Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീശ്രീ രവിശങ്കറിന്റെ ശിഷ്യനും സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷത്തിൽ സംഗീതാർച്ചനയ്ക്കായി കേരളത്തിലേക്ക്; തുടർച്ചയായ ഏഴാം വർഷവും വേദിയാവുന്നത് ഇരിക്കൂർ മാമാനിക്കുന്ന് മഹാ ദേവീക്ഷേത്രത്തിലെ നവരാത്രി മണ്ഡപം; സംഗീതാർച്ചന ഒക്ടോബർ 15ന്

ശ്രീശ്രീ രവിശങ്കറിന്റെ ശിഷ്യനും സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷത്തിൽ സംഗീതാർച്ചനയ്ക്കായി കേരളത്തിലേക്ക്; തുടർച്ചയായ ഏഴാം വർഷവും വേദിയാവുന്നത് ഇരിക്കൂർ മാമാനിക്കുന്ന് മഹാ ദേവീക്ഷേത്രത്തിലെ നവരാത്രി മണ്ഡപം; സംഗീതാർച്ചന ഒക്ടോബർ 15ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനനതപുരം: ജീവനകലയുടെ ആചാര്യൻ ശീശ്രീരവിശങ്കറിന്റെ പ്രമുഖശിഷ്യനും, ആർട് ഓഫ് ലിവിങ് ഓർഗനൈസേഷൻ സംഗീതവിഭാഗം സുമേരുസന്ധ്യാ ഇന്റ്റർനേഷണൽ ഭജൻ ട്രൂപ്പിലെ സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷച്ചടങ്ങിൽ സംഗീതാർച്ചനക്കായി കേരളത്തിലെത്തുന്നു. ഒക്ടോബർ15 ന് രാവിലെ 10 മണി മുതൽ കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മാമാനിക്കുന്ന് മഹാ ദേവീക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ മുരുകദാസ് ചന്ദ്ര നയിക്കുന്ന സംഗീതാർച്ചന അരങ്ങേറും. തുടർച്ചയായി ഏഴാമത്തെ വർഷമാണ് ഇവിടെ സംഗീതാർച്ചന നടത്തുന്നത്.

കേരളത്തിലെ കർണ്ണാട്ടിക് സംഗീതജ്ഞൻ കടക്കൽ ബാബു നരേന്ദ്രന്റെ ശിക്ഷണത്തിൽ വളരെ ചെറുപ്പത്തിലേ ഗുരുകുലസമ്പ്രദായത്തിൽ സംഗീതം അഭ്യസിച്ച മുരുകദാസ് ചന്ദ്ര കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയാണ്. ആർട് ഓഫ് ലിവിങ് നേതൃത്വത്തിൽ കേരളം, കർണ്ണാടക ,തമിഴ്‌നാട്,ശ്രീലങ്ക,യുപി ,യുഎഇ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നടന്ന മഹാസത്സംഗുകൾക്ക് ഈ അനുഗ്രഹീത ഗായകൻ ഇതിനകം നേതൃത്വം നൽകിയിട്ടുണ്ട്.

'പാദപൂജ' , 'ശരണം' തുടങ്ങിയ പേരുകളിലും മറ്റുമായി സ്വന്തമായി രചനയും സംഗീതവും നൽകി ചിട്ടപ്പെടുത്തിയ നിരവധി സംഗീത ആൽബങ്ങൾ മുരുകദാസിന്റേതായി വിപണിയിൽ ഇന്ന് ലഭ്യമാണ്. ആർട് ഓഫ് ലിവിങ് ഡിവൈൻ ഷോപ്പുകളിൽ മറ്റു സംഗീത ആൽബങ്ങൾക്കൊപ്പം മുരുഗദാസിന്റെ ഭജൻ സിഡികൾക്കും ആവശ്യക്കാരേറെയാണ്.

ആർട് ഓഫ് ലിവിങ് സംഗീത വിഭാഗം ദേശീയ ഡയറക്ടറും പ്രശസ്ത സംഗീതജ്ഞനുമായ ഡോ.മണികണ്ഠൻ മേനോൻ, ഗായിക ഗായത്രി അശോകൻ, സുധാരഞ്ജിത് തുടങ്ങിയ നിരവധി സംഗീത പ്രതിഭകൾക്കൊപ്പം ആർട് ഓഫ് ലിവിങ് ആനന്ദോത്സവങ്ങളിൽ വേദി പങ്കിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും,പൊതുസദസ്സുകളിലും സംഗീത സദസ്സുകൾ നടത്തിയിട്ടുണ്ട്. ശ്രീശ്രീ രവിശങ്കറിന്റെ നിയന്ത്രണത്തിൽ ബെംഗളൂരു ആശ്രമത്തിൽ പന്ത്രണ്ടായിരം മലയാളികൾ പങ്കെടുത്ത ജ്ഞാനപ്പാനമഹാസംഗത്തിൽ ജ്ഞാനപ്പാന സംഗീതാവിഷ്‌കാരം നടത്തിയിരുന്നു. മുരുകദാസ് 8547122635

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP