Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധന ഭ്രാന്തിന് വഴി മാറി! പ്രഭാസിന്റെ സാഹോ റിലീസ് നീണ്ടു; താൻ ജീവനൊടുക്കുകയാണെന്ന് ആരാധകൻ; സമനില തെറ്റിയ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്ന് അണിയറപ്രവർത്തകർ; പ്രഭാസിനെ പരിഹസിക്കാൻ എഴുതിയതെന്ന് ആരാധകർ

ആരാധന ഭ്രാന്തിന് വഴി മാറി! പ്രഭാസിന്റെ സാഹോ റിലീസ് നീണ്ടു; താൻ ജീവനൊടുക്കുകയാണെന്ന് ആരാധകൻ; സമനില തെറ്റിയ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്ന് അണിയറപ്രവർത്തകർ; പ്രഭാസിനെ പരിഹസിക്കാൻ എഴുതിയതെന്ന് ആരാധകർ

ഹൈദ്രാബാദ്; ആരാധന വീണ്ടും ഭ്രാന്തിലേക്ക് വഴിമാറുന്നു. ചെക്ക ചിവന്ത വാനത്തിലെ ചിമ്പുവിനായി ഇരുമ്പ് കമ്പി ശരീരത്തിൽ തുളച്ച് തൂങ്ങി പാലഭിഷേകം നടത്തുന്ന ആരാധകന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബാഹുബലി താരം പ്രഭാസിന്റെ സിനിമ സാഹോ താമസിച്ചത് മൂലം താൻ ജീവനൊടുക്കുകയാണെന്ന കൃഷ്ണ എന്ന ആരാധകന്റെ ആത്മഹത്യക്കുറിപ്പാണ് വൈറലാകുന്നത്. ഇത്തരത്തിൽ ആരാധന തലയ്ക്ക് പിടിച്ച് നിരവധി ഫാൻസുകാരാണ് ജീവവനൊടുക്കിയിട്ടുള്ളത്.

സാഹോയുടെ നിർമ്മാതാക്കളായ യുവി ക്രിയേഷൻസും സംവിധായകൻ സുജീത്തുമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണക്കാർ എന്ന് യുവാവ് എഴുതുന്നു. സിനിമയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ റിലീസ് നീട്ടിക്കൊണ്ട് പോകുകയാണ് ഇവർ ചെയ്തതെന്നും ഇതുമൂലം തനിക്ക് കടുത്ത മാനസിക പ്രതിസന്ധി ഉണ്ടായെന്നും യുവാവ് ആരോപിക്കുന്നു. എന്നാൽ കുറിപ്പിന്റെ വിശ്വാസിയത എത്രത്തോളം ഉണ്ടെന്നുള്ളത് സംശയകരമാണ്.

എന്തായാലും കൃഷ്ണയുടെ പേരിലുള്ള ആത്മഹത്യാകുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. എന്നാൽ ഇത് പ്രഭാസിനെ പരിഹസിക്കാൻ എഴുതിയതാണെന്നാണ് ആരാധകർ പറയുന്നത്. ഇങ്ങനെയുള്ള ആരാധകരെ പ്രോത്സാഹിപ്പിക്കരുതെന്നും ഇവർ സമനില തെറ്റിയവരുമാണെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP