Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മീ ടു ക്യാമ്പെയിനെ പിന്തുണയ്ക്കുന്നു; സ്ത്രീകൾക്ക് തുറന്നുസംസാരിക്കാൻ അതൊരു അവസരമാണ്; മുകേഷേട്ടൻ എന്നോട് തീർത്തും പറഞ്ഞത് തനിക്ക് ഓർമയില്ലായെന്നാണ്..എന്നാടങ്ങനെ നുണ പറയാറില്ല എന്നാണ് വിശ്വാസം; ആരോപണത്തിൽ ഭാര്യ എന്ന നിലയിൽ ആശങ്കയില്ല; പുരുഷന്മാർക്ക് പ്രലോഭന സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്ക് നേരേയും ഇത്തരം ക്യാമ്പെയിൻ വേണ്ടതല്ലെയെന്നും മേതിൽ ദേവിക

മീ ടു ക്യാമ്പെയിനെ പിന്തുണയ്ക്കുന്നു; സ്ത്രീകൾക്ക് തുറന്നുസംസാരിക്കാൻ അതൊരു അവസരമാണ്; മുകേഷേട്ടൻ എന്നോട് തീർത്തും പറഞ്ഞത് തനിക്ക് ഓർമയില്ലായെന്നാണ്..എന്നാടങ്ങനെ നുണ പറയാറില്ല എന്നാണ് വിശ്വാസം; ആരോപണത്തിൽ ഭാര്യ എന്ന നിലയിൽ ആശങ്കയില്ല; പുരുഷന്മാർക്ക് പ്രലോഭന സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്ക് നേരേയും ഇത്തരം ക്യാമ്പെയിൻ വേണ്ടതല്ലെയെന്നും മേതിൽ ദേവിക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുകേഷിനെതിരെയുള്ള മീ ടു ക്യാമ്പെയിനിൽ പ്രതികരണവുമായി ഭാര്യ മേതിൽ ദേവിക. താൻ മീ ടു ക്യാമ്പെയിനെ പിന്തുണയ്ക്കുന്നു. ഭാര്യ എന്ന നിലയിൽ തനിക്ക് ആശങ്കയില്ല. അതേസമയം പുരുഷന്മാർക്ക് പ്രലോഭനകരമായ സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്കെതിരെയും മീ ടൂ ക്യാമ്പെയിൻ ആവശ്യമാണെന്നും അവർ ന്യൂസ് 18 ചാനലിന്റെ പരിപാടിയിൽ പറഞ്ഞു. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫാണ് മുകേഷിനെതിരെ ആരോപണമുന്നയിച്ചത്. 19 വർഷം മുമ്പ് കോടീശ്വരൻ പരിപാടി ഷൂട്ടിങ്ങിനിടെയാണ് മുകേഷിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതായി ടെസ് ആരോപിച്ചത്.

പ്രസക്ത ഭാഗങ്ങൾ:

'മീ ടു ക്യാമ്പെയിൻ വന്നത് വളരെ നന്നായി. സ്ത്രീകൾക്ക് തുറന്നു സംസാരിക്കാൻ അതൊരു അവസരമാണ്. വ്യക്തിപരമായി ആ ക്യാമ്പെയിന് എല്ലാ പിന്തുണയും നൽകുന്നു.

മുകേഷിനെതിരെയുള്ള മീ ടു ക്യാമ്പെയിൽ കാണുമ്പോൾ ഒരു സ്ത്രീയെന്ന് നിലയിൽ അയ്യോ എന്നൊരു വിഷമമൊക്കെ തോന്നും... ഭാര്യ എന്ന രീതിയിൽ പ്രതികരിക്കുമ്പോൾ ഇത്രയും വർഷങ്ങൾക്ക് മുമ്പ് എന്താ സംഭവിച്ചതെന്ന് എനിക്കറിയില്ല. മുകേഷേട്ടൻ എന്നോട് തീർത്തും പറഞ്ഞത് എനിക്ക് ഓർമയില്ലാ എന്നാണ്... എന്നോടങ്ങനെ നുണ പറയാറില്ല എന്നാണ് എന്റെ വിശ്വാസം. അതിലൊരു യുക്തിയും കാണുന്നുണ്ട്..പലയിടത്തും. എന്തായാലും അദ്ദേഹം അതീവദുഃഖിതനാണ്. ആൻഡ് ഹീ ഈസ് വെരി സോറി. എന്താ പറയുക..അദ്ദേഹത്തിന്റെ പെങ്ങന്മാരും മരുമക്കളുമെല്ലാം അതിശക്തമായ വിമൻസ് ആക്ടിവിസത്തിന്റെ ആൾക്കാരാണ്. ഹീ ഈസ് വെരി മച്ച് ഇൻ ഫേവർ ഓഫ് മീ ടു ക്യാമ്പെയിൻ.

ഞാനൊരു സ്ത്രീ എന്ന നിലയിൽ എനിക്കാണെങ്കിലും പറയാൻ ഒരുപാടുണ്ട്. മീ ടു ക്യാമ്പെയിനിങ്ങിന്റെ ഭാഗമായി എനിക്ക് വന്ന കുറെ അനുഭവങ്ങളുണ്ട്. അങ്ങനെ വലിയ ദുരന്തമൊന്നുമില്ല. നമ്മൾ അതിനൊക്കെ മുമ്പ് അവിടെ നിന്നൊക്കെ മാറി നിൽക്കും. അന്നേ ഞാൻ ആലോചിട്ടുണ്ട്..നമ്മൾ മാറിക്കഴിഞ്ഞാൽ അതൊരു ഇഷ്യുവല്ല.പിന്നെ ഇപ്പോ..ഐ വുഡിന്റ് സേ.അതിൽ കുറേ പേരുകാണും. എനിക്ക് തോന്നുന്നു..എല്ലാ പ്രൊഫഷനിലുമുള്ള ആൾക്കാരും മാധ്യമ പ്രവർത്തകർ ഉൾപ്പടെ. അതുപറഞ്ഞാൽ അവരുടെ ഫാമിലി സെന്റിമെന്റിനെ ബാധിക്കും. എല്ലാവരും എന്നെ പോലെയാവണമെന്നില്ല. എനിക്ക് ചുറ്റും സ്വാമി വിവേകാനന്ദന്മാരെയൊന്നും ഞാൻ കാണുന്നില്ല..പുരുഷനായാലും സ്ത്രീയായാലും.

ഉദാഹരണം പറഞ്ഞാൽ, മുകേഷേട്ടന്റെ തന്റെ മൊബൈൽ മെസേജസ് ഞാൻ കൈകാര്യം ചെയ്തപ്പോൾ ചില സ്ത്രീകൾ വളരെ പ്രലോഭനപരമായ മെസേജസ് അയയ്ക്കുന്നത് കണ്ടു. അത് പലപ്പോഴും ഞാനോ മുകേഷേട്ടനോ ബ്ലോക്ക് ചെയ്യാറുണ്ട്. അത് ഒരു വൈഫ് എന്ന നിലയിൽ മറ്റു സ്ത്രീകൾ ചെയ്യുന്ന ഹരാസ്‌മെന്റാണ്. അതിനൊരു ക്യാമ്പെയിനിങ്ങൊന്നുമില്ലേ?

ഇവിടെ സ്ത്രീയായാലും പുരുഷനായാലും മനസ്സിലാക്കേണ്ടത്..ഇവിടെ ഓരോ കോഡ് ഓഫ് കണ്ടക്റ്റുണ്ട്. ഒരു മാരീഡ് മാനോട് കാട്ടേണ്ട മര്യാദയുണ്ട്. അതുപോലെ വിവാഹിതനായ ഒരാൾ സ്ത്രീയോട് കാണിക്കേണ്ട മര്യാദയുണ്ട്. മീ ടു ക്യാമ്പെയിനിങ്ങൊക്കെ ഒരു മനോഹരമായ കൺസപ്റ്റാണ്. പക്ഷേ അത് കുറേ കുടി കോണ്ടക്‌സച്വൽ ആകാമെന്ന് തോന്നുന്നു. അതേസമയം ആ സ്ത്രീക്ക് അത് പറയാനുള്ള എല്ലാ അവകാശവും ഉണ്ട്. പക്ഷേ എന്റെ ഭർത്താവിന്റെ നിലപാട് എന്നുപറഞ്ഞാൽ അദ്ദേഹം മീ ടു ക്യാമ്പെയിന് വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ്.

ചില കാര്യങ്ങൾ കേൾക്കുമ്പോൾ നമുക്കറിയാം എന്തുസംഭവിച്ചിരിക്കാം..എന്തുംസംഭവിച്ചിരിക്കാം..എന്ന്.. പക്ഷേ വ്യക്തികൾ മാറുന്നുണ്ട്. ഇന്ന് ആലോചിക്കുമ്പോൾ അതൊരു ഹരാസ്‌മെന്റ് ആയി തോന്നാം. അന്ന് അതൊരു ഹരാസ്‌മെന്റ് ആയിരിക്കില്ല. ഇന്നത്തെ കോണ്ടക്‌സ്റ്റിൽ അതൊരു അബ്യൂസ് ആവാം. അതുകൊണ്ട് അന്നത്തെ വ്യക്തിയെ ഞാൻ ഇതിൽ കൊണ്ടുവന്നാൽ വ്യക്തികൾ മാറിക്കഴിഞ്ഞു. പീപ്പിൾ ചെയ്ഞ്ച്. സോ ഗിവ് ഓപ്പർച്യൂണിറ്റി പോർ പീപ്പിൾ ടു ചെയ്ഞ്ച്. അവരും റീസണിബിൾ ആയ കാര്യമാണ് പറഞ്ഞത്. അതിനെ ഞാൻ ചോദ്യം ചെയ്യില്ല. പക്ഷേ ഞാനാണെങ്കിൽ ഇങ്ങനെയാവും പ്രതികരിക്കുക.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP