Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിത്ത്ലിയിൽ ആടിയുലഞ്ഞ് ആന്ധ്രയും ഒഡീഷയും ബംഗാളും; എട്ട് മരണം; കാറ്റ് വീശുന്നത് മണിക്കൂറിൽ 140-150 കിലോമീറ്റർ വേഗത്തിൽ; ശ്രീകകുളം, വിജയനഗരം ജില്ലകളിൽ വൈദ്യുതിയും ടെലിഫോൺ ബന്ധങ്ങളും പൂർണമായി തകർന്നു; മൂന്ന് സ്ഥാനങ്ങളിലേക്കായി 1,000 എൻഡിആർഎഫ് അംഗങ്ങളെ കേന്ദ്രം നിയോഗിച്ചു

തിത്ത്ലിയിൽ ആടിയുലഞ്ഞ് ആന്ധ്രയും ഒഡീഷയും ബംഗാളും; എട്ട് മരണം; കാറ്റ് വീശുന്നത് മണിക്കൂറിൽ 140-150 കിലോമീറ്റർ വേഗത്തിൽ; ശ്രീകകുളം, വിജയനഗരം ജില്ലകളിൽ വൈദ്യുതിയും ടെലിഫോൺ ബന്ധങ്ങളും പൂർണമായി തകർന്നു; മൂന്ന് സ്ഥാനങ്ങളിലേക്കായി 1,000 എൻഡിആർഎഫ് അംഗങ്ങളെ കേന്ദ്രം നിയോഗിച്ചു

മറുനാടൻ ഡെസ്‌ക്‌

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ കനത്ത നാശം വിതച്ച് തിത്ലി ചുഴലിക്കാറ്റ്. ശ്രീകാകുളം, വിജയനഗരം എന്നീ ജില്ലകളിലായി എട്ടുപേർ മരിച്ചു. മണിക്കൂറിൽ 140-150 കി.മീ വേഗതയിലാണ് ആന്ധ്രയിൽ കാറ്റ് വീശിയടിച്ചത്. റോഡുകൾ തകർന്നതിനാൽ തീരപ്രദേശ ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആന്ധ്രയിലെ ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകൾ മരിച്ചത്. ഇരു ജില്ലകളിലും വൈദ്യുതിയും ടെലിഫോൺ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്.ഇന്ന് പുലർച്ചെ ഒഡീഷ തീരത്തെത്തിയ തിത്ത്ലി വലിയ നാശമാണ് സംസ്ഥാനത്ത് വിതച്ചത്. ഒഡീഷ, ആന്ധ്ര, ബംഗാൾ സംസ്ഥാനങ്ങളിലാണ് തിത്ത്ലിയുടെ താണ്ഡവം.

ഒഡീഷയിലെ തീരമേഖലയിൽനിന്നു മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചതായി മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചിരുന്നു. മൂന്ന് സ്ഥാനങ്ങളിലേക്കായി 1,000 എൻഡിആർഎഫ് അംഗങ്ങളെ കേന്ദ്രം അയച്ചു. എൻഡിആർഎഫിന്റെ 14 ടീമിനെ ഒഡീഷയിലും നാലു ടീമിനെ ആന്ധ്രപ്രദേശിലും മൂന്നു ടീമിനെ പശ്ചിമബംഗാളിലും വിന്യസിച്ചിട്ടുണ്ട്. കരസേന, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവ ഏതു സാഹചര്യത്തെയും നേരിടാൻ ഒരുങ്ങിക്കഴിഞ്ഞു.

്ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്ലി ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഒഡീഷ തീരത്തെത്തിയത്. ഒഡീഷ തീരത്ത് കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റുണ്ടാക്കിയത്. 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഒഡീഷയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ഗഞ്ചം, ഗജപതി, പുരി തുടങ്ങിയ ജില്ലകളിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. ഇവിടെ കനത്ത മഴ പെയ്യുന്നുണ്ട്. ഒഡീഷയിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 800 ലധികം ദുരിതാശ്വാസ ക്യാംപുകൾ ഒഡീഷയിൽ തുറന്നിട്ടുണ്ട്.

ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള മേഖലകളിലെല്ലാം ആവശ്യത്തിന് മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഒഡീഷയിലെ ഗോപാൽപൂർ, ആന്ധ്രപ്രദേശിലെ കലിങ്കപട്ടണം എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിനും മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.

മുന്നൂറോളം മോട്ടോർ ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്. അടുത്ത 18 മണിക്കൂറിനകം കാറ്റിന് ഇനിയും ശക്തിയേറും. തുടർന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാൾ തീരത്തേക്ക് കടന്ന് കാറ്റിന്റെ വേഗത കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രണ്ട് ദിവസം മഴ തുടർന്നാൽ വെള്ളപ്പൊക്കവും ഉണ്ടായേക്കാം. കടൽ പ്രക്ഷുബ്ധമാണ്. തിരമാലകൾ ഒരു മീറ്റർ ഉയരത്തിൽ വരെ ഉയന്നുപൊങ്ങിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP