Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്ക് വിഷമമുണ്ടാക്കിയ ഒരുപാട് കാര്യങ്ങൾ വർഷങ്ങളായി കൺമുന്നിൽ നടന്നിട്ടുണ്ട്; ബിക്കിനിയിലും സെക്സി പോസിലും ഉള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ലാപ്ടോപിൽ സൂക്ഷിച്ച സംവിധായകനെ അറിയാം; സിനിമയിലെടുത്താൽ തനിക്ക് എന്താണ് പകരം തരിക എന്ന് നടിമാരോട് ചോദിക്കുന്നതും പതിവ്; വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ

എനിക്ക് വിഷമമുണ്ടാക്കിയ ഒരുപാട് കാര്യങ്ങൾ വർഷങ്ങളായി കൺമുന്നിൽ നടന്നിട്ടുണ്ട്; ബിക്കിനിയിലും സെക്സി പോസിലും ഉള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ലാപ്ടോപിൽ സൂക്ഷിച്ച സംവിധായകനെ അറിയാം; സിനിമയിലെടുത്താൽ തനിക്ക് എന്താണ് പകരം തരിക എന്ന് നടിമാരോട് ചോദിക്കുന്നതും പതിവ്; വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ

മീടു വെളിപ്പെടുത്തലുകൾ പല പ്രമുഖരുടെയും ഉറക്കം കെടുത്തുമ്പോൾ ചില വെളിപ്പെടുത്തലുകളുമായി നടൻ ഇമ്രാൻ ഖാനും രംഗത്തെത്തി. ക്വീൻ സംവിധായകൻ വികാസ് ബഹലിനെതിരായ ലൈംഗിക ആരോപണങ്ങളിൽ നടന്റെ പ്രതികരണം ചോദിച്ചപ്പോഴാണ് ഇമ്രാൻ ഖാൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.

മീ ടൂ വെളിപ്പെടുത്തലുകൾ ഒടുവിൽ ബോളിവുഡിന്റേയും വാതിലിൽ മുട്ടിയതിൽ താൻ സന്തോഷവാനാണെന്ന് നടൻ പറഞ്ഞു.എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാനുണ്ടായിരുന്നു. എന്നാൽ ഞാൻ ശ്രദ്ധ ലഭിക്കാൻ വേണ്ടി ഒച്ചയുണ്ടാക്കുന്നതാണെന്ന് മറ്റുള്ളവർ കരുതുമെന്ന് എനിക്ക് ഉപദേശം ലഭിച്ചിരുന്നു. സിനിമകൾ നന്നായി ഓടാത്തതുകൊണ്ട് ആളുകളുടെ ശ്രദ്ധ ലഭിക്കാനും വാർത്തകളിൽ നിറയാനുമാണ് എന്റെ ശ്രമമെന്ന് ജനങ്ങൾ പറയുമായിരുന്നു, ഇമ്രാൻ വ്യക്തമാക്കി.

എനിക്ക് വിഷമമുണ്ടാക്കിയ ഒരുപാട് കാര്യങ്ങൾ വർഷങ്ങളായി തന്റെ കൺമുന്നിൽ നടന്നിട്ടുണ്ടെന്നും ആരും പിന്തുണയ്ക്കില്ലെന്ന് കരുതിയാണ് ഞാൻ മിണ്ടാതിരുന്നത്. ഞാൻ സൂചിപ്പിക്കുന്നവരുടെ പേര് പറയുന്നില്ല. എന്നാൽ എനിക്ക് അറിയാവുന്ന കഥകൾ താൻ പറയാമെന്നും പറഞ്ഞാൻ നടൻ മനസ് തുറന്നത്.

ഞാൻ ബോളിവുഡിൽ എത്തിയ സമയത്താണ് ഒരു സംവിധായകൻ നായികാ കഥാപാത്രത്തിന് വേണ്ടി ഓഡിഷൻ നടത്തിയത്. ബിക്കിനിയിലും സെക്‌സി പോസിലും അയാൾ പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്തു. ഈ ചിത്രങ്ങൾ സംവിധായകന്റെ ലാപ്‌ടോപിലേക്കാണ് നേരിട്ട് പോയത്. എന്നാൽ ഈ ചിത്രങ്ങൾ കാര്യമായി ഒന്നിനും അയാൾ ഉപയോഗിച്ചില്ല. അവസാന ലിസ്റ്റിൽ വന്ന മൂന്ന് പെൺകുട്ടികളെ ഈ ചിത്രങ്ങൾ കാണിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അധികാരത്തിന്റെ തെറ്റായ ഉപയോഗം ആണത്. ആ നടിക്ക് മറ്റൊരും കാര്യം അന്ന് സംഭവിച്ചിരുന്നു. അത് തുറന്നുപറയണോ വേണ്ടയോ എന്നത് ആ നടി തീരുമാനിക്കട്ടെ എന്നും ഇമ്രാൻ പറഞ്ഞു.

വികാസ് ബഹലിനെതിരെ മറ്റ് മൂന്ന് നടിമാരും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇമ്രാൻ വെളിപ്പെടുത്തി. എല്ലാവരും വികാസ് ബഹലിനെ കുറിച്ചാണ് സംസാരിക്കുന്നത്. മറ്റ് മൂന്ന് നടിമാർ എന്നോട് അദ്ദേഹത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നടിമാരെ സ്പർശിക്കുന്നത് മുതൽ പലതും അദ്ദേഹം ചെയ്തിട്ടുണ്ട്. നിന്നെ ഈ സിനിമയിൽ എടുത്താൽ എനിക്ക് എന്ത് പകരം കിട്ടുമെന്ന് വരെ അദ്ദേഹം ചോദിച്ചിട്ടുണ്ട്. ഈ നടിമാരിൽ നിന്ന് കാര്യങ്ങൾ എനിക്ക് നേരിട്ട് അറിയാം. എനിക്കെന്നല്ല ബോളിവുഡ് ഇൻഡസ്ട്രിയിലെ പലർക്കും അറിയാം. പക്ഷെ എല്ലാവരും അത് മൂടിവയ്ക്കുകയായിരുന്നു. ഹോളിവുഡിൽ മീ ടൂ ക്യാംപെയിൻ ആരംഭിച്ചപ്പോൾ കുറ്റവാളികൾക്ക് മുഖം നഷ്ടപ്പെട്ടു. പക്ഷെ ബോളിവുഡിൽ ഒന്നും സംഭവിക്കുന്നില്ല. വികാസ് ബഹലിന്റെ കാര്യങ്ങൾ പുറത്തറിഞ്ഞിട്ടും അദ്ദേഹം ഹൃത്വിക് റോഷനോടൊപ്പം സിനിമ ചെയ്യുകയായിരുന്നു ഇമ്രാൻ ആരോപിച്ചു.

ആരോപണം ഉന്നയിക്കുന്ന എല്ലാ സ്ത്രീകളേയും ഞാൻ പിന്തുണയ്ക്കുന്നുവെന്നുംഇതിനെ കുറിച്ച് ഇനിയും മിണ്ടാതിരിക്കാൻ തനിക്കാവില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. രംഗത്ത് വന്ന സ്ത്രീകൾ ധൈര്യശാലികളാണ്. ഇൻഡസ്ട്രിയിലെ ആണുങ്ങൾ കൂടെ ഇല്ലെന്ന തോന്നൽ അവർക്ക് ഉണ്ടാവരുത്. ഇത്രയും കാലം മിണ്ടാതിരുന്നതിന് സ്വയം വൃത്തികേടാണ് എനിക്ക് തോന്നുന്നത്, ഇമ്രാൻ ഖാൻ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP