Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തോൽവിയുടെ വക്കിൽ നിന്ന് ഓസ്‌ട്രേലിയക്ക് വീരോചിത സമനില; പാക് സ്പിൻ ആക്രമണത്തിന് മുന്നിൽ അവസാന് ദിനം നഷ്ടമാക്കിയത് വെറും അഞ്ച് വിക്കറ്റ് മാത്രം; കങ്കാരുക്കളുടെ രക്ഷക്കെത്തിയത് പാക് വംശജനായ ഉസ്മാൻ ഖവാജയുടെ സെഞ്ച്വറി; ടിം പെയ്‌നും ട്രാവിസ് ഹെഡിനും അർധ സെഞ്ച്വറി; സ്പിന്നിനെ നേരിടാൻ ഓസ്‌ട്രേലിയക്ക് സഹായമായത് ഒരു കോഴിക്കോടുകാരന്റെ മികവും!

തോൽവിയുടെ വക്കിൽ നിന്ന് ഓസ്‌ട്രേലിയക്ക് വീരോചിത സമനില; പാക് സ്പിൻ ആക്രമണത്തിന് മുന്നിൽ അവസാന് ദിനം നഷ്ടമാക്കിയത് വെറും അഞ്ച് വിക്കറ്റ് മാത്രം; കങ്കാരുക്കളുടെ രക്ഷക്കെത്തിയത് പാക് വംശജനായ ഉസ്മാൻ ഖവാജയുടെ സെഞ്ച്വറി; ടിം പെയ്‌നും ട്രാവിസ് ഹെഡിനും അർധ സെഞ്ച്വറി; സ്പിന്നിനെ നേരിടാൻ ഓസ്‌ട്രേലിയക്ക് സഹായമായത് ഒരു കോഴിക്കോടുകാരന്റെ മികവും!

 സ്പോർട്സ് ഡെസ്‌ക്‌

ദുബായ്: അവസാന ദിനം പാക് സ്പിന്നർമാരയ ബിലാൽ ആസിഫ്, യാസിർ ഷാ എന്നിവരുടെ മുന്നിൽ എത്ര നേരം ആസീസ് ബാറ്റ്‌സ്മാന്മാർ പിടിച്ച് നിൽക്കും എന്ന് മാത്രമാണ് അവശേഷിച്ചിരുന്ന ചോദ്യം. എന്നാൽ ആ ധാരണകളെല്ലാം തെറ്റിക്കുന്നതായിരുന്നു ഉസ്മാൻ ഖവാജയുടെ ബാറ്റിങ് മികവ്. സെഞ്ച്വറി നേടിയ പാക് വംശജനൊപ്പം ട്രാവിസ് ഹെഡും ടിം പെയ്‌നും കൂടി ചേർന്നപ്പോൾ പാക്കിസ്ഥാൻ ഉറപ്പിച്ച ജയം കൈവിട്ടു. തോൽവി ഉറപ്പായ ഘട്ടത്തിലും മനഃസാന്നിധ്യം കൈവിടാതെ പാക് ബോളിങ്ങിനെ പ്രതിരോധിച്ചുനിന്ന ഓസ്‌ട്രേലിയയ്ക്ക്, പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആവേശകരമായ സമനില.

462 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ, എട്ടു വിക്കറ്റ് നഷ്ടത്തിൽ 362 റൺസ് എടുത്തുനിൽക്കെ അഞ്ചാം ദിനത്തിലെ കളി പൂർത്തിയായി. ഇതോടെ തോൽവി ഉറപ്പായ മൽസരം സമനിലയിലെത്തിച്ചതിന്റെ ആശ്വാസം ഓസ്‌ട്രേലിയയ്ക്ക്. വിജയം ഉറപ്പിച്ച മൽസരം കൈവിടേണ്ടി വന്നതിന്റെ വേദന പാക്കിസ്ഥാനും. ഒന്നാം ഇന്നിങ്‌സിൽ അർധസെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിൽ സെഞ്ചുറിയും നേടിയ ഓസീസ് താരം ഉസ്മാൻ ഖവാജയാണ് കളിയിലെ കേമൻ.

ഓപ്പണർ ഉസ്മാൻ ഖവാജ (141), അർധസെഞ്ചുറിയുമായി കൂട്ടുനിന്ന ട്രാവിസ് ഹെഡ് (72), ക്യാപ്റ്റൻ ടിം പെയ്ൻ (പുറത്താകാതെ 61) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് സമനില സമ്മാനിച്ചത്. 302 പന്തുകൾ നേരിട്ട ഖവാജ 11 ബൗണ്ടറികൾ സഹിതമാണ് 141 റൺസെടുത്തത്. ഹെഡ് 175 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 72 റൺസെടുത്തപ്പോൾ, ടിം പെയ്ൻ 194 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 61 റൺസെടുത്തു പുറത്താകാതെ നിന്നു. 34 പന്തിൽ അഞ്ചു റൺസുമായി പുറത്താകാതെ നിന്ന ലിയോണിന്റെ പ്രകടനവും നിർണായകമായി.

ഓപ്പണിങ് വിക്കറ്റിൽ ആരോൺ ഫിഞ്ചിനൊപ്പവും ആറാം വിക്കറ്റിൽ ടിം പെയ്‌നൊപ്പവും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഉസ്മാൻ ഖവാജ, നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡിനൊപ്പം കൂട്ടിച്ചേർത്ത സെഞ്ചുറി കൂട്ടുകെട്ടാണ് (132) മൽസരത്തിൽ ഓസീസിന്റെ സാധ്യതകൾ നിലനിർത്തിയത്. പാക്കിസ്ഥാനായി യാസിർ ഷാ നാലും മുഹമ്മദ് അബ്ബാസ് മൂന്നും വിക്കറ്റ് വീഴ്‌ത്തി.

അവസാന ദിനം 12 ഓവറുകൾ അവശേഷിക്കെ എട്ടാമനായി പീറ്റർ സിഡിലിനേയും പുറത്താക്കിയ പാക്കിസ്ഥാൻ വിജയം ഉറപ്പിച്ച ഘട്ടത്തിൽ നിന്നാണ് ഒൻപതാം വിക്കറ്റിൽ 73 പന്തുകൾ വിജയകരമായി അതിജീവിച്ച് ടിം പെയ്ൻനഥാൻ ലിയോൺ സഖ്യം സമനില സമ്മാനിച്ചത്. പിരിയാത്ത ഒൻപതാം വിക്കറ്റിൽ ഇരുവരും 29 റൺസും കൂട്ടിച്ചേർത്തു. ചുറ്റിലും ഫീൽഡർമാരെ നിരത്തി പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് ഇരുവരെയും സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം മറികടന്നാണ് ഓസ്‌ട്രേലിയ സമനില പിടിച്ചത്.

വിജയതുല്യമായ സമനിലയില് ഓസ്‌ട്രേലിയ നന്ദി പറയുക കോഴിക്കോട്കാരനായ ജിയാസിനോട് കൂടിയാണ്. പാക് സ്പിന്നിനെ നേരിടാൻ ടീമിന്റെ സ്പിൻ കൺസൽട്ടന്റായ ശ്രീധരൻ ശ്രീരാം മലയാളികളുടെ ഉപേക്ഷിക്കപ്പെട്ട വജ്രായുധത്തെ എത്തിച്ച് ടീമിനൊപ്പം ക്യാമ്പ് ചെയ്യിക്കുകയും മണിക്കൂറുകൾ ജിയാസിനെ നെറ്റ്‌സിൽ നേരിടീപ്പിക്കുകയും ചെയ്തു.അത് ഫലം കാണുമ്പോൾ ഈ ഓസീസ് നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP