Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൃത്രിമ മധുരങ്ങളെല്ലാം നിങ്ങളെ രോഗികളാക്കും; ഡയറ്റ് കോക്ക് എന്ന പേരിൽ ഇറക്കുന്നതും അപകടകാരി; നിങ്ങൾക്കും മക്കൾക്കും ആയുസ് വേണമെങ്കിൽ ഒരു തുള്ളിപോലും കൊക്കക്കോളയും പെപ്‌സിയും അടങ്ങുന്ന സോഫ്റ്റ് ഡ്രിങ്കുകൾ നൽകാതിരിക്കുക; ഈ ശാസ്ത്രീയ പഠനറിപ്പോർട്ടെങ്കിലും നമ്മുടെ കണ്ണുതുറപ്പിക്കുമോ?

കൃത്രിമ മധുരങ്ങളെല്ലാം നിങ്ങളെ രോഗികളാക്കും; ഡയറ്റ് കോക്ക് എന്ന പേരിൽ ഇറക്കുന്നതും അപകടകാരി; നിങ്ങൾക്കും മക്കൾക്കും ആയുസ് വേണമെങ്കിൽ ഒരു തുള്ളിപോലും കൊക്കക്കോളയും പെപ്‌സിയും അടങ്ങുന്ന സോഫ്റ്റ് ഡ്രിങ്കുകൾ നൽകാതിരിക്കുക; ഈ ശാസ്ത്രീയ പഠനറിപ്പോർട്ടെങ്കിലും നമ്മുടെ കണ്ണുതുറപ്പിക്കുമോ?

കൊക്കകോളയും പെപ്‌സിയും പോലുള്ള സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുന്നതിനുമുമ്പും മക്കൾക്ക് അത് വാങ്ങിക്കൊടുക്കുന്നതിനും മുമ്പ് ഇതൊന്നറിഞ്ഞിരിക്കുക. ദഹനമുൾപ്പെടെ ശാരീരിക പ്രവർത്തനങ്ങളെ സഹായിക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കുന്ന വിഷപദാർഥങ്ങൾ ഇവയിലടങ്ങിയിരിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും അംഗീകരിക്കപ്പെട്ട ആറ് കൃത്രിമ മധുരങ്ങളാണ് ഡയറ്റ് കോക്ക് അടക്കമുള്ള പാനീയങ്ങളിലുള്ളത്. ഇവയെല്ലാം ഗട്ട് ബാക്ടീരിയയെ ഇല്ലാതാക്കാൻ ശേഷിയുള്ളവയാണ്.

പതിറ്റാണ്ടുകളായി ഗവേഷകർ സംശയത്തോടെ കാണുന്ന അസ്പാർടേം പോലുള്ള കൃത്രിമ മധുരങ്ങൾ ഡയറ്റ് കോക്കിൽ ഉപയോഗിക്കുന്നുണ്ട്. കൃത്രിമമധുരങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ പഠനമെന്ന് സിംഗപ്പുരിലെയും ഇസ്രയേലിലെയും ഗവേഷകർ പറയുന്നു. അസ്പാർടേം, സൂക്രലൂസ്, സാക്രിൻ, നിയോടേം, അഡ്വാൻടേം, പൊട്ടാസ്യം-കെ തുടങ്ങിയ കൃത്രിമ മധുരങ്ങളാണ് പാനീയങ്ങളിലുള്ളത്.

ഗട്ട് ബാക്ടീരിയകളുടെ സഹായത്തോടെയാണ് ദഹനമുൾ്‌പ്പെടെ ശാരീരിക പ്രവർത്തനങ്ങൾ നടക്കുന്നത്. ഹോർമോൺ നിയന്ത്രണം, പോഷകാംശങ്ങൾ സ്വീകരിക്കൽ, പ്രതിരോധസംവിധാനത്തിന്റെ പ്രവർത്തനം എന്നിവയ്‌ക്കെല്ലാം ഗട്ട് ബാ്ക്ടീരിയ കൂടിയേ തീരൂ. ഇതിനെ അപ്പാടെ ഇല്ലാതാക്കുന്ന കൃത്രിമമധുരങ്ങളാണ് കൊക്കകോളയിലും പെപ്‌സിയിലും മറ്റ് പാനീയങ്ങളിലുമുള്ളതെന്ന് ഗവേഷകർ പറയുന്നു. പത്ത് സ്‌പോർട്ട് സപ്ലിമെന്റുകളും പഠനത്തിന് വിധേയമാക്കിയിരുന്നു. ഇവയും അപകടകരമാണെന്ന് കണ്ടെത്തിയതായി മോളിക്യൂൾസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോർട്ടിൽ പറയുന്നു.

നെഗാവിലെ ബെൻ-ഗ്യൂരിയോൺ യൂണിവേഴ്‌സിറ്റിയും സിംഗപ്പുരിലെ നാന്യാങ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയും ചേർന്നാണ് പഠനം നടത്തിയത്. ശീതളപാനീയങ്ങളിലെ കൃത്രിമ മധുരങ്ങളിൽ ആറെണ്ണവും ബാക്ടീരിയയുടെ നിലനിൽപ്പ് അപകടത്തിലാക്കുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. കൃത്രിമമധുരത്തിന്റെ നേരീയ അളവ് പോലും ഈ ബാക്ടീരിയകളെ വിഷമാക്കിമാറ്റാൻ പോന്നതാണെന്ന് ഗവേഷകർ പറയുന്നു. കൃത്രിമമധുരത്തിന്റെ തോത് കൂടുന്നതനുസരിച്ച് വിഷസാധ്യത കൂടുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസ്സർ ഏരിയൽ കുഷ്മാരോ പറഞ്ഞു.

ഡയറ്റ് കോക്ക് പോലുള്ള പാനീയങ്ങൾ സുരക്ഷിതമാണെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ, ഇവയിൽ ഉൾപ്പെട്ട കൃത്രിമമധുരങ്ങളും ഹാനികരമാണെന്ന് കണ്ടെത്തുന്നതാണ് പുതിയ പഠനം. അമിതവണ്ണം, കാൻസർ, ടൈപ്പ് ടു ഡയബറ്റീസ്, മൈഗ്രെയ്ൻ, ലിവർ സിറോസിസ് തുടങ്ങിയ അസുഖങ്ങൾക്ക് കൃത്രിമ മധുരങ്ങൾ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP