Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയൽവാസി യുവാവും സംഘവും യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; പിന്നാലെ ഇരുവരെയും തേടി പരക്കം പാഞ്ഞ് പൊലീസ്; ഒടുവിൽ വരണമാല്യം അണിഞ്ഞ് നവവരന്മാർ സ്‌റ്റേഷനിൽ ഹാജരായി; തലശ്ശേരിയിൽ നടന്ന ഒരു സിനിമാ സ്റ്റൈൽ വിവാഹത്തിന്റെ കഥ

അയൽവാസി യുവാവും സംഘവും യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; പിന്നാലെ ഇരുവരെയും തേടി പരക്കം പാഞ്ഞ് പൊലീസ്; ഒടുവിൽ വരണമാല്യം അണിഞ്ഞ് നവവരന്മാർ സ്‌റ്റേഷനിൽ ഹാജരായി; തലശ്ശേരിയിൽ നടന്ന ഒരു സിനിമാ സ്റ്റൈൽ വിവാഹത്തിന്റെ കഥ

ടി പി ഹബീബ്

കോഴിക്കോട്: തലശ്ശേരിക്കടുത്തെ അയൽവാസിയായ യുവാവും സംഘവും യുവതിയെ തട്ടി കൊണ്ട് പോയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടയിൽ യുവാവും യുവതിയും കല്ല്യാണം കഴിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരായി. വടക്കെ പൊയിലൂർ സ്വദേശിയായ രമിജും അയൽവാസിയായ ആതിരയും തമ്മിലാണ് വിവാഹിതരായത്. രണ്ട് പേരെയും വെള്ളിയാഴ്ച വൈകുന്നേരത്തോടെ നാദാപുരം പൊലീസ് കോടതിയിൽ ഹാജരാക്കി.

വ്യാഴായ്ച ഉച്ചയോടെയാണ് യുവതിയെ ഇരിങ്ങണ്ണൂർ ബന്ധു വീട്ടിൽ വെച്ച് തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾ നാദാപുരം പൊലീസിൽ പരാതി നൽകിയത്. നാദാപുരം പൊലീസിന്റെ അന്വേഷണത്തിൽ യുവതിയെ തട്ടിക്കൊണ്ടു പോയ മൂന്നംഗ സംഘത്തിലെ വാഹനത്തെ നാദാപുരം ടൗണിൽ വെച്ച് ഹോംഗാർഡ് തടഞ്ഞു. അമിത വേഗതയിൽ ഹോംഗാർഡിനെ തട്ടി മാറ്റി വാഹനം കടന്നു കളയുകയായിരുന്നു. എന്നാൽ ഈ സമയം യുവതി സന്തോശത്തോടെയാണ് വാഹനത്തിലിരിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു

തുടർന്ന് പൊലീസ് തലശ്ശേരി, മാഹി ഭാഗങ്ങളിൽ പൊലീസ് നടത്തിയ വ്യാപക അന്യേഷണത്തിൽ പെരിങ്ങാടി വെച്ച് രണ്ട് പേരും രജിസ്ട്രർ വിവാഹം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു. ബന്ധുക്കൾ തട്ടി കൊണ്ട് പോയെന്ന പരാതി നൽകിയതിനാൽ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാമെന്നും നവവധൂവരന്മാർ പൊലീസിനെ അറിയിച്ചു. ഒരു വർഷത്തിന് മുകളിലായി രണ്ട് പേരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. അയൽവാസികളായ ഇരുവരുടെയും ബന്ധം പിരിയാൻ വേണ്ടിയായിരുന്നു ഇരിങ്ങണ്ണൂരിലെ ബന്ധു വീട്ടിലേക്ക് യുവതിയെ മാറ്റിതാമസിപ്പിച്ചത്. അതിനിടയിൽ യുവാവ് യുവതിയെ ഫോണിൽ വിളിച്ച് റോഡിലിറങ്ങി നിൽക്കാൻ ആവിശ്യപ്പെടുകയായിരുന്നു. അശ്രദ്ധമായും അമിത വേഗതയിലും വണ്ടി ഓടിച്ചതിന് ഡ്രൈവർ പൊയിലൂരിലെ വയൽപുരയിൽ രഞ്ചീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരു മാസത്തിനിടയിൽ നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കമിതാക്കളായ ആറ് യുവതീ യുവാക്കൾ ഇത് വരെ ഒളിച്ചോടിയതായി പൊലീസ് പറഞ്ഞു. ഒളിച്ചോടിയവരിൽ വീട്ടമ്മയും ഉൾപ്പെടുന്നുണ്ട്. കായപ്പനിച്ചിയിൽ 18 വയസ്സ് പൂർത്തിയായ ഉടനെയാണ് യുവതി തലശ്ശേരി സ്വദേശിയായ യുവാവുമായി ഒളിച്ചോടിയത്.ചാലപ്പുറത്ത് 20 വയസ്സായ യുവതി അയൽവാസിയായ യുവാവുമായി ഒളിച്ചോടി. കായപ്പനിച്ചിയിലെ 19 വയസ്സുള്ള യുവതി മുണ്ടുതോടിലെ യുവാവുമായും ഇരിങ്ങണ്ണൂരിലെ 19 വയസ്സായ യുവതി വെള്ളൂരിലെ യുവാവുമായി ഒളിച്ചോടുകയായിരുന്നു.

പയന്തോങ്ങിലെ ഭർതൃവീട്ടിൽ നിന്നും 28 വയസ്സായ വീട്ടമ്മ വടകരയിലെ യുവാവിന്റെ കൂടെ ഒളിച്ചോടുകയായിരുന്നു. അടുത്തിടെയായി നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിച്ചോടുന്ന സംഭവങ്ങൾ വർധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.ചില കേസുകളിൽ പൊലീസ് കൗൺസിലിങ് ചെയ്യാറുണ്ടെങ്കിലും ഇരു വിഭാഗം കുടുംബങ്ങളും കനത്ത വാശിയിൽ നിൽക്കുന്നതിനാൽ പ്രശ്നം പരിഹരിക്കാൻ സാധിക്കാറില്ല. പലതും വിശിക്ക് പുറത്താണ് കല്ല്യാണങ്ങൾ നടക്കുന്നതെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP