Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി എംപി; ലോകസഭാ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടാൽ രാജ്യം വിട്ട് ഇറ്റലിക്ക് പോണമെന്ന് സാക്ഷിമഹാരാജ്; പരാജയപ്പെട്ടാൽ താൻ രാഷ്ട്രീയം വിടുമെന്നും രാഹുൽ തോറ്റാൽ അദ്ദേഹം രാഷ്ട്രീയം വിടണമെന്നും വെല്ലുവിളി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി എംപി; ലോകസഭാ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടാൽ രാജ്യം വിട്ട് ഇറ്റലിക്ക് പോണമെന്ന് സാക്ഷിമഹാരാജ്; പരാജയപ്പെട്ടാൽ താൻ രാഷ്ട്രീയം വിടുമെന്നും രാഹുൽ തോറ്റാൽ അദ്ദേഹം രാഷ്ട്രീയം വിടണമെന്നും വെല്ലുവിളി

ലഖ്നൗ: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി എം പി സാക്ഷി മഹാരാജ്. തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കാൻ തയാറാണെന്നും പരാജയപ്പെട്ടാൽ രാഷ്ട്രീയം വിടുമെന്നും സാക്ഷി മഹാരാജ്. അതേസമയം തന്നോടു പരാജയപ്പെട്ടാൽ രാഹുൽ ഇന്ത്യ ഉപേക്ഷിച്ച് ഇറ്റലിക്കു പോകണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

ഉത്തർ പ്രദേശിലെ ഉന്നാവോയിൽ രാഹുൽ ഗാന്ധി തനിക്കെതിരേ മത്സരിക്കാൻ വെല്ലുവിളിക്കുകയാണ്. രാഹുൽ ഗാന്ധിയോട് പരാജയപ്പെടുകയാണെങ്കിൽ താൻ രാഷ്ട്രീയം വിടുമെന്നും രാഹുൽ തോറ്റാൽ അദ്ദേഹം രാഷ്ട്രീയം വിടണമെന്നും സാക്ഷി മഹാരാജ് വെല്ലുവിളിച്ചു.

രാഹുൽ ഗാന്ധി സെപ്റ്റംബറിൽ നടത്തിയ മാനസ സരോവർ യാത്രയെയും സാക്ഷി മഹാരാജ് വിമർശിച്ചു. ഇത്തരം തീർത്ഥാടനങ്ങൾക്ക് പാലിക്കേണ്ട ശുദ്ധി രാഹുൽ പാലിച്ചില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്. മാംസാഹാരങ്ങൾ കഴിച്ചതിനു ശേഷമുള്ള ദർശനം ന്യായീകരിക്കാവുന്നതല്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. നിലവിൽ ഉന്നാവോയിൽനിന്നുള്ള എം പിയാണ് സാക്ഷി മഹാരാജ്.

നേരത്തെ മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയതിന് സാക്ഷി മഹാരാജ് വൻ വിവാദത്തിലകപ്പെട്ടിരുന്നു. രാജ്യത്തെ ജനസംഖ്യാ വർധനവിന് കാരണം ഹിന്ദുക്കളല്ല. ഇന്ത്യയിൽ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നത് നാലു ഭാര്യമാരും നാൽപതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവർ ഉള്ളതുകൊണ്ടാണ്. മാതാവ് എന്നത് കുട്ടികളെ ജനിപ്പിക്കുന്ന യന്ത്രങ്ങളല്ലെന്നും' ആയിരുന്നു ഇയാളുടെ മുസ്ലിം വിരുദ്ദ പ്രസംഗം.

ഹിന്ദുക്കൾ ജനസംഖ്യ വർധിപ്പിക്കാനായി ഓരോ ദമ്പതികളും നാലു കുട്ടികളെ ജനിപ്പിക്കണമെന്ന് 2015 ജനുവരിയിൽ സാക്ഷി മഹാരാജ് നടത്തിയ പ്രസ്താവനയും ഏറെ വിവാദമായിരുന്നു.മുസ്ലിം സ്ത്രീകളുടെ അവസ്ഥ ചെരിപ്പിനേക്കാൾ ദയനീയമാണെന്നും, രണ്ട് കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരുടെ വോട്ടവകാശം റദ്ദാക്കണമെന്നും, മദ്രസകൾ തീവ്രവാദ കേന്ദ്രങ്ങളാണെന്നുമുള്ള സാക്ഷി മഹാരാജിന്റെ പരാമർശങ്ങളും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP