Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മോശമായി പന്തെറിഞ്ഞാൽ അര മണിക്കൂറിനുള്ളിൽ ഒന്നര കോടി രൂപ മുറിയിലെത്തുമെന്ന് വാഗ്ദാനം ചെയ്തു' ; പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സലീം മാലിക്കിനെതിരെ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ; വാഗ്ദാനം നൽകിയത് 1994ൽ നടന്ന കറാച്ചി ടെസ്റ്റിനിടെ; 24 വർഷങ്ങൾക്ക് ശേഷമുള്ള വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം

'മോശമായി പന്തെറിഞ്ഞാൽ അര മണിക്കൂറിനുള്ളിൽ ഒന്നര കോടി രൂപ മുറിയിലെത്തുമെന്ന് വാഗ്ദാനം ചെയ്തു' ; പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സലീം മാലിക്കിനെതിരെ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ; വാഗ്ദാനം നൽകിയത് 1994ൽ നടന്ന കറാച്ചി ടെസ്റ്റിനിടെ; 24 വർഷങ്ങൾക്ക് ശേഷമുള്ള വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ക്രിക്കറ്റ് മൈതാനത്തെ ഒത്തുകളിയുടെ കഥകൾ നാം പലതും കേട്ടിട്ടുണ്ടെങ്കിലും 24 വർഷത്തിന് ശേഷം വരുന്ന വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് കായിക പ്രേമികൾ. ഓസ്‌ട്രേലിയയുടെ സ്പിൻ ഇതിഹാസം എന്ന് അറിയപ്പെട്ടിരുന്ന ഷെയ്ൻ വോണാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സലീം മാലിക്കിനെതിരെ വെളിപ്പെടുത്തലുമായി എത്തിയത്. 1994 സെപ്റ്റംബറിൽ നടന്ന കറാച്ചി ടെസ്റ്റിൽ മോശമായി പന്തെറിഞ്ഞാൽ അരമണിക്കൂറിനുള്ളിൽ ഒന്നരക്കോടി രൂപ മുറിയിൽ എത്തുമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് വോണിന്റെ വെളിപ്പെടുത്തൽ.

നോ സ്പിൻ എന്ന തന്റെ ആത്മകഥ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വോൺ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിൽ ഓഫ്സ്റ്റംമ്പിനു പുറത്ത് പന്തെറിയണമെന്നും, മത്സരം സമനിലയിലാക്കുകയാണെങ്കിൽ അരമണിക്കൂറിനകം തന്റെ മുറിയിൽ ഒന്നരക്കോടി എത്തുമെന്ന് സലീം മാലിക്ക് പറഞ്ഞുവെന്നാണ് വോണിന്റെ വെളിപ്പെടുത്തൽ.

1994 ലെ ഓസ്ട്രേലിയ-പാക്കിസ്ഥാൻ പര്യടനത്തിനിടെ ഇന്ത്യൻ വാതുവെയപ്പുകാരനിൽ നിന്ന് പണം വാങ്ങി മത്സരത്തിന്റെ വിവരങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുൻ ഓസീസ് നായകൻ മാർക്ക് വോ, ഷെയ്ൻ വോൺ എന്നിവർക്കെതിരെ ഐ.സി.സി നടപടിയെടുക്കുകയും ചെയ്തിരുന്നു.

വിവാദമായ സംഭവത്തിനുശേഷം 24 വർഷങ്ങൾ കഴിഞ്ഞാണ് ഗുരുതര വെളിപ്പെടുത്തൽ വോൺ നടത്തിയിരിക്കുന്നത്. ലോക ക്രിക്കറ്റിനെ ഞെട്ടിച്ച വാതുവെയ്പ് വിവാദമാണ് 1994 ൽ നടന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP