Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രമുഖരില്ലാതെ ബാലൻ ഡി ഓർ പ്രാഥമിക പട്ടിക; മെസിയും നെയ്മറും മോഡ്രിച്ചും സലയും എംബാപ്പെയുമില്ലാതെ 15 അംഗ പട്ടിക; 2008 മുതൽ 2017 വരെ മാറി മാറി നേടിയത് മെസിയും ക്രിസ്റ്റിയാനോയും; മുൻതൂക്കം ഗ്രീസ്മാനും ഹസാർഡിനും

പ്രമുഖരില്ലാതെ ബാലൻ ഡി ഓർ പ്രാഥമിക പട്ടിക; മെസിയും നെയ്മറും മോഡ്രിച്ചും സലയും എംബാപ്പെയുമില്ലാതെ 15 അംഗ പട്ടിക; 2008 മുതൽ 2017 വരെ മാറി മാറി നേടിയത് മെസിയും ക്രിസ്റ്റിയാനോയും; മുൻതൂക്കം ഗ്രീസ്മാനും ഹസാർഡിനും

പാരീസ്: ഫ്രഞ്ച് ഫുട്‌ബോൾ നല്കുന്ന മികച്ച ഫുട്‌ബോൾ താരത്തിനുള്ള പ്രാഥമികപട്ടികയിൽ പ്രമുഖരെ ഉൾപ്പെടുത്തിയില്ല. അർജന്റീന സൂപ്പർ താരം ലയണൽ മെസി, ബ്രസീലിന്റെ നെയ്മർ, ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടിയ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്, ഈജിപ്തിന്റെ മുഹമ്മദ് സല, ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ തുടങ്ങിയവർ ആദ്യം പ്രഖ്യാപിച്ച 15 അംഗ പട്ടികയിൽ ഇല്ല.

അതേസമയം, യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രൂയിൻ, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ആൻത്വാൻ ഗ്രീസ്മാൻ, ചെൽസിയുടെ ബെൽജിയം താരം ഏഡൻ ഹസാർഡ് തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെട്ടു.ഇതിൽ ഗ്രീസ്മാനും ഹസാർഡിനുമാണ് മുൻ തൂക്കമെന്നാണ് വിവരം

 2008 മുതൽ 2017 വരെയായി മെസിയും പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് പുരസ്‌കാരം നേടിയത്. ഫിഫയ്‌ക്കൊപ്പം ചേർന്ന് ഫിഫ ബാലൻ ഡി ഓർ ആയിരുന്നു കഴിഞ്ഞ വർഷം വരെ നല്കിയിരുന്നത്. ഇത്തവണ പതിവ് മാറി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വന്നു.

മാഞ്ചസ്റ്റർ സിറ്റിയും അർജന്റീന താരം സെർജ്യോ അഗ്വെയ്‌റോ, ലിവർപൂളിന്റെ ബ്രസീൽ ഗോൾ കീപ്പർ അലിസൺ, റയൽ മാഡ്രിഡിന്റെ വെയ്ൽസ് ഫോർവേഡ് ഗാരത് ബെയ്ൽ, ഫ്രഞ്ചുകാരൻ കരിം ബെൻസെമ, മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡി ബ്രൂയിൻ എന്നിവരാണ് ആദ്യം പ്രഖ്യാപിച്ച അഞ്ച് അംഗ പട്ടികയിൽ ഉൾപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP