Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിൽ എവിടെ കാണും ഇത്ര നല്ലൊരു പ്രധാനമന്ത്രിയെ ! ത്രിപുര മുഖ്യന്റെ തള്ളിൽ തലകറങ്ങി സോഷ്യൽ മീഡിയ; ലാളിത്യത്തിന്റെ പര്യായമാണ് പ്രധാനമന്ത്രിയെന്നും ബിപ്ലവ് ദേബ് കുമാറിന്റെ വർണന

ലോകത്തിൽ എവിടെ കാണും ഇത്ര നല്ലൊരു പ്രധാനമന്ത്രിയെ ! ത്രിപുര മുഖ്യന്റെ തള്ളിൽ തലകറങ്ങി സോഷ്യൽ മീഡിയ; ലാളിത്യത്തിന്റെ പര്യായമാണ് പ്രധാനമന്ത്രിയെന്നും ബിപ്ലവ് ദേബ് കുമാറിന്റെ വർണന

അഗർത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് വീണ്ടും രംഗത്ത്. ലോകത്തിൽ എവിടെ കാണും ഇത്ര നല്ലയൊരു പ്രധാനമന്ത്രിയെന്ന് അഗർത്തലയിൽ മിന്നലാക്രമണത്തിന്റെ രണ്ടാം വാർഷിക ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം ചോദിച്ചു. ലാളിത്യത്തിന്റെ പര്യായമാണ് നമ്മുടെ പ്രധാന മന്ത്രി.

മോദിയുടെ സഹോദരന്മാരിൽ ഒരാൾ ഓട്ടോറിക്ഷക്കാരനും മറ്റൊരാൾ പലചരക്കു കടക്കാരനുമാണ്. ഇവരുടെ അമ്മ ചെറിയ വീട്ടിലുമാണ് താമസിക്കുന്നത്. ഇനി നിങ്ങൾ പറ, ഇത്ര നല്ലയൊരു പ്രധാനമന്ത്രിയെ എവിടെ കാണാൻ കിട്ടും. മോദിയുടെ അമ്മയ്ക്ക് പ്രായമായി എന്നാൽ അവർ പ്രധാനമന്ത്രിയുടെ വസതിയിൽ കഴിയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും ലാളിത്യം നമുക്ക് മറ്റെവിടെ കാണാൻ സാധിക്കുമെന്നും ത്രിപുര മുഖ്യൻ ചോദിച്ചു.

പതിറ്റാണ്ടുകൾ നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനമിട്ട് ത്രിപുരയിൽ ബിജെപി കാവികൊടി പാറിച്ചപ്പോൾ ഭരണചക്രം തിരിക്കാനായി നിയോഗിച്ചത് ബിപ്ലവ് ദേബെന്ന യുവ നേതാവിനെയായിരുന്നു. എന്നാൽ അധികാരത്തിന്റ ആദ്യ നാൾ മുതൽ മണ്ടത്തരം വിളംബി ബിപ്ലവ് ബിജെപിക്ക് തന്നെ നാണക്കേടുണ്ടാക്കുകയായിരുന്നു.

ബിപ്ലവിന്റെ മണ്ടത്തരങ്ങൾ സഹിക്കാൻ പറ്റാതായതോടെ പ്രധാനമന്ത്രി മോദി തന്നെ നേരിട്ട് ഇടപെട്ടു. മണ്ടത്തരങ്ങൾ പറഞ്ഞ് ഇനിയും നാറ്റിക്കരുതെന്ന താക്കീത് മോദി നൽകിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ താക്കിത് നൽകിയ മോദിയെക്കുറിച്ചുള്ള ബിപ്ലവിന്റെ വിപ്ലവ പ്രസംഗം വൈറലാകുകയാണ്.മോദിയുടെ ലാളിത്യത്തെക്കുറിച്ചുള്ള വർണന പ്രവർത്തകർ കൈയടിയോടെയാണ് സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP