Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മോദി സർക്കാർ നൽകിയത് പോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകില്ല' ; ' യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക വായ്പകൾ എഴുതി തള്ളുക, കർഷകരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാവും തങ്ങൾ ചെയ്യുക'; ബിക്കാനിറിലെ മഹാസങ്കൽപ റാലിയിൽ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

'രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മോദി സർക്കാർ നൽകിയത് പോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകില്ല' ; ' യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക വായ്പകൾ എഴുതി തള്ളുക, കർഷകരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാവും തങ്ങൾ ചെയ്യുക'; ബിക്കാനിറിലെ മഹാസങ്കൽപ റാലിയിൽ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ബിക്കാനിർ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിക്കാനിറിൽ നടന്ന മഹാസങ്കൽപ റാലിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മോദി സർക്കാർ നൽകിയതു പോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകില്ല'. 'യുവാക്കൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക വായ്പകൾ എഴുതിത്ത്തള്ളുക, കർഷകരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളാവും കോൺഗ്രസ് മുഖ്യമന്ത്രി ചെയ്യുകയെന്നും' രാഹുൽ വ്യക്തമാക്കി.

ബിക്കാനിറിൽ മഹാസങ്കൽപ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. ഡിസംബർ 7-നു തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ രണ്ടു ദിവസത്തെ പ്രചാരണ പരിപാടിക്കാണു രാഹുൽ തുടക്കം കുറിച്ചിരിക്കുന്നത്.കേന്ദ്രത്തിൽ മോദി സർക്കാരും സംസ്ഥാനത്തു വസുന്ധരെ സർക്കാരും വമ്പൻ വാഗ്ദാനങ്ങളാണു നൽകിയത്.

നിങ്ങൾക്കാർക്കെങ്കിലും മോദി പറഞ്ഞതു പോലെ 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചോ എന്നു രാഹുൽ ചോദിച്ചു. സർക്കാർ കുറഞ്ഞതു പത്തു രൂപയെങ്കിലും ആരുടെയെങ്കിലും അക്കൗണ്ടിൽ നിക്ഷേപിച്ചതായി അറിയാമോ എന്നും രാഹുൽ പരിഹസിച്ചു. കർഷകർക്ക് ആവശ്യമായ താങ്ങുവില ലഭിച്ചിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP