Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോർഷെയും ഫെരാരിയും തമ്മിൽ മത്സരിച്ച് ഓവർടേക്ക് ചെയ്തപ്പോൾ പൊലിഞ്ഞത് എതിരേവന്ന ഒരു പാവപ്പെട്ടവന്റെ ജീവിതം; ലോകത്തെ ഏറ്റവും വിലപിടിപ്പേറിയ കാറപകടത്തിന്റെ ദൃശ്യങ്ങൾ വൈറലായപ്പോൾ

പോർഷെയും ഫെരാരിയും തമ്മിൽ മത്സരിച്ച് ഓവർടേക്ക് ചെയ്തപ്പോൾ പൊലിഞ്ഞത് എതിരേവന്ന ഒരു പാവപ്പെട്ടവന്റെ ജീവിതം; ലോകത്തെ ഏറ്റവും വിലപിടിപ്പേറിയ കാറപകടത്തിന്റെ ദൃശ്യങ്ങൾ വൈറലായപ്പോൾ

കാശുള്ളവർ റോഡിൽ സൂപ്പർ കാറുകളിൽ മത്സരിച്ചപ്പോൾ പൊലിഞ്ഞത് ഒരു പാവപ്പെട്ടവന്റെ ജീവൻ. സ്ലോവാക്യയിലെ സിലിനയിൽ ഒരു പോർഷെയും ഒരു ഫെരാരിയും തമ്മിലുള്ള മത്സരത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. അപകടത്തിന്റെ ദൃശ്യം വൈറലായതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി.

മഞ്ഞനിറത്തിലുള്ള ഫെരാരിയും കറുത്ത നിറത്തിലുള്ള പോർഷെയും തമ്മിലാണ് മത്സരം. പതുക്കെ മുന്നിൽപോയിക്കൊണ്ടിരുന്ന കാറുകളെ തെറ്റായദിശയയിലൂടെ മുന്നേറി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിരെവന്ന കാറുകളിലൊന്നിന്റെ ഡ്രൈവറാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

മത്സരിച്ചോടിയ സൂപ്പർകാറുകൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ മറ്റൊരു കാർ വന്നതോടെ പെട്ടെന്ന് സ്ലോ ചെയ്യുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാറുകൾ കൂട്ടിയിടിക്കുകയും എതിരേവന്ന കാറിനെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. കാറോടിച്ചിരുന്നയാൾ ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭാര്യ ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ്.

പോർഷെയുടെയും ഫെരാരിയുടെയും മത്സരിച്ചോടിയ മറ്റൊരു കാറിന്റെയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പോളണ്ടുകാരാണ് മൂവരും. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് മൂവർക്കെതിരേയും കേസ് ചാർജ് ചെയ്തിരിക്കുന്നത്. 15 വർഷത്തോളം ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP