Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാഥനില്ല! 10000 റേഷൻ കാർഡുകൾ റദ്ദാക്കാൻ തീരുമാനിച്ച് ഭക്ഷ്യവകുപ്പ്; ഉടമയെ കണ്ടുകിട്ടാതെ തിരികെയെത്തിയതിൽ എഎവൈ വിഭാഗത്തിലെ 800 കാർഡുകളും മുൻഗണനാപ്പട്ടികയിലെ 3500 കാർഡുകളും; പുതിയ കാർഡിനും കാർഡ് വിഭജനത്തിനും ലഭിച്ചത് 10ലക്ഷത്തോളം പുതിയ അപേക്ഷകൾ

നാഥനില്ല! 10000 റേഷൻ കാർഡുകൾ റദ്ദാക്കാൻ തീരുമാനിച്ച് ഭക്ഷ്യവകുപ്പ്; ഉടമയെ കണ്ടുകിട്ടാതെ തിരികെയെത്തിയതിൽ എഎവൈ വിഭാഗത്തിലെ 800 കാർഡുകളും മുൻഗണനാപ്പട്ടികയിലെ 3500 കാർഡുകളും; പുതിയ കാർഡിനും കാർഡ് വിഭജനത്തിനും ലഭിച്ചത് 10ലക്ഷത്തോളം പുതിയ അപേക്ഷകൾ

കണ്ണൂർ; നാഥനെ കണ്ടുപിടിക്കാൻ സാധിക്കാതെ സിവിൽ സപൈസ് ഡയറക്ടറുടെ ഓഫീസിൽ തിരികെയെത്തിയത് 10000 റേഷൻ കാർഡുകൾ. സൗജന്യനിരക്കിൽ റേഷൻ ലഭിക്കുന്ന അന്ത്യോദയ അന്ന യോജന (എഎവൈ) വിഭാഗത്തിലെ 800 കാർഡുകളും മുൻഗണനാപ്പട്ടികയിലെ 3500 കാർഡുകളും ഇതിലുൾപ്പെടുന്നു. തിരികെയെത്തിയ 10000 കാർഡുകളും റദ്ദാക്കാനാണ് ഈ കാർഡുകൾ റദ്ദാക്കാനാണു ഭക്ഷ്യവകുപ്പിന്റെ തീരുമാനം.

അതിനു മുൻപു കാർഡുടമകളുടെ പേരുവിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തി ഒരു മാസം സമയം നൽകും. 2012ൽ പുതുക്കേണ്ടിയിരുന്ന റേഷൻ കാർഡിന്റെ വിതരണമാണ് ഇപ്പോഴും അവസാനിക്കാത്തത്. ആകെ 80.85 ലക്ഷം കാർഡുകളാണു സംസ്ഥാനത്തു വിതരണം ചെയ്തത്.

2017 മേയിൽ വിതരണം തുടങ്ങി. രണ്ടു മാസം മുൻപു കണക്കെടുത്തപ്പോൾ, 30,000 കാർഡുകൾ ഉടമകൾ കൈപ്പറ്റിയിരുന്നില്ല. അവ താലൂക്ക് ഓഫിസിൽനിന്നു സ്വീകരിക്കാൻ അവസരം നൽകിയതിനെത്തുടർന്ന് 20,000 ഉടമകളെത്തി. ഉടമ സ്ഥലത്തില്ലാത്തതോ, താമസ സ്ഥലം മാറിയതോ ആകാം 10000 കാർഡ് ബാക്കി വരാൻ കാരണമെന്നാണു നിഗമനം. പുതിയ കാർഡിനും കാർഡ് വിഭജനത്തിനും മറ്റുമായി 10 ലക്ഷത്തോളം അപേക്ഷകൾ പുതുതായി ലഭിച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP