Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികൾ കാണാതെപോയ വജ്രായുധം ഓസ്‌ട്രേലിയക്കാർ കണ്ടു; കോഴിക്കോടുകാരൻ ജിയാസ് ലോകകപ്പ് വരെ കങ്കാരുപ്പടയ്‌ക്കൊപ്പം; രഞ്ജി ടീം സ്വപ്‌നത്തിൽ മാത്രമൊതുങ്ങിയപ്പോൾ തേടിയെത്തിയത് ഓസ്‌ട്രേലിയൻ ടീമിനൊപ്പമുള്ള അവസരം; ലോകോത്തര സ്പിന്നർമാരെ നേരിടാൻ പഠിപ്പിച്ച ജിയാസിനെ ജസ്റ്റിൻ ലാങ്കർക്ക് പെരുത്തിഷ്ടം; ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭിച്ച സന്തോഷം മറുനാടനോട് തുറന്ന് പറഞ്ഞ് ജിയാസ്

മലയാളികൾ കാണാതെപോയ വജ്രായുധം ഓസ്‌ട്രേലിയക്കാർ കണ്ടു; കോഴിക്കോടുകാരൻ ജിയാസ് ലോകകപ്പ് വരെ കങ്കാരുപ്പടയ്‌ക്കൊപ്പം; രഞ്ജി ടീം സ്വപ്‌നത്തിൽ മാത്രമൊതുങ്ങിയപ്പോൾ തേടിയെത്തിയത് ഓസ്‌ട്രേലിയൻ ടീമിനൊപ്പമുള്ള അവസരം; ലോകോത്തര സ്പിന്നർമാരെ നേരിടാൻ പഠിപ്പിച്ച ജിയാസിനെ ജസ്റ്റിൻ ലാങ്കർക്ക് പെരുത്തിഷ്ടം; ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭിച്ച സന്തോഷം മറുനാടനോട് തുറന്ന് പറഞ്ഞ് ജിയാസ്

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിൽ എത്താൻ കഴിവുള്ള നിരവധിപേരുണ്ട്. ഐപിഎല്ലിൽ ഉൾപ്പടെ ഇവർ മികച്ച പ്രകടനം നടത്തിയിട്ടുമുണ്ട്. എന്നാൽ അന്താരഷ്ട്ര തലത്തിൽ മികവ് കാണിക്കാൻ പോന്ന കഴിവുണ്ടായിട്ടും കേരള ടീമിന്റെ കോച്ചിനെ ഒന്ന് നേരിൽ കാണാൻ പോലും പറ്റാത്ത ഒരു ബൗളർ ഉണ്ട് മലയാളികൾക്ക്. കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗീകരിച്ചില്ലെങ്കിലും അങ് സാക്ഷാൽ ബ്രാഡ്മാന്റെയും റിക്കി പോണ്ടിങ്ങിന്റെയുമൊക്കെ നാടായ ഓസ്‌ട്രേലിയയിൽ നിന്നും ഈ മലയാളിക്ക് അംഗീകാരം ലഭിക്കുകയാണ്. ലോകകപ്പ് വരെയുള്ള ഓസ്‌ട്രേലിയൻ ടീമിന്റെ എല്ലാ പരമ്പരകൾക്കും ടീമിനൊപ്പം ഈ മലയാളി ഉണ്ടാകും. പറഞ്ഞ് വരുന്നത് കോഴിക്കോടുകാരനായ ചൈനമാൻ സ്പിന്നർ കെകെ ജിയാസിനെക്കുറിച്ചാണ്.

ദുബായിൽ ഇന്നവസാനിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക് സ്പിന്നർമാർക്ക് മു്‌നനിൽ അസാമാന്യ മികവാണ് ഓസീസ് ബാറ്റ്‌സ്മാന്മാർ പുറത്തെടുത്തത്.വിജയതുല്യമായ സമനിലയില് ഓസ്ട്രേലിയ നന്ദി പറയുക കോഴിക്കോട്കാരനായ ജിയാസിനോട് കൂടിയാണ്. പാക് സ്പിന്നിനെ നേരിടാൻ ടീമിന്റെ സ്പിൻ കൺസൽട്ടന്റായ ശ്രീധരൻ ശ്രീരാം മലയാളികളുടെ ഉപേക്ഷിക്കപ്പെട്ട വജ്രായുധത്തെ എത്തിച്ച് ടീമിനൊപ്പം ക്യാമ്പ് ചെയ്യിക്കുകയും മണിക്കൂറുകൾ ജിയാസിനെ നെറ്റ്സിൽ നേരിടീപ്പിക്കുകയും ചെയ്തു.അത് ഫലം കാണുമ്പോൾ ഈ ഓസീസ് നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാം.

പരമ്പരയ്ക്ക് രണ്ടാഴ്ച മുൻപ് തന്നെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഓസീസ് ടീം ദുബായ് നഗരത്തിലെത്തി. പാക് സ്പിൻ ആക്രമത്തെ നേരിടാൻ സ്മിത്തും വാർണറും ഇല്ലാത്ത ടീമിൽ ബാറ്റ്‌സ്മാന്മാരെ എങ്ങനെ പരിശീലിപ്പിക്കും എന്ന ചോദ്യത്തിന് മുൻ ഇന്ത്യൻ താരവും ഇപ്പോൾ ഓസ്‌ട്രേലിയൻ ദേശീയ ടീമിന്റെ സ്പിൻ കൺസൽട്ടന്റുമായ ശ്രീരാമിന്റെ ഉത്തരം കെകെ ജിയാസിലൂടെയായിരുന്നു. ടീമിനൊപ്പം ചേർന്ന ജിയാസിന്റെ പന്തുകൾ മണിക്കൂറുകളോളം നേരിട്ടതിന്റെ ഫലമാണ് ഇന്നത്തെ സമനിലയും. അതും തോൽവിയുടെ വക്കിൽ നിന്നും.

ഇന്നത്തെ മത്സരത്തിൽ പുറത്തെടുത്ത മികവിന് ഇനിയും മൂർച്ച കൂട്ടാൻ ജിയാസിന്റെ സഹായം വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ് കോച്ച് സാക്ഷാൽ ജസ്റ്റിൻ ലാങ്കർ. ഈ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള പരിശീലനത്തിനായി വീണ്ടും ടീമിനൊപ്പം ചേരാൻ ഈ മലയാളിക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്. ഈ പരമ്പരയിൽ മാത്രമല്ല ലോകകപ്പ് വരെ ഓസ്‌ട്രേലിയൻ ടീമിന്റെ എല്ലാ പരമ്പരകൾക്കും ടീമിനൊപ്പം ചേരാനാണ് അവസരം നൽകുന്നത്. ഈ നേട്ടത്തിൽ വളരെ സന്തോഷമുണ്ടെന്ന് ജിയാസ് മറുനാടനോട് പറഞ്ഞു.

അങ്ങനെ തീർത്തും വ്യത്യസ്തമായ പരിശീലന അനുഭവം ജിയാസിന് കിട്ടുന്നു. ഓരോ ദിവസവും തന്റെ കരിയറിന് ഗുണകരമാകുന്ന നിമിഷങ്ങളാണിവയെന്ന് ജിയാസ് തിരിച്ചറിയുന്നത്. കോഴിക്കോട് നരിക്കുനി സ്വദേശിയായ ജിയാസിന്റെ അച്ഛൻ ഡ്രൈവറും അമ്മ വീട്ടമ്മയുമാണ്. മകന് ജീവിതത്തിൽ ക്രിക്കറ്റാണ് ഏറ്റവും പ്രധാനമെന്ന് അച്ഛൻ മുൻപ് പറഞ്ഞിട്ടുമുണ്ട്. അമ്മയുടേയും അച്ഛന്റേയും വേദനകൾക്ക് പരിഹാരമാകാനാണ് ജിയാസിന്റെ ശ്രമം. അതിനുള്ള സുവർണ്ണാവസരമായിരുന്നു ഓസീസ് ടീമിന്റെ പരിശീലന ക്യാമ്പ്.

ഈ വർഷമാദ്യം ഇന്ത്യൻ പര്യടനം നടത്തിയ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെ അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർത്തെറിഞ്ഞ കുൽദിപിന്റെ നാല് വിക്കറ്റ് നേട്ടമാണ് അന്ന് ടെസ്റ്റ് പരമ്പര തന്നെ ഓസിസിന് നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. കുൽദീപ് എറിയുന്ന പന്തുകളുടെ ഗതി മനസ്സിലാക്കാതെ ബാറ്റ്സ്മാന്മാർ വലയുകയാണ്. ഇന്നലെ രണ്ട് വിക്കറ്റ് നേടി ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചുവെങ്കിലും ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ തുടർച്ചയായി മൂന്ന് സിക്സറുകൾ കുൽദീപിനെ പറത്തിയിരുന്നു. കുൽദീപിനെ പോലെ പന്തെറിയുന്ന ഒരാൾ്ക്കെതിരെ പരിശീലനം നടത്തുന്നത് ഗുണം ചെയ്യുമെന്നും ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ഓസട്രേലിയൻ മാനേജ്മെന്റ് പോലും വിളിച്ച് വരുത്തിയെങ്കിലും 25കാരനായ ഈ താരത്തിന് വേണ്ട അവസരങ്ങൾ നൽകാൻ കേരള ക്രിക്കറ്റ് അധികൃതർ തയ്യാറായിട്ടില്ല. ലോകത്തിൽ തന്നെ വളരെ കുറച്ച് ചൈനമാൻ സ്പിന്നർമാർ മാത്രമാണുള്ളത്. കേരള അണ്ടർ 19,22,23,25 ടീമുകളിൽ കേരള ടീമിലുൾപ്പെടുത്തിയെങ്കിലും വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്. തനിക്ക് ഒപ്പം കളിച്ചവരും ശേഷം വന്നവരും കേരള ടീമിൽ എത്തിയിട്ടും തനിക്ക് അവസരം ലഭിക്കാത്തതിൽ വിഷമം ഉണ്ടെങ്കിലും ഇപ്പോഴും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ജിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

എറണാകുളം മാസ്റ്റേഴ്‌സ് റോയൽ സെഞ്ച്വറിയൻ സിസിയിലാണ് ഇപ്പോൾ ജിയാസ് കളിക്കുന്നത്.ഡയറക്ടർ എബിൻ വർഗ്ഗീസ് കോച്ച് റാം മോഹൻ എന്നിവർ തനിക്ക് മികച്ച പിന്തുണ നൽകുന്നുവെന്നും ജിയാസ് മറുനാടനോട് പറഞ്ഞു. കോഴിക്കോട് എത്തുമ്പോൾ സന്തോഷ് സാർ നടത്തുന്ന സസ്‌ക്‌സ് ക്രിക്കറ്റ് ക്ലബ് ആണ് തനിക്ക് ക്രിക്കറ്റ് കളിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുന്നതെന്നും ജിയാസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP