Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്രണപ്പെട്ട ഹൃദയത്തോടെ ആർക്കെതിരെയാണ് സമരം ചെയ്യുന്നതെന്ന് പോലും അറിയാതെ തെരുവിൽ ഇറങ്ങിയിരിക്കുന്നത് അയ്യപ്പനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന നിഷ്‌കളങ്കരായ മനുഷ്യരാണ്; ആ കനലെരിച്ച് മുതലെടുക്കാൻ വർഗീയത മനസിൽ സൂക്ഷിക്കുന്ന ചിലരെങ്കിലും രംഗത്തെത്തിയെന്നുവരാം: തിളയ്ക്കുന്ന ഹൃദയത്തോടെ തെരുവിൽ ഇറങ്ങുമ്പോൾ ആ കഴുകൻ കണ്ണുകളെ തിരിച്ചറിയാതെ പോവരുത്

വ്രണപ്പെട്ട ഹൃദയത്തോടെ ആർക്കെതിരെയാണ് സമരം ചെയ്യുന്നതെന്ന് പോലും അറിയാതെ തെരുവിൽ ഇറങ്ങിയിരിക്കുന്നത് അയ്യപ്പനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന നിഷ്‌കളങ്കരായ മനുഷ്യരാണ്; ആ കനലെരിച്ച് മുതലെടുക്കാൻ വർഗീയത മനസിൽ സൂക്ഷിക്കുന്ന ചിലരെങ്കിലും രംഗത്തെത്തിയെന്നുവരാം: തിളയ്ക്കുന്ന ഹൃദയത്തോടെ തെരുവിൽ ഇറങ്ങുമ്പോൾ ആ കഴുകൻ കണ്ണുകളെ തിരിച്ചറിയാതെ പോവരുത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലുള്ള ഭൂരിഭാഗം അയ്യപ്പഭക്തന്മാരും ഇപ്പോൾ തെരുവിലാണ്. ഓരോ ദിവസം കഴിയുന്തോറും നിരവധി സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന സമൂഹം തെരുവിൽ ശരണമന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് ശബരിമല ശാസ്താവിന് വേണ്ടി തെരുവിലിറങ്ങിയിരിക്കുന്നു.ശാസ്താവിന്റെ ആചാരങ്ങൾ തെറ്റിച്ചുകൊണ്ടുള്ള ഒരു വിധിയും നടപ്പാക്കേണ്ടതില്ലെന്നും അത് നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാരിനെ നേരിടുമെന്നും അവർ പറയുന്നു. ഏതാനം ദിവസം മുൻപ് പന്തളത്ത് തുടങ്ങി തൃപ്പൂണിത്തറിയിലൂടെ കേരളം മുഴുവൻ വ്യാപിച്ച് കഴിഞ്ഞു.

പടർന്ന് പന്തലിച്ചുകൊണ്ടിരിക്കുന്ന ഇ സമരത്തിന്റെ ദൃശ്യങ്ങൾ കണ്ടാൽ തന്നെ മനസ്സിലാകും ഇന്നേവരെ ഇത്രയും വികാരപരമായ ഒരു ജനകീയ സമരം കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന്. സമരങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും കാര്യത്തിൽ കേരളം ഒട്ടും പിന്നോട്ടല്ല. ആധുനിക കേരളത്തിലും മുൻപും ഇത്തരം പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയിട്ടുണ്ട്. എന്നാൽ അക്രമമില്ലാതെ സമാധാനത്തോടെ പ്രാർത്ഥനമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് കേരളം മുഴുവൻ ഒരേ മനസ്സോടെ ആദ്യമായിട്ടാണ് കേരളത്തിൽ തെരുവിലിറങ്ങുന്നത്.

അങ്ങനെ തെരുവിലിറങ്ങിയിരിക്കുന്ന ഈ ഹിന്ദുക്കൾക്കിടയിൽ ജാതിയോ മതമോ ഇല്ല. ഈഴവനും നായരും നമ്പൂതരിയും പിന്നോക്ക വിഭാഗക്കാരനുമടക്കം എല്ലാ ഹൈന്ദവ വിശ്വാസികളും ഏക മനസ്സോടെ തെരുവിലാണ്. കഴിഞ്ഞ ദിവസവും പന്തളത്തും അമ്പലപ്പുഴയിലും തൊടുപുഴയിലും പള്ളിക്കാതോടിലും ഒക്കെ നടന്ന സമരങ്ങളിലും ഒക്കെ പങ്കെടുത്തവരുടെ ദൃശ്യങ്ങൾ കണ്ടാൽ ആ സമരത്തിന്റെ തീവ്രത നമുക്ക് മനസ്സിലാകും. ഹിന്ദുക്കൾ മാത്രമല്ല ക്രിസ്ത്യാനിയും മുസ്ലീമും ഒക്കെ ഈ ന്യായ സമരത്തെ പിന്തുണയ്ക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ കേരളം മുഴുവനും ഒരേ മനസ്സോടെ തെരുവിലിറങ്ങിയഒരു സമരമാണ് ഇത്.

വീണ്ടും പറയുന്നു സമരം ചെയ്യുന്ന ഭക്തന്മാർക്ക് ഒപ്പമാണ് ഞാൻ. അവരുടെ വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ വേണം. നിയമം എന്ന് പറയുന്നത് മനുഷ്യന് വേണ്ടിയാകണം. അല്ലാതെ മനുഷ്യൻ ലഒരിക്കലും നിയമത്തിന് വേണ്ടിയാകാൻ പാടില്ല. തെറ്റ് പറ്റിയത് ആർക്കാണെങ്കിലും തിരുത്തുക. മുഖ്യധാര രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇതിൽ പ്രത്യക്ഷത്തിൽ ഇല്ലാത്തതുകൊണ്ട് തന്നെ നേതൃത്വത്തിന്റെ അഭാവം അവിടെ നിഴലിച്ച് നിൽക്കുകയാണ്. ഹിന്ദുവിന്റെ നേതാവാകാൻ നടക്കുന്ന ചില തീവ്രവാദികൾ ഇത്മുതലെടുക്കാൻ നടക്കുന്നുണ്ട്.

പ്രദീഷ് വിശ്വനാഥനെപ്പെലയുള്ള ഒരാൾ ഇന്ന് കേരളത്തിലെ മുഴുവൻ ഹിന്ദുക്കളുടെ നേതാവാകാൻ നടത്തുന്ന തീവ്ര ശ്രമങ്ങൾ നടത്തുന്നതും ഇതിന്റെ ഭാഗമായി കാണേണ്ടതാണ്. തോക്ക് സ്വാമി എന്ന് വിളിച്ച് മലയാളികളിൽ ചിലർ കളിയാക്കുന്ന സ്വാമി ഭദ്രാനന്ദ ചിലപ്പോൾ 100 ശതമാനം സത്യമായ കാര്യങ്ങൾ വിളിച്ച് പറയാറുണ്ട്. ഇന്നലെ സ്വാമി ഭദ്രാനന്ദ പ്രതീഷ് വിശ്വനാഥൻ മുന്നോട്ട് വയ്ക്കുന്ന ആശയത്തിലെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP