Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആണുങ്ങളിൽ നിന്ന് പണം പിടുങ്ങാനുള്ള ആരോപണം മാത്രമാണ് മി ടൂ ക്യാമ്പയിനെന്ന് ബിജെപി എംപി; സ്ത്രീകൾ ഇതൊരു ശീലമാക്കിയിരിക്കുന്നു! ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് 2 മുതൽ 4 ലക്ഷംവരെ സ്ത്രീകൾ വാങ്ങുന്നുണ്ടെന്നും ഉദിത് രാജ്

ആണുങ്ങളിൽ നിന്ന് പണം പിടുങ്ങാനുള്ള ആരോപണം മാത്രമാണ് മി ടൂ ക്യാമ്പയിനെന്ന് ബിജെപി എംപി; സ്ത്രീകൾ ഇതൊരു ശീലമാക്കിയിരിക്കുന്നു! ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് 2 മുതൽ 4 ലക്ഷംവരെ സ്ത്രീകൾ വാങ്ങുന്നുണ്ടെന്നും ഉദിത് രാജ്

ന്യൂഡൽഹി: നടൻ നാന പടേക്കറിനെതിരെ തനുശ്രീ ദത്തയുടെ ലൈംഗിക ആരോപണത്തിൽ നടന് പിന്തുണയുമായി ബിജെപി എംപി ഉദിത് രാജ്. ആണുങ്ങളിൽ നിന്ന് ഇടക്കിടയ്ക്ക് പണം പിടുങ്ങാനുള്ള ആരോപണം മാത്രമാണ് മീ ടൂ കാമ്പയിനെന്നും എംപി.''സ്ത്രീകൾ ഇതൊരു ശീലമാക്കിയിരിക്കുന്നു. ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് 2 മുതൽ 4 ലക്ഷംവരെ സ്ത്രീകൾ വാങ്ങുന്നുണ്ട്. ഒരാൾക്കെതിരെ ആരോപണം ഉന്നയിച്ചതിനുശേഷം അടുത്തയാളെ തിരഞ്ഞു പിടിക്കുന്നു. പുരുഷന്റെ സ്വഭാവത്തെക്കുറിച്ച് എനിക്ക് അറിയാം. പക്ഷേ സ്ത്രീകൾ പെർഫെക്ടാണോ? അവരിത് ദുരുപയോഗം ചെയ്യില്ലേ? ഇത്തരം ആരോപണങ്ങൾ മൂലം ഒരു പുരുഷന്റെ ജീവിതമാണ് നശിക്കുന്നത്'' രാജ് എഎൻഐയോട് പറഞ്ഞു.

10 വർഷത്തിനുശേഷം ആരോപണം ഉന്നയിച്ചതിനുപിന്നിൽ സംശയമുണ്ടെന്നാണ് ഉദിത് രാജ് പറഞ്ഞത്. പുരുഷനെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നതിന് സ്ത്രീകൾ ലക്ഷങ്ങൾ വാങ്ങുന്നുണ്ടെന്നും ബിജെപി എംപി പറഞ്ഞു.വർഷങ്ങൾക്കുശേഷം ആരോപണം ഉന്നയിച്ചാൽ ഈ കേസിൽ സത്യം എങ്ങനെയാണ് തെളിയിക്കാൻ കഴിയുകയെന്ന് നാന പടേക്കറിനെതിരായ ആരോപണത്തെ പരാമർശിക്കാതെ എംപി ചോദിച്ചു. ഇത്തരം ആരോപണങ്ങൾ ഒരു വ്യക്തിയുടെ ഇമേജിനെ തകർക്കും. ഇതൊരു മോശം പ്രവൃത്തിയുടെ തുടക്കമാണെന്നും മീ ടൂ ക്യാംപെയിനെ വിമർശിച്ച് ബിജെപി എംപി പറഞ്ഞു.നടൻ നാനാ പടേക്കറിനെതിരെ തനുശ്രീ ദത്തയുടെ ആരോപണത്തോട് പ്രതികരിക്കവെയാണ് ഉദ്ദിത് രാജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സിനിമ, മീഡിയ, രാഷ്ട്രീയം തുടങ്ങിയ ഗ്ലാമറസ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെയുള്ള സ്ത്രീകളുടെ ലൈംഗികാരോപണം വെളിപ്പെടുത്തുന്ന മീ ടു കാമ്പയിൽ ഇന്ത്യയിൽ സജ്ജീവമാകുമ്പോഴാണ് ഭരണ കക്ഷി എം പിയുടെ ഇത്തരത്തിലുള്ള പ്രതികരണം വരുന്നത് ശ്രദ്ധേയമാണ്. 2008 ൽ തനിക്കെതിര ലൈംഗിക അതിക്രമം നാനാ പടേക്കർ നടത്തിയെന്നാണ് നടി തനുശ്രീ ദത്ത കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ന് നടൻ മുകേഷിനെതിരെ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുതിർന്ന പത്രപ്രവർത്തകനും ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ എം ജെ അക്‌ബർക്കെതിരെ പത്രപ്രവർത്തക പ്രിയ രമണിയും ഇന്ന് രംഗത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP