Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല വിവാദത്തിൽ ചെന്നിത്തലയ്‌ക്കെതിരെ വ്യാജപ്രചരണം നടത്തി പൊലീസുകാർ; പ്രചരണം പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ; പ്രചരിക്കുന്ന കുറിപ്പിൽ പ്രതിപക്ഷനേതാവിനെയും കുടുംബത്തെയും അപഹസിക്കുന്ന പരാമർശങ്ങളും; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

ശബരിമല വിവാദത്തിൽ ചെന്നിത്തലയ്‌ക്കെതിരെ വ്യാജപ്രചരണം നടത്തി പൊലീസുകാർ; പ്രചരണം പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ; പ്രചരിക്കുന്ന കുറിപ്പിൽ പ്രതിപക്ഷനേതാവിനെയും കുടുംബത്തെയും അപഹസിക്കുന്ന പരാമർശങ്ങളും; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

കാസർകോട്; ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപമാനിച്ചു പൊലീസുകാരുടെ വാട്‌സാപ് ഗ്രൂപ്പിൽ പ്രചാരണം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പൂർണ ഉത്തരവാദിത്തം കേരള സർക്കാറിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർ.എസ്.എസും ബിജെപിയും ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് തികച്ചും അവസരവാദപരമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ശബരിമല വിഷയത്തിൽ യു.ഡി.എഫ് വിശ്വാസികൾക്കൊപ്പമാണെന്നും യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ദേവസ്വം ബോർഡ് വിശ്വാസികളുടെ വികാരത്തിനനുസരിച്ചാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ആ നിലപാടിൽ ഇപ്പോഴും യു.ഡി.എഫ് ഉറച്ചു നിൽക്കുന്നു. എന്നാൽ ഇടതു സർക്കാർ വന്നപ്പോൾ ദേവസ്വം ബോർഡ് നിലപാട് മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്ന ചെന്നിത്തലയുടെ നിലപാടിനെ പരിഹസിച്ചു കൊണ്ടുള്ള കുറിപ്പാണു കാസർകോട് പൊലീസ് എന്ന ഗ്രൂപ്പിൽ പ്രചരിക്കുന്നത്.

ചെന്നിത്തലയെയും കുടുംബത്തെയും വ്യക്തിപരമായി അപഹസിക്കുന്ന പരാമർശങ്ങളുമുണ്ട്. സമൂഹമാധ്യമത്തിലൂടെ തന്നെ താറടിക്കാനുള്ള ശ്രമമാണു പ്രചാരണമെന്നും ഇതു ഡിജിപിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലയിൽ സർവീസിലുള്ള പൊലീസുകാർക്കു വാർത്തകൾ കൈമാറാനുള്ള ഇടം എന്ന പേരിൽ 2016 ജൂലൈ 17ന് ആണ് ഈ വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP