Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എടോ മുഖ്യമന്ത്രീ ഞങ്ങളുടെ കാലിൽ ചെരുപ്പുണ്ട്; ഞങ്ങൾ ഇവിടെ ഇരുന്നും നിന്നും സമരം നടത്തും; ഏതോ ഒരുത്തിക്ക് ശബരിമലയിൽ പ്രവേശനം നടത്തണമെങ്കിൽ അത് ഞങ്ങളുടെ നെഞ്ചിനെ മറികടന്നുവേണം; പിണറായിക്ക് ഭ്രാന്തുണ്ടെങ്കിൽ സിപിഎമ്മുകാർ ചികിൽസിക്കണം'; ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ബിജെപി മഹിള മോർച്ച നടത്തിയ പ്രകടനത്തിൽ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

'എടോ മുഖ്യമന്ത്രീ ഞങ്ങളുടെ കാലിൽ ചെരുപ്പുണ്ട്; ഞങ്ങൾ ഇവിടെ ഇരുന്നും നിന്നും സമരം നടത്തും; ഏതോ ഒരുത്തിക്ക് ശബരിമലയിൽ പ്രവേശനം നടത്തണമെങ്കിൽ അത് ഞങ്ങളുടെ നെഞ്ചിനെ മറികടന്നുവേണം; പിണറായിക്ക് ഭ്രാന്തുണ്ടെങ്കിൽ സിപിഎമ്മുകാർ ചികിൽസിക്കണം'; ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ബിജെപി മഹിള മോർച്ച നടത്തിയ പ്രകടനത്തിൽ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ

ആർ പീയൂഷ്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭ്രാന്തുണ്ടെങ്കിൽ അത് സിപിഎം നേതാക്കൾ മനസ്സിലാക്കി വേണ്ട ചികിത്സ നൽകിയില്ലെങ്കിൽ കേരളത്തിലെ സ്ത്രീകളുടെ ചെരുപ്പു കൊണ്ട് അടിവാങ്ങുമെന്ന മുന്നറിയിപ്പുമായി ബിജെപി മഹിളാ മോർച്ചാ നേതാവ് ശോഭാ സുരേന്ദ്രൻ. പണ്ട് ഗുരുവായൂരിൽ വച്ച് ഒരു മുഖ്യമന്ത്രിക്ക് അത്തരം ഒരനുഭവം ഉണ്ടായിട്ടുണ്ട്. അത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്ന് എന്നും അവർ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് തിരുവനന്തപുരത്ത് മഹിളാമോർച്ച ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ശബരിമലയിൽ അനീതിയുണ്ടെന്ന് പറഞ്ഞ് കേരളത്തിലെ ഏതെങ്കിലും ഒരു പെൺകുട്ടി കോടതിയിൽ പോയിട്ടുണ്ടോ. കഴിഞ്ഞ ദിവസം പന്തളത്തുണ്ടായ പ്രതിഷേധം താങ്കൾ കണ്ടതാണ്. ഇതൊന്നും കാണാതെ ഏതോ ഒരുത്തിക്ക് വേണ്ടി കേരളാ പൊലീസിനെ കൊണ്ട് സംരക്ഷണം കൊടുക്കാനാണ് തീരുമാനമെങ്കിൽ അത് സാധ്യമല്ലെന്നും ശോഭാസുരേന്ദ്രൻ താക്കീത് നൽകി.

മുഖ്യമന്ത്രി പിണറായി വിജയന് തലയ്ക്ക് ഭ്രാന്താണെന്ന് കേരളത്തിലെ എല്ലാ വിശ്വാസികൾക്കും മനസിലായിട്ടുണ്ട്. ഭാര്യ കമല ചേച്ചി, അമൃതാനന്ദമയി കൊളേജിൽ പഠനം നടത്തിയ മകൾ വീണ ഉൾപ്പടെ ഇപ്പോൾ പ്രാർത്ഥിക്കുന്നത് തലയ്ക്കകത്ത് ആൾതാമസമില്ലാത്ത അച്ഛനെ രക്ഷിക്കണേ അയ്യപ്പാ എന്നാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ബിഷപ്പിനെ വിലയ്ക്ക് വാങ്ങിയിട്ട് ശശിക്ക് പ്രൊട്ടക്ഷൻ കൊടുക്കാൻ തീരുമാനിച്ച പിണറായി വിജയനാണ് പറയുന്നത് ശബരിമലയിൽ പോകുന്ന വനിതകൾക്ക് പ്രൊട്ടക്ഷൻ നൽകുമെന്ന്. മുഖ്യമന്ത്രിയോട് ഒന്നേ പറയാനുള്ളു. എടോ മുഖ്യമന്ത്രീ ഞങ്ങളുടെ കാലിൽ ചെരുപ്പുണ്ട്. ഞങ്ങൾ ഇവിടെ ഇരുന്നും നിന്നും സമരം നടത്തും. ഏതോ ഒരുത്തിക്ക് ശബരിമലയിൽ പ്രവേശനം നടത്തണമെങ്കിൽ അത് ഞങ്ങളുടെ നെഞ്ചിനെ മറികടന്നുവേണെമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യ മന്ത്രിയെ എടോ എന്ന് അഭിസംബോധന ചെയ്യുന്നത് ശരിയല്ല, എങ്കിലും തലയ്ക്കകത്ത് ഒന്നും ഇല്ലാത്ത വിജയനെ അങ്ങനെ തന്നെ അഭിസംബോധന ചെയ്യുന്നതിൽ തെറ്റൊന്നുമില്ലെന്നും അവർ പറഞ്ഞു. കൂടാതെ ശബരിമല വിഷയത്തിൽ സർക്കാർ റിവ്യു ഹർജി നൽകിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ നാമജപസദസ്സിരിക്കുമെന്നും അവർ അറിയിച്ചു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രൊട്ടക്ഷൻ നൽകാൻ ഇതരസംസ്ഥാനത്ത് നിന്ന് വനിതാ പൊലീസിനെ ഇറക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ വനിതാ പൊലീസിനെ ഇതിന് കിട്ടില്ലെന്ന ഉറപ്പായപ്പോഴാണ് മുഖ്യമന്ത്രിക്ക് അങ്ങനെ പറയേണ്ടിവന്നത് കാരണം അവരൊക്കെ അയ്യപ്പനെ വിശ്വസിക്കുന്ന ആളുകളാണ്. കമ്മയൂണിസ്റ്റ് കുടുംബങ്ങളിൽ ഉള്ളവർ പോലും ഇത്തരത്തിൽ ഒരു വിധി നടപ്പിലാക്കാൻ ആഗ്രഹിക്കുന്നില്ല എന്നും അവർ പറഞ്ഞു.

മുഖ്യന്ത്രി പിണറായി വിജയൻ വിളിച്ചാൽ കേരളത്തിന് പുറത്ത് നിന്ന് വനിത പൊലീസിനെ കിട്ടാൻ എവിടെയാണെടോ പൊലീസ് ഉള്ളത്. ഓടി വരാൻ താങ്കളുടെ പാർട്ടി സംവിധാനത്തിലല്ല സംസ്ഥാന ഭരണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്കകത്ത് ആൾതാമസമുണ്ടെങ്കിൽ ശശിയെ പോലെയുള്ള ആളുകളുടെ ഓഫീസിലാണ് പൊലീസ് പ്രൊട്ടക്ഷൻ നൽകേണ്ടത്. വനിതാ പൊലീസിനെ വിളിച്ച് പിണറായി വിജയൻ പ്രൊട്ടക്ഷൻ കൊടുക്കേണ്ടത് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ചാരിത്ര്യം സംരക്ഷിക്കാനാണ് പിണറായി ആണത്തം കാണിക്കേണ്ടതെന്നും പറഞ്ഞഅ ശോഭാ സുരേന്ദ്രൻ ആഞ്ഞടിച്ചു. സുപ്രീം കോടതിയിലെ ജഡ്ജിമാർക്ക് ശബരിമലയുടെ ചരിത്രം അറിയാത്തവരാണ്. അവരുടെ മുന്നിൽ യാതൊരു വിവരങ്ങളും അവതരിപ്പിക്കാതെ ഹൈന്ദവ വിശ്വാസത്തെ തകർക്കാനുള്ള തന്ത്രമായിട്ടാണ് പിണറായി കണ്ടതെതെന്നും അതിനാലാണ് സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നതെന്നും ശോഭാ പറയുന്നു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു മഹിളാ മോർച്ചാ പ്രവർത്തകരുടെ പ്രക്ഷോഭം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ ദേവസ്വം ബോർഡിന്റെ ഹെഡ്കോർട്ടേഴിസിന്റെ മുന്നിലെത്തി ശരണം വിളികളോടെയാണ് പ്രതിഷേധ സമരം ആരംഭിച്ചത്. ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഇടത് സർക്കാരിന്റെ മുഴുവൻ പരസ്യ ബോർഡുകളും തകർത്തെറിഞ്ഞു. വൈകാരികമായാണ് പലരും സമരത്തിൽ പ്രതികരിച്ചത്. ഇതിനിടയിൽ ചാനലുകളിൽ ലൈവ് വാർത്ത പോകുന്നില്ല എന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരുടെ നേരെ തട്ടിക്കയറുകയും ചെയ്തു. സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി നൽകിയില്ലെങ്കിൽ പമ്പയിൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന മുന്നറിയപ്പോടെയാണ് പ്രവർത്തകരെല്ലാം പിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP