Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പട്ടിയോട് മാപ്പു പറയാൻ കൂട്ടാക്കിയില്ല; ഡൽഹിയിൽ നാൽപ്പതുകാരനെ കുത്തിക്കൊലപ്പെടുത്തി: പിടിച്ചു മാറ്റാൻ ചെന്ന സഹോദരൻ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ

പട്ടിയോട് മാപ്പു പറയാൻ കൂട്ടാക്കിയില്ല; ഡൽഹിയിൽ നാൽപ്പതുകാരനെ കുത്തിക്കൊലപ്പെടുത്തി: പിടിച്ചു മാറ്റാൻ ചെന്ന സഹോദരൻ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ

ന്യൂഡൽഹി: വണ്ടിമുട്ടിയതിന് പട്ടിയോട് ക്ഷമാപണം നടത്താതിരുന്നതിന് ഡൽഹിയിൽ നാൽപ്പതുകാരനെ കുത്തിക്കൊലപ്പെടുത്തി. വിജേന്ദർ റാണ എന്ന് 40കാരനാണ് കൊല്ലപ്പെട്ടത്. അക്രമികളെ പിടിച്ചുമാറ്റാൻ ചെന്ന വിജേന്ദറിന്റെ സഹോദരൻ രാജേഷ് റാണ (45) ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണ്. ഇയാളുടെ ശരീരത്തിൽ മൂന്ന് പ്രാവശ്യം കുത്തേറ്റിട്ടുണ്ട്. ഡൽഹിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

അങ്കിത്, പരാസ് എന്നീ സഹോദരങ്ങള് ചേർന്നാണ് വിജേന്ദറിനെ കുത്തിക്കൊലപ്പെടുത്തിയത്. അർദ്ധരാത്രിയോടെ ടോമി എന്ന പട്ടിയുമായി നടക്കാനിറങ്ങിയതായിരുന്നു അങ്കിത്, പരാസ്, ദേവ് എന്നിവർ. തെരുവിൽ നിന്ന് സംസാരിക്കുകയായിരുന്ന മൂവർക്കും അരികിലായാണ് ടോമി ഇരുന്നിരുന്നത്. സ്‌കൂട്ടറിന് അടുത്ത് നിന്ന് ഇവർ സംസാരിക്കുമ്പോഴാണ് വിജേന്ദർ ട്രക്കോടിച്ച് സ്ഥലത്തെത്തിയത്. വിജേന്ദറിന്റെ ട്രക്ക് നായയുടെ മേൽ ഇടിച്ചതോടെ നായ വിജേന്ദറിന് നേരെ കുരച്ചു ശബ്ദമുണ്ടാക്കി.

ഉടൻ തന്നെ മൂവരും ചേർന്ന് വിജേന്ദറിനെ വണ്ടിയിൽ നിന്നും താഴെ ഇറക്കി ചീത്ത പറയുകയും പട്ടിയോട് മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ വിജേന്ദർ ഇതിന് തയ്യാറായില്ല.. തുടർന്നുണ്ടായ തർക്കത്തിനിടെയാണ് വിജേന്ദറിനെ കത്തിയും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ച് മൂവരും അക്രമിച്ചത്. വിജേന്ദറിന്റെ കരച്ചിൽ കേട്ടെത്തിയ രാജേഷിനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP