി പൊതുപ്രവർത്തനത്തിനിറങ്ങിയത്. 2007 ൽ എൻസിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാർ ഉൾപ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്തുകൊണ്ടുവരുന്നതിൽ മുൻനിരയിൽ തൃപ്തിയുമുണ്ടായിരുന്നു. അന്ന് തൃപ്തിക്ക് പ്രായം 22 വയസ്സ്. 35000 പേർക്ക് നിക്ഷേപമുള്ള ബാങ്കിൽ 29000 പേർക്ക് നിക്ഷേപം തിരിച്ചു കൊടുക്കാൻ തനിക്കായെന്നാണ് തൃപ്തിയുടെ അവകാശവാദം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളിൽ തൃപ്തിയുടെ സംഘടനയും പങ്കു ചേർന്നു. 40 പേരുമായി 2010-ൽ ഭൂമാതാ റാൻ രാഗിണി ബ്രിഗേഡ് ആരംഭിച്ചത്. ഇന്ന് സംഘടനയിൽ അയ്യായിരത്തോളം അംഗങ്ങളുണ്ട്. ലിംഗവിവേചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായുമാണ് തൃപ്തിയുടെ പോരാട്ടം. മതപരമായി അവകാശത്തിനല്ല, ലിംഗവിവേചനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് തൃപ്തി വ്യക്തമാക്കുന്നുണ്ട്.

പൂനൈ കോലപൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ക്ഷേത്ര ഭരണസമിതിക്ക് ഇതിന് എതിർപ്പുണ്ടായില്ലെങ്കിലും പൂജാരിമാരായിരുന്നു തടസ്സം. തൃപ്തിയേയും പ്രതിഷേധക്കാരേയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷമായിരുന്നു അഹമ്മദ്‌നഗർ ശനി ശിംഘ്‌നാപൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് നടത്തിയ പോരാട്ടം. 2015 ഡിസംബർ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. എട്ട് ദിവസത്തിനകം പ്രവേശനം നൽകിയില്ലെങ്കിൽ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായി തൃപ്തി. ഏപ്രിലിൽ തൃപ്തിയുൂടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് ഹർജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. നാസികിലെ ത്രൈയംബകേശ്വർ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു.

2012-ലാണ് ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം തടഞ്ഞത്. ഈ വർഷം ഏപ്രിലിൽ തൃപ്തി ദേശായുടെ നേതൃത്വത്തിൽ ഹാജി അലി ദർഗയിൽ പ്രവേശിക്കാൻ തൃപ്തിയും കൂട്ടരും ശ്രമം നടത്തിയിരുന്നെങ്കിലും കവാടത്തിൽ തടഞ്ഞു. ഒടുവിൽ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദർഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ദർഗയിൽ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ദർഗയിൽ സ്ത്രീ പ്രവേശനം വിലക്കിയതിനെതിരെ 2014-ൽ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളൻ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിയെ തുടർന്ന് തൃപ്തിയുടെ നേതൃത്വത്തിൽ നൂറോളം സ്ത്രീകൾ ദർഗയിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. മുസ്ലിം മതവിശ്വാസിയല്ലാത്ത തൃപ്തി മതസ്പർദ്ദയുണ്ടാക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ചില മുസ്ലിം മത സംഘടനകൾ പൊലീസിനെ സമീപിച്ചിരുന്നു.

നാസികിലെ ത്രൈയംബകേശ്വർ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു. പിന്നീട് 'ഹാപ്പി ടു ബ്ലീഡ്' എന്നു പറഞ്ഞ് യുവതികളുടെ ശബരിമല പ്രവേശനത്തിനുള്ള ക്യാംപയിൻ ആരംഭിച്ചു. അത് വലിയ ചർച്ചയായി മാറി. മഹാരാഷ്ട്രയിൽ മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട്് വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തൃപ്തിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ്. മദ്യവിരുദ്ധ പ്രചാരണങ്ങൾക്ക് പൂണെയിൽ നിന്ന് തുടക്കം കുറിക്കാനാണ് തൃപ്തിയുടെ പദ്ധതി. മഹാരാഷ്ട്രയിലെ ബഹുഭൂരിപക്ഷം പുരുഷന്മാരും മദ്യം കഴിക്കുന്നവരാണ് ഇതുകൊണ്ടുള്ള ദുരിതം അനുഭവിക്കേണ്ടി വരുന്നത് അവരുടെ കുടുംബത്തിലെ സ്ത്രീകളും. അതുകൊണ്ടു തന്നെ സംസ്ഥാന വ്യാപകമായിട്ടാകും പ്രക്ഷോഭം നടത്തുകയെന്നും തൃപ്തി പറയുന്നു. സംസ്ഥാനത്ത് ഗാർഹിക പീഡനം വർദ്ധിക്കുന്നതിനാൽ ഇതിനെതിരെ 'തായ്ഗിരി' ഗ്രൂപ്പുകൾ രൂപീകരിക്കുമെന്നും തൃപ്തി പറഞ്ഞു.

നേരത്തെ വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ തൃപ്തി ദേശായി ചെരിപ്പൂരി അടിച്ചതും വിവാദമായിരുന്നു. നാട്ടുകാർ നോക്കിനിൽക്കേ ചെറുപ്പക്കാരനെ തൃപ്തി ചെരുപ്പൂരി അടിക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശ്രീകാന്ത് ലോധെ എന്ന 25 കാരനെ നാട്ടുകാർ പിടികൂടുകയായിരുന്നു. പ്രണയം നടിച്ച് ഒപ്പം താമസിപ്പിച്ച യുവതി ഗർഭിണിയായതോടെ ഇയാൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും പരാതിയുണ്ട്. ഇയാളെ ഒരു പാഠം പഠിപ്പിക്കുന്നതിനാണ് മർദ്ദനമെന്ന് തൃപ്തിയും സംഘവും നാട്ടുകാരോട് പറയുന്ന ദൃശ്യവും വീഡിയോയിലുണ്ട്. തൃപ്തി തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മറ്റ് പ്രവർത്തകരും മർദ്ദനത്തിൽ പങ്കുചേർന്നു. ഈ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP