Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശസ്ത്രക്രിയ കഴിഞ്ഞു! അഭിലാഷ് ടോമി സുഖം പ്രാപിക്കുന്നു; ശസ്ത്രക്രിയ നടത്തിയത് നട്ടെല്ലിന്റെ കശേരുവിനു പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന്; രണ്ടു മണിക്കൂർ ശസ്ത്രക്രിയ പൂർണ വിജയമെന്ന് നാവികസേന

ശസ്ത്രക്രിയ കഴിഞ്ഞു! അഭിലാഷ് ടോമി സുഖം പ്രാപിക്കുന്നു; ശസ്ത്രക്രിയ നടത്തിയത് നട്ടെല്ലിന്റെ കശേരുവിനു പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന്; രണ്ടു മണിക്കൂർ ശസ്ത്രക്രിയ പൂർണ വിജയമെന്ന് നാവികസേന

ന്യൂഡൽഹി ;ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മത്സരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട കമാൻഡർ അഭിലാഷ് ടോമിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നട്ടെല്ലിന്റെ കശേരുവിനു പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ന്യൂഡൽഹിയിലെ സേനാ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

രണ്ടു മണിക്കൂർ ശസ്ത്രക്രിയ പൂർണ വിജയമായിരുന്നുവെന്നും അഭിലാഷ് സുഖം പ്രാപിക്കുകയാണെന്നും നാവികസേന അറിയിച്ചു. ശസ്ത്രക്രിയയ്ക്കു പിന്നാലെ അഭിലാഷിനെ നാവിക സേനാ മേധാവി അഡ്‌മിറൽ സുനിൽ ലാംബ സന്ദർശിച്ചു. ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ എയർ കൊമൊഡോർ ഡോ. എം.എസ്. ശ്രീധറുമായും ലാംബ ചർച്ച നടത്തി.

ഇന്ത്യൻ മഹാസമുദ്രത്തിൽ മൂന്നു ദിവസം കുടുങ്ങിക്കിടന്ന അദ്ദേഹത്തെ ഫ്രഞ്ച് കപ്പലാണ് രക്ഷിച്ച് ആസ്‌ട്രേലിയയ്ക്ക് സമീപം ആംസ്റ്റർഡാമിലെത്തിച്ചത്.ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഗോൾഡൻ ഗ്‌ളോബ് മത്സരത്തിനിടെയാണ് തുരിയ എന്ന സ്വന്തം വഞ്ചിയുടെ പായ്മരം ഒടിഞ്ഞു മുതുകിൽ വീണ് അഭിലാഷിന് പരിക്കേറ്റത്. തനിയെ എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു അദ്ദേഹം.

തുരിയയിലെ സംവിധാനം വഴി നൽകിയ സന്ദേശത്തിലൂടെയാണ് ആസ്‌ട്രേലിയയിലെ പെർത്ത് തുറമുഖത്തുനിന്ന് 3,704 കിലോമീറ്റർ അകലെയുണ്ടായ അപകടവിവരം യാത്രയുടെ സംഘാടകർ അറിഞ്ഞത്. ഇന്ത്യൻ നാവികസേനയുടെ വിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്. തുടർന്ന് ഫ്രഞ്ച് കപ്പലെത്തി അദ്ദേഹത്തെ രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP