Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷിഫാസ് അഭിമന്യുവിനെ പിടിച്ച് നിറുത്തിയപ്പോൾ സഹൽ ഇടതു നെഞ്ചിൽ കത്തി കുത്തിയിറക്കി ! അർജ്ജുന്റെ ശരീരത്ത് കുത്തിയത് ഷാഹിം; അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോൾ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുക്കാൻ കഴിയാത്ത വിധം പ്രതികൾ നശിപ്പിച്ചു; എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ

ഷിഫാസ് അഭിമന്യുവിനെ പിടിച്ച് നിറുത്തിയപ്പോൾ സഹൽ ഇടതു നെഞ്ചിൽ കത്തി കുത്തിയിറക്കി ! അർജ്ജുന്റെ ശരീരത്ത് കുത്തിയത് ഷാഹിം; അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോൾ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുക്കാൻ കഴിയാത്ത വിധം പ്രതികൾ നശിപ്പിച്ചു; എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

 കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി നേതാവ് അഭിമന്യുവിനെ വധിച്ച കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വധക്കേസിലെ പ്രതികൾ തെളിവ് നശിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. അഭിമന്യുവിനെ വധിച്ച സമയത്ത് ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ വിവരിക്കുന്നത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി മുൻപാകെ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത് വന്നപ്പോൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

16 പ്രതികൾക്കെതിരെയുള്ള കുറ്റപത്രത്തിന്റെ പകർപ്പാണ് പുറത്തു വന്നത്. ആദ്യം കുറ്റപത്രത്തിൽ ഉൾപ്പട്ട ഏഴ് പേർ ഇപ്പോഴും ഒളിവിലാണ്. ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും ക്യാമ്പസ് ഫണ്ട് നേതാവുമായി മുഹമ്മദിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയ പ്രതികൾ പിന്നീട് അഞ്ച് ബൈക്കുകളിലാണ് ക്യാമ്പിന് പുറത്തെത്തിയത്.
കോളേജിന്റെ ചുറ്റുമതലിൽ എസ്.എഫ്.ഐ പ്രവർത്തകർ എഴുതിയ ചുമരെഴുത്ത് സംഘർഷം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെ മായ്ച്ചുകളഞ്ഞു.

ഇത് ചോദ്യം ചെയ്തപ്പോൾ എസ്.എഫ്‌ഐ പ്രവർത്തകരെ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി സംഘർഷത്തിന് തുടക്കമിട്ടു. കോളേജ് വിദ്യാർത്ഥിയായ മുഹമ്മദാണ് അഭിമന്യുവിനെ കൊലയാളി സംഘത്തിന് ചൂണ്ടികാണിച്ച് കൊടുത്തത്. സംഘർഷത്തിനിടയിൽ 9-ാം പ്രതി ചിപ്പു എന്ന ഷിഫാസ് അഭിമന്യുവിനെ പിടിച്ച് നിർത്തി. ഇതിനിടെ 10ാം പ്രതി സഹൽ കത്തി ഉപയോഗിച്ച് അഭിമന്യുവിന്റെ ഇടത് നെഞ്ചിൽ കുത്തുകയായിരുന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ അർജ്ജുൻ എന്ന വിദ്യാർത്ഥിയെ പിടിച്ചു നിർത്തിയത് 11-ാം പ്രതി ജിസാൽ ആണ്.12-ാം പ്രതി ഷാഹിമാണ് കുത്തിയത്.

വിനീഷ് എന്ന വിദ്യാർത്ഥിയെ 13-ാം പ്രതി സനീഷും കുത്തി പരുക്കേൽപ്പിച്ചു. സംഘത്തിലുള്ള മറ്റ് പ്രതികൾ ഈ സമയം റോഡിലുണ്ടായിരുന്ന എസ്എഫ്‌ഐ വിദ്യാർത്ഥികളെ കത്തികാണിച്ച് ഭീഷണിപെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. പിന്നീട് ഒരു ബൈക്ക് മാത്രം ഉപേക്ഷിച്ച് മറ്റ് വാഹനങ്ങളിൽ രക്ഷപെട്ട പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച് ആയുധങ്ങൾ കണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിച്ചു. കൂടാതെ കൃത്യ സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും, ഉപയോഗിച്ച മൊബൈൽ ഫോൺ അടക്കമുള്ളവയും കണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതിയുടെ പരിഗണനിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP