Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടാഴ്‌ച്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പേമാരിയും കൊടുങ്കാറ്റും നാശം വിതയ്ക്കാനെത്തുമെന്ന് സൂചന; അറ്റ്‌ലാന്റിക് പ്രദേശത്ത് രൂപംകൊണ്ട ലെസ്ലി വരും ദിവസങ്ങളിൽ രാജ്യത്ത് വീശിയടിക്കുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ്

രണ്ടാഴ്‌ച്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പേമാരിയും കൊടുങ്കാറ്റും നാശം വിതയ്ക്കാനെത്തുമെന്ന് സൂചന; അറ്റ്‌ലാന്റിക് പ്രദേശത്ത് രൂപംകൊണ്ട ലെസ്ലി വരും ദിവസങ്ങളിൽ രാജ്യത്ത് വീശിയടിക്കുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ്

റെ നാശം വിതച്ച് കടന്ന് പോയ അലി, ബ്രൂണ കൊടുങ്കാറ്റുകളുടെ ഭീതി വീട്ടുമാറും മുമ്പ് നാശം വിതയ്ക്കാൻ സാധ്യതയുള്ള മറ്റൊരു കൊടുങ്കാറ്റ് കൂടി വരും ദിവസങ്ങളിൽ അയർലന്റിലേക്ക് എത്തുമെന്ന് സൂചന. ഇപ്പോൾ അറ്റ് ലാന്റിക് തീരത്ത് ഉത്ഭവിച്ചിട്ടുള്ള ലെസ്ലി കൊടുങ്കാറ്റാണ് വരും ദിവസങ്ങളിൽ അയർലന്റിൽ ആഞ്ഞ് വീശാൻ സാധ്യതയുള്ളത്.

എന്നാൽ ഈ കൊടുങ്കാറ്റ് രാജ്യത്ത് എത്രത്തോളം മോശമായി ബാധിക്കുമെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് മെറ്റ് ഐറാൻ പറയുന്നു. ഇപ്പോൾ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്തുള്ള ലെസ്റ്റി ഹൊറിസോണ്ടലയാണ് സഞ്ചരിക്കുന്നത്.

ഇപ്പോഴത്തെ കണക്കകൂട്ടൽ അനുസരിച്ച് ഏഴ് ദിവസത്തിനുള്ളിൽ ഈ കാറ്റ് രാജ്യത്ത് വീശിയടിച്ചേക്കാം. കനത്ത മഴയോടെയായിരിക്കും കാറ്റ് എത്തുക. മണിക്കൂറിൽ 105 കി.മി വേഗതയിലാണ് ഇപ്പോൾ ഇത് വീശിയടിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP