Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏകദിനങ്ങളിൽ കോലിയോടൊപ്പം നിൽക്കുന്ന ബാറ്റിങ് പ്രകടനങ്ങൾ; നായകനായ നാല് പരമ്പരകളിലും ഇന്ത്യക്ക് കിരീടവും നേടിക്കൊടുത്തു; ഇംഗ്ലണ്ടിലെ പ്രതികൂല സാഹചര്യത്തിൽ നേടിയത് രണ്ട് സെഞ്ച്വറി; മറ്റ് ബാറ്റ്‌സ്മാന്മാർ പരാജയപ്പെട്ടപ്പോൾ പകരക്കാരനായി പോലും ടീമിലേക്ക് ക്ഷണിച്ചില്ല; വിൻഡീസ് ടെസ്റ്റ് പരമ്പരയിലും രോഹിത് ശർമ്മയെ ഉൾപ്പെടുത്താത്തിനെതിരെ സൗരവ് ഗാംഗുലി

ഏകദിനങ്ങളിൽ കോലിയോടൊപ്പം നിൽക്കുന്ന ബാറ്റിങ് പ്രകടനങ്ങൾ; നായകനായ നാല് പരമ്പരകളിലും ഇന്ത്യക്ക് കിരീടവും നേടിക്കൊടുത്തു; ഇംഗ്ലണ്ടിലെ പ്രതികൂല സാഹചര്യത്തിൽ നേടിയത് രണ്ട് സെഞ്ച്വറി; മറ്റ് ബാറ്റ്‌സ്മാന്മാർ പരാജയപ്പെട്ടപ്പോൾ പകരക്കാരനായി പോലും ടീമിലേക്ക് ക്ഷണിച്ചില്ല; വിൻഡീസ് ടെസ്റ്റ് പരമ്പരയിലും രോഹിത് ശർമ്മയെ ഉൾപ്പെടുത്താത്തിനെതിരെ സൗരവ് ഗാംഗുലി

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ വിരാട് കോലി കഴിഞ്ഞാൽ മികച്ച ബാറ്റ്‌സ്മാൻ ആരെന്ന ചോദിച്ചാൽ അതിന്റെ ഉത്തരം ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ എന്നു തന്നെയായിരിക്കും. എന്നാൽ വിൻഡീസിനെതിരായ ടെസ്റ്റ് ടീമിൽ താരത്തിന് ഇടമില്ലാതായതിൽ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് അതിശയം. ഒക്ടോബർ നാലിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ രോഹിത് ശർമയെ ഉൾപ്പെടുത്തിയിരുന്നില്ല. കരുൺ നായർ, ശിഖർ ധവാൻ, മുരളി വിജയ് എന്നിവർക്കും അവസരം കിട്ടിയില്ല.

ടീം പ്രഖ്യാപനത്തിനു പിന്നാലെ ട്വിറ്ററിലൂടെയാണ്, രോഹിത് ശർമയെ ഉൾപ്പെടുത്താത്തതിലുള്ള 'അതിശയം' ഗാംഗുലി പങ്കുവച്ചത്. ഏഷ്യാകപ്പിൽ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ച ക്യാപ്‌റ്റെന്ന നിലയിൽ രോഹിതിനെ അഭിനന്ദിച്ച ഗാംഗുലി, ടെസ്റ്റ് ടീമിൽ അദ്ദേഹത്തിന്റെ പേരു കാണാത്തത് അദ്ഭുതപ്പെടുത്തിയെന്ന് കുറിച്ചു. കളിക്കാരനെന്നചതിലുപരി കോലിയുടെ അഭാവത്തിൽ രോഹിത് ടീമിനെ വിജയങ്ങളിലേക്ക് നയിക്കുന്നതും തുടർകഥയാണ്. നാല് പരമ്പരകളിലാണ് രോഹിത് ഇന്ത്യയെ നയിച്ചത്. എല്ലാത്തിലും കിരീടവും നേടി. ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന ടി 20 പരമ്പരയും നിദാഹസ് ട്രോഫിയും ഏഷ്യകപ്പും എല്ലാം ഇന്ത്യ നേടിയത് രോഹിതിന്റെ കീഴിലാണ്.

'ഇന്ത്യൻ ടീമും രോഹിത് ശർമയും കൈവരിച്ച നേട്ടം ഉജ്വലമാണ്. നിങ്ങളുടെ പ്രകടനം അസാധ്യമായിരുന്നു. എങ്കിലും ടെസ്റ്റ് ടീമിൽ രോഹിതിന്റെ പേരു കാണാതാകുന്ന ഓരോ അവസരത്തിലും ഞാൻ അദ്ഭുതപ്പെട്ടു പോകുന്നു. എന്തായാലും ടെസ്റ്റ് ടീമിലെ സ്ഥാനം അധികം അകലെയല്ലെന്നു കരുതുന്നു' ഗാംഗുലി കുറിച്ചു.

നേരത്തെ, ടെസ്റ്റ് ടീമിൽനിന്ന് പുറത്തായശേഷം ശ്രീലങ്കയ്‌ക്കെതിരെ നാഗ്പുരിൽ സെഞ്ചുറി നേടിയാണ് രോഹിത് ശർമ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ രണ്ട് അർധസെഞ്ചുറി പ്രകടനങ്ങളും താരം പുറത്തെടുത്തു. പരമ്പരയിൽ 217 റൺസ് ശരാശരിയോടെ നടത്തിയ പ്രകടനം രോഹിതിനെ വീണ്ടും സിലക്ടർമാരുടെ ശ്രദ്ധയിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെട്ടെങ്കിലും അവിടെ പ്രകടനം തീർത്തും മോശമായി.

ആദ്യ രണ്ടു ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളിൽ 11, 10, 10, 47 എന്നിങ്ങനെയായിരുന്നു രോഹിതിന്റെ പ്രകടനം. ഇതോടെ മൂന്നാം ടെസ്റ്റിനു തൊട്ടു പിന്നാലെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽനിന്നും രോഹിത് പുറത്തായി. ഏഷ്യാകപ്പിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനം വീണ്ടും ടെസ്റ്റ് ടീമിൽ സ്ഥാനം നേടിക്കൊടുക്കുമെന്ന് കരുതിയിരിക്കെയാണ് വിൻഡീസ് പര്യടനത്തിനുള്ള ടീമിൽ അവസരം ലഭിക്കാതെ പോയത്. ഇംഗ്ലണ്ടിൽ ഏകദിന ടി 20 പരമ്പരകളിൽ സെഞ്ച്വറി നേടിയിട്ടും മറ്റ് ബാറ്റ്‌സ്മാന്മാർ തുടരെ പരാജയപ്പെട്ടിട്ടും ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് ടീമില് രോഹിതിനെ ഉൾപ്പെടുത്താതതും സുനിൽ ഗവാസ്‌കർ ഉൾപ്പടെയുള്ള മുൻ താരങ്ങൾ വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP