Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചുറ്റിപ്പിടിച്ച പെരുമ്പാമ്പിൽനിന്നും വളർത്തുനായയെ രക്ഷിക്കാൻ മൂന്ന് കുട്ടികൾ കാട്ടിയ പരാക്രമങ്ങൾ കാണൂ; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ഇങ്ങനെ

ചുറ്റിപ്പിടിച്ച പെരുമ്പാമ്പിൽനിന്നും വളർത്തുനായയെ രക്ഷിക്കാൻ മൂന്ന് കുട്ടികൾ കാട്ടിയ പരാക്രമങ്ങൾ കാണൂ; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ഇങ്ങനെ

പ്രിയപ്പെട്ട വളർത്തുനായയെ പെരുമ്പാമ്പ് ചുറ്റിവരിയുന്നത് കണ്ടുനിൽക്കാൻ ധൈര്യശാലികളായ മൂന്ന് കുട്ടികൾക്കായില്ല. കൈയിൽകിട്ടിയ കമ്പും വടിയുമൊക്കെയുപയോഗിച്ച് അവർ നായയെ പെരുമ്പാമ്പിൽനിന്ന് മോചിപ്പിച്ചു. കുട്ടികൾ രക്ഷിക്കാനെതോടെ ശാന്തനായി രക്ഷാപ്രവർത്തനത്തോട് സഹകരിച്ച നായ, പാമ്പ് അയഞ്ഞയുടൻ ചാടിയോടി രക്ഷപ്പെടുകയും ചെയ്തു.

സോഷ്യൽ മീഡിയയിലൊന്നടങ്കം വൈറലാണ് ഈ വീഡിയോ ഇപ്പോൾ. കൂട്ടത്തിൽ മുതിർന്ന കുട്ടിയുടെ ധൈര്യമാണ് നായയെ രക്ഷിച്ചത്. ഇരുമ്പുവടിപോലുള്ള ഉപകരണമുപയോഗിച്ച് നായയുടെ തല ഇയാൾ അമർത്തിപ്പിചിടിച്ചപ്പോഴാണ് മറ്റു കുട്ടികൾക്ക് പാമ്പിനെ നായയുടെ ശരീരത്തിൽനിന്ന് വേർപെടുത്താനായത്. തുടർന്ന് പാമ്പിന്റെ തലയിൽ പിടുത്തമിട്ട മുതിർന്ന കുട്ടി നായയെ രക്ഷപ്പെടാൻ വഴിയൊരുക്കുകയും ചെയ്തു.

നായയുട ശരീരത്തിന് താഴെഭാഗത്താണ് പാമ്പ് ചുറ്റിവരിഞ്ഞത്. പാമ്പിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ കുതറിനോക്കിയെങ്കിലും നടക്കാതെ വന്നതോടെ നായ നിലവിളിച്ചതോടെയാണ് കുട്ടികൾ ഇതുകാണുന്നത്. ഉടൻതന്നെ അവർ ഓടിയെത്തി നായയെ രക്ഷിക്കാൻ ശ്രം തുടങ്ങുകയായിരുന്നു. മുതിർന്ന കുട്ടി പാമ്പിന്റെ തലയിൽ പിടിക്കുകയും മറ്റൊരാൾ വാലിൽ പിടിക്കുകയും ചെയ്ത് ഇരുഭാഗത്തേയ്ക്കും വലിച്ചതോടെയാണ് പാമ്പിന്റെ പിടിയയഞ്ഞത്. ഈതക്കം നോക്കി നായ രക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP