Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിലെ ഓണററി ശ്രീലങ്കൻ കോൺസൽ ജോമോൻ ജോസഫ് എടത്തല അന്തരിച്ചു; വിടവാങ്ങിയത് ചുരുങ്ങിയ പ്രായത്തിൽ തന്നെ നിർണായക നയതന്ത്ര ചുമതല വഹിച്ച മലയാളി ഉദ്യോഗസ്ഥൻ

കേരളത്തിലെ ഓണററി ശ്രീലങ്കൻ കോൺസൽ ജോമോൻ ജോസഫ് എടത്തല അന്തരിച്ചു; വിടവാങ്ങിയത് ചുരുങ്ങിയ പ്രായത്തിൽ തന്നെ നിർണായക നയതന്ത്ര ചുമതല വഹിച്ച മലയാളി ഉദ്യോഗസ്ഥൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രക്ത സമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കേരളത്തിലെ ഓണററി ശ്രീലങ്കൻ കോൺസൽ ജോമോൻ ജോസഫ് എടത്തല(43) അന്തരിച്ചു. ചേരാനെല്ലൂർ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സിൽ കഴിയുകയായിരുന്നു അദ്ദേഹം. നേരത്തെ രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ജോമോനെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആളുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയിൽ സി.ടി സ്‌ക്കാൻ നടത്തുന്നതിനിടെ ഹൃദായാഘാതം വന്നു.

2013 ലാണ് കേരളത്തിന്റെ ചുമതലയുള്ള ശ്രീലങ്കൻ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചു വന്നിരുന്നത്. തിരുവനന്തപുരത്തായിരുന്നു 1975 ൽ എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നീലീശ്വരത്ത് ജനിച്ചു. യുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ആൻഡ് റിസേർച്ചിൽനിന്നും കോൺഫ്ളിക്റ്റോളജിയിൽ ബിരുദാനന്തര ബിരുദം. ആംഗലേയ ഭാഷയിൽ സി എസ് ആർ-ബിസിനസ് റേസിസം, ശ്രീലങ്കാസ് പോസ്റ്റ് കോൺഫ്ളിക്റ്റ് വോസ് - എൽ ടി ടി ഇ എന്നീ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശ്രീലങ്കൻ ദ്വീപസമൂഹവുമായി അടുത്തുകിടക്കുന്ന സ്ഥലമാണ് കേരളം. വിനോദസഞ്ചാരം, വ്യവസായം ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിൽ നിന്ന് നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് കോൺസൽ ലക്ഷ്യമിട്ടിരുന്നത്. ഭൂപ്രകൃതിയിൽ കേരളവുമായി സാമ്യമുള്ളതിനാൽ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെയും ശ്രീലങ്കയുമായി ബന്ധിപ്പിക്കുക എന്നങ്ങനെയുള്ള കാര്യങ്ങൾ ലക്ഷ്യമിട്ടാണ് കോൺസൽ സ്ഥാപിച്ചത്. വിസാ സ്റ്റാമ്പിങ്ങും മറ്റുമൊക്കെ എളുപ്പമായിരുന്നു. ശശി തരൂർ എംപിയുടെ അടുത്ത് സുഹൃത്തായിരുന്നു ജോമോൻ. അങ്ങനെയാണ് ശ്രീലങ്കൻ സ്ഥാനപതിയായി ചുമതല ലഭിക്കുന്നത്.

നയതന്ത്രചുമതലയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജോമോൻ. ഹോട്ടൽ ബിസിനസ്സും ക്വാറി ബിസിനസ്സും സ്വന്തമായിട്ടുണ്ട്. കൂടാതെ പൊതുമരാമത്തിന്റെ എ ക്ലാസ് കോൺട്രാക്ടർ കൂടിയാണ്. അങ്കമാലിയിലെ ഗ്രാൻഡ് ഹോട്ടലിന്റെയും വിജയ് മെറ്റൽസിന്റെയും ഉടമയാണ്. മലയാറ്റൂർ-നീലീശ്വരം ഗ്രാമപ്പഞ്ചായത്തിൽ പ്രളയദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായി 25 ലക്ഷം രൂപ കഴിഞ്ഞ മാസം നൽകിയിരുന്നു. മൂന്ന് ചുവരുകൾ, അഫ്ഗാന്‌സ്താൻ ഒരു അപകടകരമായ യാത്ര എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP