Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂരിൽ നിന്നും 30കിലോമീറ്റർ അകലെ; തലശേരിയിൽ നിന്ന് 28കിലോമീറ്ററും; ഇരിട്ടിയിൽ നിന്ന 18 കിലോമീറ്ററും പേരാവൂർ നിന്ന 27കിലോമീറ്ററും ശ്രീകണ്ഠപുരത്ത് നിന്ന 25കിലോമീറ്ററും ഇരിക്കൂറിൽ നിന്ന് 15കിലോമീറ്ററും മാത്രം ദൂരം; കണ്ണൂരിന്റെ ഒത്ത നടുക്ക് സ്ഥാപിച്ച വിമാനത്താവളം മലയോര പ്രദേശമടക്കം എല്ലാവർക്കും ഒരുപോലെ എത്താപ്പെടുവിന്നിടത്ത്; ചുറ്റിനും വലിയ റോഡുകൾ ഒരുക്കി എല്ലാം സേഫുമാക്കി സർക്കാർ

കണ്ണൂരിൽ നിന്നും 30കിലോമീറ്റർ അകലെ; തലശേരിയിൽ നിന്ന് 28കിലോമീറ്ററും; ഇരിട്ടിയിൽ നിന്ന 18 കിലോമീറ്ററും പേരാവൂർ നിന്ന 27കിലോമീറ്ററും ശ്രീകണ്ഠപുരത്ത് നിന്ന 25കിലോമീറ്ററും ഇരിക്കൂറിൽ നിന്ന് 15കിലോമീറ്ററും മാത്രം ദൂരം; കണ്ണൂരിന്റെ ഒത്ത നടുക്ക് സ്ഥാപിച്ച വിമാനത്താവളം മലയോര പ്രദേശമടക്കം എല്ലാവർക്കും ഒരുപോലെ എത്താപ്പെടുവിന്നിടത്ത്; ചുറ്റിനും വലിയ റോഡുകൾ ഒരുക്കി എല്ലാം സേഫുമാക്കി സർക്കാർ

മട്ടന്നൂർ: കണ്ണൂരിന്റെ സ്വന്തം വിമാനത്താവളത്തിലേക്ക് ജില്ലയുടെ ഏത് ഭാഗത്ത് നിന്നും ഏളുപ്പം എത്താം. ഏകദേശം ജില്ലയുടെ ഒത്ത നടുവിലായിട്ടാണ് വിമാത്തവളത്തിന്റെ നിർമ്മാണം.കണ്ണൂർ നഗരത്തിൽനിന്ന് 30 കിലോമീറ്ററും തലശ്ശേരിയിൽ നിന്ന് 28 കിലോമീറ്ററും അകലെയാണ് കണ്ണൂർ വിമാനത്താവളം. സർക്കാർ വക വിമാനത്താവളത്തിന് ചുറ്റും ഒരുക്കിയ പുത്തൻ റോഡുകളും സജ്ജം.

തലശ്ശേരിയിൽനിന്ന് അഞ്ചരക്കണ്ടി വഴിയും മട്ടന്നൂർ വഴിയും വിമാനത്താവളത്തിലെത്താം. ഇരിട്ടിയിൽനിന്ന് 18 കിലോമീറ്ററും പേരാവൂരിൽനിന്ന് നിന്ന് ഉരുവച്ചാൽ-കാക്കയങ്ങാട് വഴി 27 കിലോമീറ്ററുമാണ് വിമാനത്താവളത്തിലേക്കുള്ളത്. മട്ടന്നൂരിൽനിന്ന് വിമാനത്താവളത്തിലേക്ക് ഓട്ടോ, ടാക്‌സി സർവീസുമുണ്ട്. മട്ടന്നൂർ-കീഴല്ലൂർ-അഞ്ചരക്കണ്ടി റൂട്ടിലൂടെയുള്ള ബസ്സുകളിലും വിമാനത്താവളത്തിലെത്താം.

കണ്ണൂരിൽനിന്ന് ചാലോട് വഴിയും അഞ്ചരക്കണ്ടി വഴിയും ബസ് മാർഗം വിമാനത്താവളത്തിലെത്താം. കണ്ണൂർ-ചാലോട്-മട്ടന്നൂർ റോഡിലെ വായന്തോട്ടുനിന്ന് മൂന്നുകിലോമീറ്റർ ദൂരം മാത്രമാണ് വിമാനത്താവളത്തിലേക്കുള്ളത്. കണ്ണൂർ-അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡുവഴി വിമാനത്താവളത്തിലേക്കുള്ള ദൂരം 24 കിലോമീറ്ററാണ്. ഈ റൂട്ടിലാണ് വിമാനത്താവളത്തിന്റെ പ്രവേശനകവാടം.

ശ്രീകണ്ഠപുരം-ഇരിക്കൂർഭാഗത്തുനിന്ന് മട്ടന്നൂർ വഴിയും ചാലോട് വഴിയും ബസ് മാർഗം വിമാനത്താവളത്തിലെത്താം. ഇരിക്കൂറിൽനിന്ന് 15 കിലോമീറ്ററും ശ്രീകണ്ഠപുരത്തുനിന്ന് 25 കിലോമീറ്ററുമാണ് വിമാനത്താവളത്തിലേക്കുള്ള ദൂരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP