Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പികെ ശശിക്കെതിരായ പരാതി ഗൂഢാലോചനയാണെന്നു വരുത്തി നേതാക്കളെ കുടുക്കാൻ ശ്രമിച്ചെന്നു സിപിഎം ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ; സിപിഎം നേതാക്കളുമായി ബന്ധമുള്ള ജില്ലയിലെ ഒരു വ്യവസായി തന്നെ സമീപിച്ചു; പാർട്ടി അന്വേഷണ കമ്മീഷനിൽ മുന്നിൽ അനുകൂല മൊഴി നൽകിയാൽ 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടുത്ത ദിവസം തന്നെ അടച്ചുതീർക്കാമെന്നു വാഗ്ദാനം നൽകിയെന്നും വെളിപ്പെടുത്തൽ

പികെ ശശിക്കെതിരായ പരാതി ഗൂഢാലോചനയാണെന്നു വരുത്തി നേതാക്കളെ കുടുക്കാൻ ശ്രമിച്ചെന്നു സിപിഎം ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ; സിപിഎം നേതാക്കളുമായി ബന്ധമുള്ള ജില്ലയിലെ ഒരു വ്യവസായി തന്നെ സമീപിച്ചു; പാർട്ടി അന്വേഷണ കമ്മീഷനിൽ മുന്നിൽ അനുകൂല മൊഴി നൽകിയാൽ 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടുത്ത ദിവസം തന്നെ അടച്ചുതീർക്കാമെന്നു വാഗ്ദാനം നൽകിയെന്നും വെളിപ്പെടുത്തൽ

പാലക്കാട് ; ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരായ പരാതി ഗൂഢാലോചനയാണെന്നു വരുത്തി ഒരു വിഭാഗം നേതാക്കളെ കുരുക്കാൻ ശ്രമിച്ചെന്നു സിപിഎം പുതുശ്ശേരി ഏരിയാ കമ്മിറ്റിയിൽ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. സിപിഎം നേതാക്കളുമായി ബന്ധമുള്ള ജില്ലയിലെ ഒരു വ്യവസായിയാണു തന്നെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മുൻ എംഎൽഎ, കർഷകസംഘം ജില്ലാ നേതാവ്, ഒരു ഏരിയാ സെക്രട്ടറി, ബന്ധുക്കളായ ജനപ്രതിനിധികൾ എന്നിവർ ശശിക്കെതിരായി പുതുശ്ശേരി ലോക്കൽ കമ്മിറ്റി ഓഫിസിൽ ഗൂഢാലോചന നടത്തിയെന്നു പാർട്ടി അന്വേഷണ കമ്മിഷനു മൊഴി നൽകണമെന്നായിരുന്നു വ്യവസായിയുടെ ആവശ്യം. ഇതിനു പകരം തന്റെ പേരിലുള്ള 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടുത്ത ദിവസം തന്നെ അടച്ചുതീർക്കാമെന്നു വാഗ്ദാനം ചെയ്തു.യോഗത്തിന്റെ മിനിറ്റ്‌സിന്റെ പകർപ്പ് ഉൾപ്പെടെ സംസ്ഥാന സെക്രട്ടറിക്കു പരാതി നൽകാൻ ഏരിയാ കമ്മിറ്റി തീരുമാനിച്ചു.

പി.കെ.ശശിയുടെ വസതിയിൽ ജില്ലയിലെ പ്രധാന സിപിഎം നേതാവ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എംഎൽഎ, ഒരു തൊഴിലാളി നേതാവ് എന്നിവരും താനും ചേർന്നെടുത്ത തീരുമാനപ്രകാരമാണ് ഇതു പറയുന്നതെന്നും വ്യവസായി അറിയിച്ചെന്നു ലോക്കൽ സെക്രട്ടറി കമ്മിറ്റിയിൽ വിവരിച്ചുവെന്നാണു സൂചന. ഇതോടെ, സംഭവം ഗൗരവമുള്ളതാണെന്നും ഇത്തരത്തിൽ സ്വാധീനിക്കാൻ നടത്തിയ ശ്രമത്തെക്കുറിച്ചു സംസ്ഥാന നേതൃത്വത്തിനു പരാതി നൽകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. മേൽകമ്മിറ്റി റിപ്പോർട്ടിങ്ങിനായി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എംഎൽഎയാണ് എത്തിയിരുന്നത്. ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ കമ്മിറ്റിയിൽ വലിയ ചർച്ചയായെങ്കിലും ഇദ്ദേഹം മറുപടി പറഞ്ഞില്ല.

അതേസമയംസ്ത്രീയെ അപമാനിച്ചുവെന്ന പരാതി നേരിടുന്ന സിപിഎം എംഎൽഎ പി.കെ.ശശിക്കെതിരെ അച്ചടക്കനടപടി എടുക്കുന്നതു സംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചർച്ച ചെയ്യും. നാളെ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനമെടുക്കും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ശശിക്കെതിരെ നടപടിക്കാണ് എല്ലാ സാധ്യതയും. എന്നാൽ, ഉയർന്നുവന്ന പരാതി കൈകാര്യം ചെയ്ത രീതിയും അതിനു പിന്നിലെ താൽപര്യങ്ങളും കൂടി സിപിഎമ്മിനു മുന്നിലുണ്ട്. അതിനാൽ സദാചാരപ്രശ്‌നത്തിൽ മാത്രമല്ല, വിഭാഗീയ നീക്കങ്ങളുടെ പേരിൽ വേറെയും നടപടികളുണ്ടാകാം.

പരാതിക്കാരിയിൽനിന്നും ശശിയിൽനിന്നും രണ്ടു തവണ വീതം അന്വേഷണക്കമ്മീഷൻ മൊഴിയെടുത്തിരുന്നു. പരാതിയിൽ പ്രതിപാദിച്ചിരുന്ന വ്യക്തികളിൽനിന്നും മൊഴിയെടുത്തു. ഇവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന സി പി എമ്മിന്റെ സെക്രട്ടേറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചർച്ചയ്ക്ക് വെക്കും. ഈ യോഗത്തിലായിരിക്കും ശശിക്കെതിരെ എന്തു നടപടി വേണമെന്ന കാര്യത്തിൽ ഔപചാരികമായി തീരുമാനമെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP