Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യ വിവാഹം തകർച്ചയിൽ കലാശിച്ചപ്പോൾ ആശ്വാസമായി സരിത കണ്ടത് മുകേഷിനെ; വർഷങ്ങൾക്ക് ശേഷം വേർ പിരിയുമ്പോൾ തെന്നിന്ത്യയിലെ മുൻ സൂപ്പർ താരം ഭർത്താവിനെതിരെ ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ; നാടക അക്കാദമിയിലെ പ്രണയം പൂത്തുലഞ്ഞപ്പോൾ മേതിൽ ദേവിക ജീവിത സഖിയുമായി; മുകേഷ് കടുത്ത മദ്യപാനാണെന്നും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നുവെന്നുമുള്ള മുൻ ഭാര്യയുടെ ആരോപണം മീ ടൂ കാമ്പൈനിനു ശേഷം സോഷ്യൽ മീഡിയ വീണ്ടും ചർച്ചയാക്കുമ്പോൾ  

ആദ്യ വിവാഹം തകർച്ചയിൽ കലാശിച്ചപ്പോൾ ആശ്വാസമായി സരിത കണ്ടത് മുകേഷിനെ; വർഷങ്ങൾക്ക് ശേഷം വേർ പിരിയുമ്പോൾ തെന്നിന്ത്യയിലെ മുൻ സൂപ്പർ താരം ഭർത്താവിനെതിരെ ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ; നാടക അക്കാദമിയിലെ പ്രണയം പൂത്തുലഞ്ഞപ്പോൾ മേതിൽ ദേവിക ജീവിത സഖിയുമായി; മുകേഷ് കടുത്ത മദ്യപാനാണെന്നും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നുവെന്നുമുള്ള മുൻ ഭാര്യയുടെ ആരോപണം മീ ടൂ കാമ്പൈനിനു ശേഷം സോഷ്യൽ മീഡിയ വീണ്ടും ചർച്ചയാക്കുമ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത, മദ്യപനും പണത്തോട് ആർത്തിയുള്ള ആളാണ് മുകേഷ്. ഇങ്ങനെയുള്ള ആൾ എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു കൊല്ലത്തെ തെരഞ്ഞെടുപ്പ് കാലത്ത് മുകേഷിന്റെ മുൻ ഭാര്യ സരിത ഉയർത്തിയ ആരോപണം. മുകേഷിനെതിരെ മീടൂ കാമ്പൈന്റെ ഭാഗമായി ആരോപണങ്ങൾ ഉയരുമ്പോൾ സരിതയുടെ പഴയ വാക്കുകളും ചർച്ചയാവുകയാണ്. ഒരു ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടയിൽ പത്തൊൻപത് വർഷം മുൻപ് നടന്ന സംഭവം ആണ് ടെസ് ജോസഫ് ആണ് വെളിപ്പെടുത്തുന്നത്. അന്ന് ചിത്രീകരണത്തിനിടയിൽ നടൻ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാൻ നിർബന്ധിച്ചെന്നാണ് അന്ന് ടെലിവിഷൻ പരിപാടിയുടെ സാങ്കേതിക പ്രവർത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.

ചെന്നൈയിലാണ് സംഭവം നടന്നത് എന്നും അന്ന് കോടീശ്വരൻ എന്ന ക്വിസ് പരിപാടിയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം എന്നും അന്ന് തന്നെ നിരന്തരം വിളിച്ച് അടുത്ത റൂമിലേക്ക് മാറുവാൻ മുകേഷ് നിർബന്ധിച്ചെന്നും. അതിൽ പ്രയാസം അന്നത്തെ തന്റെ മേധാവി ഡെറിക്ക് ഓബ്രയാനെ അറിയിച്ചപ്പോൾ അദ്ദേഹം അന്നു തന്നെ തന്നെ അവിടെ നിന്നും മാറ്റി. അതിന് ഡെറിക്കിനോട് നന്ദി അറിയിക്കുന്നു. അന്ന് എനിക്ക് 20 വയസായിരുന്നു, ഇപ്പോൾ 19 കൊല്ലം കഴിയുന്നു. നിരന്തരം ഫോൺ വിളികൾ വന്നതിനെ തുടർന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോൾ തൃണമൂൽ കോൺഗ്രസ് എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു എന്നാണ് ടെസ് പറയുന്നത്. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. ഇതിനൊപ്പമാണ് സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത വ്യക്തിത്വമാണ് മുകേഷിന്റേത്, അവരെ ദ്രോഹിക്കുന്ന ക്രൂരനായ വ്യക്തിയാണ് അദ്ദേഹമെന്നുമുള്ള സരിതയുടെ മുൻ പ്രസ്താവനയും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്.

വിവാഹം കഴിഞ്ഞതു മുതൽ അയാൾ എന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചു. മുകേഷിന്റെ സഹോദരിയും പണത്തോട് ആർത്തി കാണിക്കുന്നവരാണ് എന്നും സരിത ആരോപിച്ചിരുന്നു. തന്റെ മക്കളെ നോക്കാൻ സഹോദരിക്ക് ശമ്പളം നൽകാൻ പോലും മുകേഷ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളിൽ മൗനം പാലിച്ചത്. കുട്ടികളുടെ അച്ഛൻ എന്ന നിലയിൽ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷിൽ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മർദിക്കുന്നത് മക്കൾ കാണാതിരിക്കാനാണ് കുട്ടികളെ ബോർഡിങ്ങിലാക്കിയതെന്നും സരിത പറഞ്ഞിരുന്നു.

മുകേഷ് കടുത്ത മദ്യപനാണ്. അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാൽ പേര് വെളിപ്പെടുത്തുന്നില്ല. ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭർത്താവിൽ നിന്ന് പീഡനം ഏറ്റിട്ടില്ലെന്നും സരിത പറഞ്ഞിരുന്നു. മീ ടൂ കാമ്പൈനിൽ മുകേഷും പെടുമ്പോൾ സരിതയുടെ ഈ വാക്കുകളാണ് കൂടുതൽ ചർച്ചായകുന്നത്.

സിനിമാ കഥയെ വെല്ലുന്ന മുകേഷിന്റെ കുടുംബ ജീവിതം ഇങ്ങനെ

മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ച മറ്റൊരു പ്രണയതകർച്ചയായിരുന്നു മുകേഷിന്റെയും സരിതയുടേയും. പിന്നീട് മുകേഷ് നർത്തകിയായ മേതിൽ ദേവകിയെ ജീവിത സഖിയാക്കി. മലയാളി ഏറെ ചർച്ച ചെയ്ത വിവാഹ മോചനമായിരുന്നു മുകേഷിന്റേതും സരതിയുടേതും. എന്നാൽ വിവാഹ മോചനം കോടതിയുടെ പരിഗണനയിലായിരിക്കെയാണ് മേതിൽ ദേവികയെ മുകേഷ് ജീവിത സഖിയാക്കിയതെന്ന ആരോപണവുമായി സരിത എത്തി. ഇത് ഏറെ വിവദങ്ങളും ഉണ്ടായി. ഇതൊക്കെ കള്ളക്കഥയെന്ന് മുകേഷും പറഞ്ഞു. ഇതിന് ശേഷമാണ് ദിലീപ് വിഷയത്തിൽ മുകേഷ് പ്രതിക്കൂട്ടിലായത്. ദിലീപിനെ പിന്തുണച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയതാണ് മുകേഷിനെ വിവാദ നായകനാക്കിയത്. ഇപ്പോൾ മീ ടൂ കാമ്പൈനിലൂടെ താരവും എംഎൽഎയുമായ മുകേഷും പീഡന ആരോപണത്തിൽ കുടുങ്ങുകയായിരുന്നു.

തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു എൺപതുകളിൽ സരിത. തമിഴിലും കന്നഡിയിലും അവാർഡുകൾ വാരിക്കൂട്ടിയ പ്രതിഭ. സംവിധായക പ്രതിഭ കെ ബാലചന്ദ്രറിന്റെ കണ്ടെത്തലായിരുന്നു സരിത. കമൽഹാസനുമായി തകർത്തഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ സരിത പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി. ബാലചന്ദ്രറിന്റെ തമിഴ് സിനിമകളിലൂടെ വെള്ളിത്തിരയിൽ നിറഞ്ഞ നടിയുടെ ദാമ്പത്യം അതിന് മുമ്പേ തുടങ്ങിയിരുന്നു. പതിനാറ് വയസ്സുള്ളപ്പോഴായിരു്നു ആദ്യ വിവാഹം. തെലുങ്ക് നടനായ വെങ്കട സുബ്ബയ്യയായിരുന്നു ഭർത്താവ്. ആറുമാസം മാത്രമായിരുന്നു ഈ ദാമ്പത്യത്തിന്റെ കാലം. അഭിപ്രായ ഭിന്നതയെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. പിന്നീട് സിനിമയോടായി ഏറെ നാൾ സരിതയുടെ പ്രണയം.

മലയാളത്തിലെ നാടക കുടുംബത്തിൽ നിന്ന് മുകേഷ് സിനിമയിലെത്തുന്നത് എൺപതുകളുടെ തുടക്കത്തിലാണ്. നാടകാചാര്യൻ ഒ മാധവന്റേയും വിജയകുമാരിയുടേയും മകനായ മുകേഷ് ബലൂൺ എന്ന ചിത്രത്തിലൂടെ 1982ൽ വെള്ളിത്തിരയിലെത്തി. പിന്നീട് പ്രിയദർശൻ ചിത്രങ്ങളിലൂടെ മോഹൻ ലാലിനൊപ്പം മലയാളിയെ ചിരിപ്പിച്ച് മലയാളിയുടെ പ്രിയതാരമായി. സെറ്റുകളിൽ തമാശ നിറച്ച് ലൊക്കേഷനുകളിൽ സജീവമായി മുകേഷ്. സ്വഭാവനടനും നായകനുമായി മുകേഷും വെള്ളിത്തിരയിൽ സജീവമാകുമ്പോഴാണ് സരിത ജീവിതത്തിലേക്ക് കടന്നുവരുന്നത്. കാതോട് കാതോരമെന്ന സൂപ്പർ ഹിറ്റിലൂടെ സ്വഭാവ നടികളുടെ മുൻനിരയിൽ മലയാളത്തിൽ സരിത സജീവമായിരുന്നു. പിസി 369 എന്ന പി ചന്ദ്രകുമാർ സിനിമയുടെ സെറ്റിലാണ് സരിത-മുകേഷ് പ്രണയത്തിന്റെ തുടക്കം. തനിയാവർത്തനമെന്ന സിനിമയുടെ സെറ്റിൽ പ്രണയം പൂത്തുലഞ്ഞു. അങ്ങനെ സരിതയും മുകേഷും വിവാഹിതരാകാൻ തീരുമാനിച്ചു.

1987ലാണ് മുകേഷും സരിതയും വിവാഹം കഴിച്ചത്. സരിത മലയാളത്തിലും തമിഴിലും നായികയായി തിളങ്ങി നിന്ന കാലത്തായിരുന്നു അവരുടെ വിവാഹം. ഏതാനും ചിത്രങ്ങളിൽ കൂടി അഭിനയിച്ച ശേഷം അവർ കുടുംബിനിയായി മാറി. വിവാഹ ശേഷമാണ് മുകേഷിന്റെ കരിയർ ഗ്രാഫ് ഉയരുന്നത്. സഹനടനിൽ നിന്ന് നായകനായി തിരക്കുള്ള നടനായി മുകേഷ് മാറി. അപ്പോഴും രണ്ട് ആൺമക്കളുടെ കാര്യങ്ങളുമായി സരിത വീട്ടിൽ തന്നെ കഴിഞ്ഞു. ഇവരുടെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട ഒന്നും വാർത്തകളിൽ എത്തിയില്ല. എല്ലാം സന്തുഷ്ടമാണെന്ന് ഏവരും കരുതി. 2007ലാണ് ഇവരുടെ ദാമ്പത്യത്തിൽ വിള്ളലുണ്ടെന്നത് പുറംലോകമറിയുന്നത്. വിവാഹമോചനക്കേസ് കോടതിയിലുമെത്തി. അപ്പോഴും വ്യക്തിപരമായ വിഴുപ്പലക്കലിലേക്ക് കാര്യങ്ങളെത്തിയില്ല. എന്നാൽ മേതിൽ ദേവകിയെ മുകേഷ് വിവാഹം കഴിച്ചതോടെ പൊട്ടിത്തെറികളെത്തി.

ആരോപങ്ങളുമായി സരിതയെത്തി. പലതും പറഞ്ഞു. ഒന്നും പ്രതികരിക്കാതെ മുകേഷ് അവയെ സമർത്ഥമായി നേരിട്ടു. 25 വർഷങ്ങളായി മുകേഷിന് വേണ്ടി ഞാനൊരുപ്പാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്തുവെന്നായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ. വിവാഹ ജീവിതത്തിലെ ഓരോ ദിനങ്ങളും ഞാനൊരു പോരാട്ടത്തിലൂടെ തരണം ചെയ്തുവെന്നു വേണം പറയാൻ. തുടർന്ന് എന്റെ അഭിനയം, സിനിമാജീവിതം, സൽപ്പേര് ഒക്കെ ഞാൻ മറക്കാൻ പ്രേരിതയായിയെന്ന് സരിത പറയുന്നു. സാധാരണ വീട്ടമ്മയായി ഞാൻ ഒതുങ്ങിക്കൂടി ജീവിക്കാൻ ആഗ്രഹിച്ചു. വീട്ടിലെ പ്രശ്നങ്ങൾ പുറത്തറിയരുതെന്നും, മീഡിയയുമായി സംസാരിക്കരുതെന്നും ഞാൻ തീരുമാനിച്ചു. മറ്റുപല പെണ്ണുങ്ങളെയും പോലെ ഞാനെന്റെ ഭർത്താവിന്റെ നിരന്തരമായ മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങിയെന്നും പറഞ്ഞു. ഇതൊന്നും ക്രിമിനൽ കേസുകളായില്ല.

സഹിക്കാവുന്നതിലപ്പുറമായപ്പോൾ എനിക്ക് വിവാഹമോചനം അനിവാര്യമായ ഒരു നടപടിയായി തോന്നി. പക്ഷേ മക്കൾ എന്റെ മുമ്പിൽ തടസം നിൽക്കുകയായിരുന്നുവെന്നും സരിത തുറന്ന് പറഞ്ഞു. അച്ഛന്റെ ഹൃദയത്തിൽ ഒരു ചെറിയ ഹോളുണ്ടെന്നും അദ്ദേഹത്തെ നമ്മൾ വേണം പരിചരിക്കാനെന്നും പറഞ്ഞ് മക്കൾ തടഞ്ഞു. മക്കളുടെ വാക്കുകൾ തന്റെ ഹൃദയത്തെ ശരിക്കും മുറിപ്പെടുത്തിയെന്നാണ് സരിത പറയുന്നത്. പറഞ്ഞു. ഏതായാലും 10 വർഷം മുമ്പാണ് മുകേഷിന്റേയും സരിതയുടെയും വിവാഹജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായതെന്നാണ് സൂചന. ഒന്നിച്ചു കഴിയുന്നതിൽ അർത്ഥമില്ലെന്ന് ഇരുവർക്കും തോന്നിത്തുടങ്ങിയതോടെ അവർ വിവാഹമോചനവുമായി കോടതിയിലെത്തുകയായിരുന്നു.

തന്റെ അമ്പത്തി മൂന്നാം വയസിലാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം കഴിച്ചത്. മുപ്പത്തിയാറുകാരിയായ ദേവികയുടേയും രണ്ടാം വിവാഹമാണിത്. ഇവർക്ക് ആദ്യ വിവാഹത്തിൽ ഒരാൺ കുഞ്ഞും ഉണ്ട്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് അവഗണിച്ചാണ് ദേവിക മുകേഷിനെ വിവാഹം ചെയ്തത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെയാണ് മുകേഷ് മേതിൽ ദേവികയെ പരിചയപ്പെടുന്നത്. പ്രശസ്ത നർത്തകിയായിരുന്ന ദേവികയും അക്കാദമി അംഗമായിരുന്നു. ഈ പരിചയം പ്രണയത്തിലും വിവാഹത്തിലുമെത്തി. ഇതെല്ലാം ഏറെ ചർച്ചായയി. ഇതിനിടെ എംഎൽഎ എന്ന നിലയിൽ രാഷ്ട്രീയക്കാരനായും മുകേഷ് മാറി. ഇടതു പക്ഷ ജനപ്രതിനിധി ദിലീപിന്റെ വിഷയത്തിൽ ഇടപെടൽ നടത്തിയത് ഏറെ വിവാദമായിരുന്നു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി മുകേഷിന്റെ ആദ്യകാല ഡ്രൈവറായിരുന്നു. ദിലീപിന് പൾസറിനെ പരിചയപ്പെടുത്തിയത് മുകേഷാണെന്നും ആരോപണം ഉയർന്നു.

ഇത് മനസിലാക്കി കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം പൾസറിനെ തള്ളിപ്പറഞ്ഞ് മുകേഷ് രംഗത്ത് എത്തി. പലതര ആരോപണങ്ങളും മുകേഷിനെതിരെ ഉയർന്നു. പിന്നീട് പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ മുകേഷിനെതിരെ തെളിവൊന്നും അന്വേഷണ സംഘം കണ്ടെത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP