Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ; 9 മാസത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 35 പേർ; ചുരുങ്ങിയ കാലയളവിൽ രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചത് 40,868 പേർക്ക് ; മരണ സംഖ്യയിൽ രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ; 9 മാസത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 35 പേർ; ചുരുങ്ങിയ കാലയളവിൽ രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചത് 40,868 പേർക്ക് ; മരണ സംഖ്യയിൽ രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ : കൊതുകിന്റെ കാര്യത്തിൽ കേരളം 'മുൻപന്തി'യിലായപ്പോൾ ഒപ്പം കൂടിയ വിപത്തായിരുന്നു ഡെങ്കിപ്പനി എന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് കേരളത്തിലാണെന്ന കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട് ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 30 വരെ 35 പേരാണ് കേരളത്തിൽ ഡെങ്കി ബാധിച്ചു മരിച്ചത്.

രാജ്യത്താകെ 40,868 പേർക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോൾ കേരളത്തിൽ 3660 പേർക്ക് രോഗം സ്ഥിരീകരിച്ചു. 83 പേരാണ് ആകെ മരിച്ചത്. പനി ബാധിതരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും അധികം പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് തമിഴ്‌നാട്ടിലാണ്. ഈ വർഷം കേരളം കഴിഞ്ഞാൽ ഏറ്റവുമധികം മരണം മഹാരാഷ്ട്രയിലാണ്.

പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്ന് പറയുമ്പോഴും കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്.ചിക്കുൻഗുനിയ നിയന്ത്രിക്കാൻ കേരളത്തിന് സാധിച്ചതായാണ് കണക്കുകൾ. സെപ്റ്റംബർ വരെ രാജ്യത്താകെ 5789 പേർക്ക് ചിക്കുൻഗുനിയ പിടിപെട്ടതിൽ കേരളത്തിൽ നിന്നു 47 പേർ മാത്രമാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP