Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയദുരന്തത്തിൽ നിന്നും പാഠംപഠിക്കാതെ അധികൃതർ; പ്രളയം ദുരന്തം വിതച്ച ബാണാസുര സാഗറിന്റെ വൃഷ്ടി പ്രദേശത്ത് അടക്കം ആറോളം ക്വാറികൾക്ക് അനുമതി; പ്രവർത്തനാനുമതി നൽകിയ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയിൽ വിവാദ എംഎൽഎ പി വി അൻവറും; നീതി തേടി കോടതിയിലേക്കെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി

പ്രളയദുരന്തത്തിൽ നിന്നും പാഠംപഠിക്കാതെ അധികൃതർ; പ്രളയം ദുരന്തം വിതച്ച ബാണാസുര സാഗറിന്റെ വൃഷ്ടി പ്രദേശത്ത് അടക്കം ആറോളം ക്വാറികൾക്ക് അനുമതി; പ്രവർത്തനാനുമതി നൽകിയ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയിൽ വിവാദ എംഎൽഎ പി വി അൻവറും; നീതി തേടി കോടതിയിലേക്കെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി

മഹേഷ് ചീക്കല്ലൂർ

കൽപ്പറ്റ: കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലുണ്ടായ പരിസ്ഥിതി ദുരന്തങ്ങളുടേയും നഷ്ടങ്ങളുടേയും തെളിവെടുപ്പിനായി എത്തിയ നിയമസഭാ പരിസ്ഥിതി സമിതി മുൻപാകെ ക്വാറികൾക്കെതിരെ ജനങ്ങളുടെ പരാതി പ്രവാഹം. മുല്ലക്കര രത്‌നാകരൻ ചെയർമാനായുള്ള സമിതി ഇന്നലെ രാവിലെ പതിനൊന്നു മണിക്കാണ് കലട്രേറ്റിൽ തെളിവെടുപ്പ് നടത്തിയത്.വിവാദ എം എൽ എ യായ പി വി അൻവർ സമിതിയിലുണ്ടായിരുന്നു. അതീവ പാരിസ്ഥിതിക മേഖലയിൽ തീം പാർക്കും റൈഡുകളും നിർമ്മിച്ച പി വി അൻവർ തെളിവെടുപ്പിനെത്തിയതോടെ ജനങ്ങൾ പ്രക്ഷുബ്ദരായി.

ഇതോടെ തെളിവെടുപ്പിന്റെ ആത്മാർഥതയും ഏതു ലക്ഷ്യത്തിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത് എന്നതിലും ജനങ്ങൾക്ക് സംശയം ജനിപ്പിക്കുന്നുണ്ട്. വെള്ളമുണ്ടയിൽ പ്രവർത്തനാനുമതി ലഭിച്ച ശിലാ ബ്രിക്‌സ് ക്വാറിക്കെതിരെ പ്രദേശവാസികൾ സമിതി മുൻപാകെ പരാതി ഉന്നയിച്ചു.ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവും വ്യാപകമായ പ്രദേശത്താണ് ക്വാറിസ്ഥിതി ചെയ്യുന്നത് മീനങ്ങാടി ജിയോളജി വകുപ്പിലെ വനിതാ ജിയോളജിസ്റ്റ് വൻതുക വാങ്ങിയിട്ടാണ് പ്രവർത്തനാനുമതി നൽകിയതെന്നാണ് പരാതി. സ്ഥലത്തുണ്ടായ ഉദ്യോഗസ്ഥരോ ജിയോളജിസ്റ്റോ ആരോപണത്തിനെതിരെ പ്രതികരിച്ചില്ലെന്നത് ആരോപണം ശരിവക്കുന്നതാണെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി പറഞ്ഞു.

സർക്കാർ വിദഗ്ധ സമിതിയെ വച്ച് വയനാട്ടിൽ എവിടെയെല്ലാം ക്വാറി ആകാമെന്നും എടുക്കാവുന്ന കല്ലിന്റെ അളവ് നിജപ്പെടുത്തി പൊതു ഉടമസ്ഥതയിൽ അയൽകൂട്ടം, ഗ്രാമസഭ എന്നിവയുടെ മേൽനോട്ടത്തിൽ ആദിവാസി, പാവപ്പെട്ട ജനവിഭാഗങ്ങൾ, വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങളുണ്ടായവർ ,റോഡ്, സ്‌കൂൾ, ആശുപത്രി തുടങ്ങിയവക്ക് മുൻഗണനാ ക്രമത്തിൽ കല്ലുകൾ ലഭ്യമാക്കുകയാണെങ്കിൽ വയനാട്ടിന്റെ തകർച്ചക്ക് ചെറിയ തോതിലെങ്കിലും പരിഹാരം കാണാൻ സാധിക്കുമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ് എൻ.ബാദുഷ മറുനാടൻ മലയാളിയോട് പറഞ്ഞു.

ജില്ലയിലെ അനിയന്ത്രിത പാറ ഖനനമാണ് പ്രളയ ദുരന്തത്തിന് ആക്കം കൂട്ടിയതെന്ന് തെളിവെടുപ്പിൽ പങ്കെടുത്ത പൊതു ജനങ്ങൾ പരാതിപ്പെട്ടു.ജില്ലയിൽ രഹസ്യമായി ആറ് ക്വാറി കൾക്കാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയ ക്വാറി മേഖലകളിൽ യാതൊരു പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇല്ലാ എന്ന പ്ലീനറി റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ് അനുമതി ലഭ്യമാക്കിയത് എന്ന ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ തന്നെ നിരാകരിച്ചിട്ടുണ്ട്. എന്നാൽ ക്വാറികൾ പരിസ്ഥിതി പ്രത്യാഘാതമുണ്ടാക്കുമെന്നും പരിസ്ഥിതി ദുർബല മേഖലയായ വയനാട്ടിൽ കാലവർഷ ദുരന്തത്തിന്റെ ആഘാതം കൂട്ടിയത് ക്വാറികളുടെ പ്രവർത്തനമാണെന്നും ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ കാര്യാലയം വിശദീകരിച്ച വിവരം യോഗത്തിലെത്തിയവർ ഉന്നയിച്ചു.ആവശ്യമെങ്കിൽ ക്വാറികൾ ജില്ലയിലുണ്ടാക്കുന്ന പാരിസ്ഥിതി പ്രത്യാഘാതങ്ങളെ കുറിച്ച് സമഗ്ര പഠനങ്ങൾക്ക് തയ്യാറാണെന്നും ജി.എസ്‌ഐ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതിനു ജില്ലാ കലക്ടർ ഔദ്യോതികമായി ആവശ്യപ്പെടണം. വയനാട്ടിൽ പടിഞ്ഞാറത്തറ, അമ്പലവയൽ, വെങ്ങപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പാരിസ്ഥിതിക പീനം നടത്തണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കപ്പെട്ടിട്ടും കലക്ടർ അനുകൂല നിലപാട് സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് പരാതിക്കാർ പ്രസ്തുത ആവശ്യവുമായി ജി.എസ്‌ഐ യെ സമീപിച്ചത്. ഇത് യോഗത്തിൽ ചൂണ്ടിക്കാണിച്ചപ്പോൾ ജി.എസ്‌ഐ പ്രാധമിക സർവ്വെ മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ് കലക്ടർ അറിയിച്ചത്. വിശദമായ പഠനം ഇനിയും നടത്തേണ്ടതുണ്ടെന്നു യോഗത്തിൽ പറഞ്ഞു. അനുമതിലഭിച്ച ക്വാറികളുടെ വിവരങ്ങൾ സർക്കാർ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ഖനന മാഫിയക്ക് കൂട്ടുനിൽക്കുന്ന നടപടിയാണ് എടുക്കുന്നത് എന്ന് ജനങ്ങൾക്ക് പൊതു അഭിപ്രായമുണ്ട്. എന്നാൽ ഖനനം വികസനത്തിന് അത്യാവശ്യമാണെന്ന വാദമുയർത്തി കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രനും, മാനന്തവാടി എം എൽ എ ഒ കെ കേളുവും രംഗത്തെത്തി.നിലവിലെ ഖനനത്തിന് നിയന്ത്രണമേർപ്പെടുത്തുവാൻ സാധിക്കില്ല എന്ന നിലപാടാണ് ഇരുവരും എടുത്തത്.യോഗത്തിൽ പങ്കെടുക്കാനെത്തിയ സമിതിയംഗം പി.വി അൻവറിനെതിരെ ജനരോക്ഷമുണ്ടായപ്പോൾ സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഇടത് എംഎൽഎമാർ ശക്തമായി പ്രതിരോധിച്ചു.വയനാട്ടിൽ മുപ്പത് ശതമാനം സ്ഥലത്ത് മാത്രമേ സ്വാഭാവികമായും വിടുവക്കാൻ സാധിക്കുകയുള്ളു മറ്റിടങ്ങളിൽ ഭവന നിർമ്മാണത്തിന് രൂപരേഖയുണ്ടാക്കുന്നതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചാ വിഷയമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP