Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തലയിലെ തുണി മാറ്റാതെ ചെവിയുടെ ദ്വാരം മാത്രം പുറത്തുകാട്ടി ചികിത്സ തേടിയ മുസ്ലിം വനിത പിന്നീട് കാണാൻ എത്തിയത് കഴുത്തിൽ വേദയുണ്ടെന്ന് പറഞ്ഞ്; തട്ടംമാറ്റി പരിശോധിച്ചപ്പോൾ കണ്ടത് ഓറഞ്ചിനോളം വലുപ്പമുള്ള മുഴ; പരിശോധനാ റിപ്പോർട്ട് വന്നപ്പോൾ തെളിഞ്ഞത് കാൻസർ രോഗം; അന്ന് മുതൽ തീർത്തും തലയും മുഴുവൻ മൂടി വരുന്ന സ്ത്രീകളോട് പറയാറുണ്ട് 'കഴുത്തുൾപ്പെടെ തല മുഴുവനും കാണണം.! ഡോ. സുൽഫി നൂഹു എഴുതുന്നു

തലയിലെ തുണി മാറ്റാതെ ചെവിയുടെ ദ്വാരം മാത്രം പുറത്തുകാട്ടി ചികിത്സ തേടിയ മുസ്ലിം വനിത പിന്നീട് കാണാൻ എത്തിയത് കഴുത്തിൽ വേദയുണ്ടെന്ന് പറഞ്ഞ്; തട്ടംമാറ്റി പരിശോധിച്ചപ്പോൾ കണ്ടത് ഓറഞ്ചിനോളം വലുപ്പമുള്ള മുഴ; പരിശോധനാ റിപ്പോർട്ട് വന്നപ്പോൾ തെളിഞ്ഞത് കാൻസർ രോഗം; അന്ന് മുതൽ തീർത്തും തലയും മുഴുവൻ മൂടി വരുന്ന സ്ത്രീകളോട് പറയാറുണ്ട് 'കഴുത്തുൾപ്പെടെ തല മുഴുവനും കാണണം.! ഡോ. സുൽഫി നൂഹു എഴുതുന്നു

ഡോ. സുൽഫി നൂഹു

ലപോകുമോ എന്നറിയില്ല.!. എന്നാലും പറയാതെ വയ്യ. ഇ.എൻ.ടി ഡോട്കടറായ എന്റെ ഒപിയിലേക്ക് കടന്ന് വരുന്ന രോഗികളോട് ഒരു ദിവസം കുറഞ്ഞത് പത്തു തവണയെങ്കിലും പറയേണ്ടി വരുന്ന ഒരു വാചകമാണിത്. 'കഴുത്ത് ഉൾപ്പെടെ തല മുഴുവൻ കാണണം.'

തല മൊത്തം മറച്ച് കഴുത്തും മൂടി കണ്ണുകൾ മാത്രം പുറത്ത് കാണിച്ച് തട്ടമിട്ട് മൂടിയ സ്ത്രീകളോടാണ് എനിക്കിത് പറയേണ്ടി വരുന്നത്.

ഒരു പക്ഷേ മറ്റനേകം ഇ. എൻ.ടി ഡോക്ടർമാർ പറയാൻ മടിക്കുന്ന കാര്യം എന്റെ പേര് സൂചിപ്പിക്കുന്ന എന്റെ ജാതി മത മേൽവിലാസം നൽകുന്ന ആത്മവിശ്വാസം ആകണം എന്നെ ഇതു പറയിപ്പിക്കാൻ സഹായിക്കുന്നത്.

. ഇങ്ങനെ തുടരെ തുടരെ പറയാൻ എന്നെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നതു ഒരു അനുഭവ പാഠം തന്നെയാണ് .

അത് ഒരു പക്ഷേ വീണ്ടും ജീവനുകൾ രക്ഷിക്കാൻ സഹായിക്കും എന്നുള്ളതിനാലാണ് ഞാൻ വീണ്ടും ,വീണ്ടും ഇഞനെ പറഞ്ഞു കൊണ്ടേയിരിക്കുന്നത്

'കഴുത്ത് ഉൾപ്പെടെ തല കാണണം. '

ഏതാനും കൊല്ലം മുൻപാണ് സംഭവം നാൽപത് വയസോളം പ്രായമുള്ള ഫാത്തിമ ,എന്നെ പതിവായി കാണിക്കാറുള്ള അവരുടെ മകളുമായി ഒ. പ്പി.യിൽ എത്തിയത്.

ഇത്തവണ ഫാത്തിമ തന്നെയാണ് രോഗി.മുഖം മൊത്തം മറച്ച് കണ്ണുകൾ മാത്രം കാട്ടി വർഷങ്ങളായി ഞാൻ കാണുന്ന വേഷത്തിൽ.
അവരും ആവരുടെ വീട്ടുകാരുമെല്ലാം എന്തസുഖത്തിനും ഏതസുഖത്തിനും എന്റെയടുത്ത് ചികത്സ തേടി വന്നുകൊണ്ടേയിരിക്കുന്നു.

ഇത്തവണ ചെവി വേദനയാണ് കാര്യം. തലയിലെ തുണി മാറ്റാതെ ചെവിയുടെ ദ്വാരം മാത്രം പുറത്ത് കാട്ടി ശക്തമായ ചെവി വേദനയാണ് എന്ന് അവർ എന്നോട് പറഞ്ഞു. സ്ഥിരം കാണുന്ന ആളിനെ കൂടുതൽ വിഷമിപ്പിക്കണ്ടയെന്ന് കരുതി തലയിലിലെ തുണി മുഴുവൻ മാറ്റണമെന്നൊന്നും ഞാൻ ആവശ്യപ്പെട്ടില്ല. അവരുടെ ചെവി പരിശോധിക്കുകയും ചെവിയിൽ ബാഹ്യകർണത്തിലുള്ള അണുബാധയാണ് കാരണം എന്ന് മനസിലാകുകയും അത് കുറക്കാനുള്ള മരുന്ന് ഞാൻ നൽകുകും ചെയ്തു.

രണ്ടാം തവണ വീണ്ടും അവർ അസുഖം കുറവുണ്ട് എന്ന് പറഞ്ഞ് കാണാൻ വന്നപ്പോൾ അടുത്ത നാല് ദിവസം കൂടെ മരുന്നുകൾ തുടരാൻ ആവശ്യപ്പെട്ടു.

ഏതാനും ആഴ്ചകൾ കഴിഞ്ഞ് തട്ടത്തിൻ മറയത്തെ വനിത വീണ്ടും എന്നെ കാണാൻ വന്നു.

ഇത്തവണ കഴുത്തിൽ അസ്വസ്തയാണ്. തട്ടം മാറ്റുവാൻ പറയുവാൻ ഞാൻ നിർബന്ധിതനായി . തട്ടം മാറ്റിയ സ്ത്രീയെ കണ്ട് ഒരു നിമിഷം ഞാൻ സ്തംബ്ധനായി.

കഴുത്തിൽ ഒരു ചെറിയ ഓറഞ്ചിനോളം വലുപ്പമുള്ള ഒരു മുഴ. തൈറോയിഡ് ഗ്രന്ഥിയുടെ മുഴയെന്ന് ഏത് ഡോക്ടർക്കും ഒറ്റനോട്ടത്തിൽ മനസിലാകുന്ന അസുഖം.

തൊട്ടു നോക്കിയപ്പോൾ സാധാരണയിലേറെ കട്ടിയുള്ള മുഴ.
എന്റെ മുഖത്തെ പരിഭ്രമം മറച്ച് പിടിച്ചു കൊണ്ട് ,ഈ മുഴക്ക് വർഷങ്ങളുടെ പഴക്കം ഉണ്ട് എന്ന് മനസിലാക്കി കൊണ്ട് ,ഫൈൻ നീഡിൽ അസ്പിറേഷൻ സൈറ്റോളജി അഥവാ മുഴയിൽ നിന്നും കുത്തിയെടുത്ത് പരിശോധന നടത്തുവാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു.

മൂന്ന് ദിവസം കഴിഞ്ഞ് പരിശോധന ഫലവുമായി വന്നപ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ക്യാൻസർ രോഗം എന്നു റിപ്പോർട്ട് .പാപ്പില്ലറി കാർസിനോമ എന്ന തൈറോയിഡ് ഗ്രന്ധിയിലെ ക്യാൻസർ .

ഒരു പക്ഷേ കുറഞ്ഞത് 2 മാസം മുന്‌പേങ്കിലും ഞാൻ തന്നെ കണ്ടു പിടിക്കേണ്ടിയിരുന്ന രോഗം .ചെവി വേദനയുമായി വന്നപ്പോൾ ,അതുമായി ഒരു ബന്ധവുമില്ല എങ്കിലും, ഒരു ഞാൻ അവരുടെ കഴുത്തിൽ നോക്കാൻ ശ്രമിച്ചില്ല എന്നുള്ളത് തെറ്റു തന്നെയാണ്.

ഞാൻ നിസംഗതയോടെ അവരോട് ചോദിച്ചു

'എത്രനാളായി ഈ മുഴ വന്നിട്ട്. '?

മാസങ്ങളായി എന്നായിരുന്നു അവരുടെ മറുപടി
. 'ഒരു ഡോക്ടറേയും ഇത് വരെ കാണിക്കാതിരുന്നത് എന്തേ' ?
എന്റെ ചോദ്യം.

ആരും കഴുത്ത് കാട്ടാൻ ആവശ്യപ്പെട്ടില്ല എന്നതായിരുന്നു അവരുടെ മറുപടി.

എന്നിലെ കുറ്റബോധം കാഠിന്യം നിറഞ്ഞതായിരുന്നു. ആർ.സി.സി.യിലേക്ക് ആ രോഗിയെ പറഞ്ഞ് അയക്കുകയും അവർക്ക് നല്ല ചികിത്സ ലഭിക്കുകയും ചെയ്തു എന്നുള്ളതും അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുള്ളതും എനിക്ക് ഇപ്പോഴും ആശ്വാസം നൽകുന്നു.

അതിന് ശേഷം കഴുത്തും തലയും മുഴുവൻ മൂടി വരുന്ന സ്ത്രീകളോട് ഞാൻ എന്നും ആവശ്യപ്പെടാറുണ്ട്.

'കഴുത്ത് ഉൾപ്പെടെ തല കാണണം. '

കഴുത്ത് ഉൾപ്പെടെ തലകാണണം എന്ന് പറഞ്ഞതിന് ഒരു വനിത ഒപിയിൽ നിന്നും ഇറങ്ങി പോകുകയും ഉണ്ടായി. പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ സൂപ്രണ്ടിന്റെ ഫോൺ വന്നു. ഡോക്ടറെ കുറിച്ച് പരാതി ഉണ്ട് ഉടൻ ഓഫീസിൻ വരണം. ഓഫീസിൽ എത്തിയപ്പോൾ രോഗിയുടെ പരാതി ഒന്ന് കൂടെ പറയാൻ രോഗിയോട് സൂപ്രണ്ടു ആവശ്യപ്പെടുകയും, കഴുത്തിലെ തുണി മാറ്റണം എന്ന് ആവശ്യപ്പെട്ടതാണ് പരാതി എന്ന് പറഞ്ഞപ്പോൾ എന്നെ മറുപടി പറയാൻ സമ്മതിക്കാതെ സൂപ്രണ്ട് തന്നെ തലങ്ങും വിലങ്ങും അവർക്ക് ശക്തമായ ഭാഷയിൽ മറുപടി കൊടുക്കുകയും ചെയ്തു. എന്റെ പേരും ജാതിയും തിരിച്ചറിഞ്ഞിട്ടാണോ ആവോ പരാതിയെ ഇല്ലാ എന്നായി പെട്ടെന്നവർക്ക്.

അതിന് ശേഷം ഞാൻ ഇപ്പോഴും പറഞ്ഞ് കൊണ്ടേയിരിക്കുന്നു.

' കഴുത്ത് ഉൾപ്പടെ തലകാണണം.'

എന്റെ ലേഡി സ്റ്റാഫ് ഇപ്പൊ തട്ടം ഇട്ടവർ മുറിയിൽ കയറിയാൽ ഉടൻ എന്റെ വാക്കുകൾ ആവർത്തിക്കും .ചിലരൊക്കെ ഞാൻ പറഞ്ഞാലേ അനുസരിക്കാറുള്ളൂ!

തലയിൽ തുണി ഇട്ട് മൂടുന്നത് വിശ്വാസമാണോ ആചാരമാണോ , അത് ചെയ്യണമോ ചെയ്യാതിരിക്കുണമോ എന്നുള്ളതെല്ലാം വ്യക്തി സ്വാതന്ത്രത്തിൽ അതിഷ്ടിതമാണ്.

ദൈവത്തിൽ വിശ്വസിക്കുന്നതും അവിശ്വസിക്കുന്നതും വ്യക്തി സ്വാതന്ത്രത്തിന്റെ ഭാഗം തന്നെയാണ് .

സ്ത്രീകൾ ആരാധനാലയങ്ങളിൽ പോകുന്നതും പോകാത്തതും അവരുടെ വിശ്വാസത്തിന്റെ ഭാഗമായി തന്നെ നടക്കട്ടെ.

എന്നാൽ ആശുപത്രിയിലെത്തുമ്പോൾ, ഡോക്ടറെ കാണുമ്പോൾ ശരീര ഭാഗം മറച്ച് വെച്ച് പരിശോധിക്കണം എന്ന് ധരിക്കുന്നത് സ്വന്തം ജീവൻ ആപകടത്തിലാക്കും.വനിത രോഗിയാകുമ്പോൾ മറ്റൊരു വനിത കൂടെ ഉണ്ടാകാണം എന്നു മാത്രം .

തലയിൽ തുണിയിട്ട് മൂടുമ്പോൾ ,കഴുത്ത് കാണാതിരിക്കുമ്പോൾ ,ഞാൻ മിസ് ചെയ്ത് പോലെ കാണാതെ പോകുന്ന കാൻസറുകൾ ജീവനെടുക്കും.

ചെവിയിൽ ഇൻഫക്ഷൻ വരുമ്പോൾ സർവ്വ സമയവും കട്ടിയുള്ള തുണി കൊണ്ട് ചെവി മൂടുമ്പോൾ ചെവിയിലെ അണുബാധ മാറാതിരിക്കും .

തട്ടമിട്ടു വെയിൽ കൊള്ളാതിരിക്കുന്നതിനാൽ ഉണ്ടാകുന്ന വൈറ്റമിൻ ഡി യുടെ അഭാവം ഒട്ടനവധി രോഗങ്ങൽക്ക് കാരണമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിവുകൾ നിരത്തി പറയുന്നു.
ഹൃദയരോഗങ്ങൾ മുതൽ ശ്വാസം കോശ രോഗങ്ങൾ , തലച്ചോറിലെ രോഗങ്ങൾ ആസ്മ, അലർജി എന്നിവയും ഇത് കാരണം ഉണ്ടാകുന്നു.

വിശ്വാസം വേറെ ശാസ്ത്രം വേറെ !

തട്ടമിട്ട് മൂടുമ്പോൾ ആൽപംവൈറ്റമിൻ ഡി കൂടി കിട്ടണേ എന്ന് നമുക്ക് പ്രർത്ഥിക്കാം.

എന്നാൽ ഞാൻ തുടർന്ന് കൊണ്ടേയിരിക്കും

.ആരുടെയും വിശ്വാസങ്ങൾക്കു മുറിവേൽപ്പിക്കാതെ ,

ആരുടെയും ആചാരങ്ങളെ ചോദ്യം ചെയ്യാതെ ,

ചിരിച്ചുകൊണ്ട്, വിനയപൂർവ്വം ,ആത്മാർഥമായി

'കഴുത്ത് ഉൾപ്പെടെ തല മുഴുവൻ കാണണം.'

കാരണം നിങ്ങളുടെ ജീവൻ എനിക്കും വിലപ്പെട്ടതാണ് .

ഒരിക്കൽ കൂടി ഒരു കാൻസർ മിസ് ചെയ്യാൻ എനിക്കാവില്ല.

(ഡോ.സുൽഫി നൂഹു ഫേസ്‌ബുക്കിൽ എഴുതിയതാണീ കുറിപ്പ് )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP